പാലക്കാട് : രാഹുല്‍ മാങ്കൂട്ടത്തിലിന് പീഡനക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് വീണ്ടും താല്ക്കാലിക ആശ്വാസം. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, രാഹുലിന്റെ അറസ്റ്റിനുള്ള വിലക്ക് ജനുവരി 21 വരെ നീട്ടി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യുന്നത് ജനുവരി 21 വരെ ഹൈക്കോടതി തടഞ്ഞു.രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പരാതിക്കാരി നല്‍കിയ ഹര്‍ജി കോടതി അംഗീകരിച്ചു. പരാതിക്കാരിയെ കേസില്‍ കക്ഷിയായി ചേര്‍ത്തു.
മറുപടി സത്യവാങ്മൂലം നല്‍കാന്‍ പരാതിക്കാരിക്ക് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസ് 21-ന് വീണ്ടും വാദം കേള്‍ക്കും. തിരുവനന്തപുരം സ്വദേശിനിയായ യുവതിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. തന്നെ പീഡിപ്പിക്കുകയും പിന്നീട് ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
ഈ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. പരാതിക്കാരിയെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചതിനാണ് സാമൂഹിക പ്രവര്‍ത്തകന്‍ രാഹുല്‍ ഈശ്വറിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ ജാമ്യത്തിലാണെങ്കിലും, ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന യുവതിയുടെ പുതിയ പരാതിയില്‍ അദ്ദേഹം ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതുണ്ട്.


തിരുനാവായയില്‍ കേരള കുംഭമേളയ്ക്ക് ഇന്ന് തുടക്കം! നിളാതീരത്തേക്ക് സന്യാസി പ്രവാഹം; ഗവര്‍ണര്‍ കൊടിയുയര്‍ത്തും; പത്തുദിവസം ഭക്തിസാന്ദ്രം
രാജ്യത്ത് പൊതുപണിമുടക്ക് ആരംഭിച്ചു ; കേരളം സ്തംഭിച്ചു! പണിമുടക്കുന്നവര്‍ക്ക് ശമ്പളമില്ല; ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഡല്‍ഹിയില്‍ കര്‍ഷക-തൊഴിലാളി സംയുക്ത മാര്‍ച്ച്





