പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നിലവില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത് മൂന്ന് ബലാത്സംഗ കേസുകളാണ്.മൂന്ന് കേസുകളും സമാന സ്വഭാവമുള്ളതാണ്
ഒന്നാമത്തെ കേസ്
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് വിധേയയാക്കുകയും ചെയ്തെന്നാണ് പരാതി.തിരുവനന്തപുരം നേമം പോലീസ് സ്റ്റേഷനിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. ഗര്‍ഭഛിദ്രത്തിനായി ഗുളികകള്‍ നല്‍കിയതില്‍ രാഹുലിന്റെ സുഹൃത്ത് ജോബി ജോസിനും പങ്കുണ്ടെന്ന
ആരോപണത്തിലും പോലീസ് കേസെടുത്തു
കേസിന്റെ നിലവിലെ അവസ്ഥ: ഈ കേസില്‍ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിരിക്കുകയാണ്. ജനുവരി 21 വരെയണ സ്റ്റേ. ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്നുമാണ് കോടതിയില്‍ രാഹുലിന്റെ വാദം.
കൈക്കൂലി കേസ്: വിഴിഞ്ഞം മുൻ സോണൽ ഓഫീസർക്ക് 4 വർഷം കഠിനതടവും പിഴയും
രണ്ടാമത്തെ കേസ്
വിവാഹാലോചനയുമായി ബന്ധപ്പെട്ട് സംസാരിക്കാനായി വിളിച്ച് വരുത്തി ഹോംസ്റ്റേയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി .ബംഗളൂരുവില്‍ താമസിക്കുന്ന 23-കാരിയായ യുവതിയാണ് പരാതി നല്‍കിയത്. കെ.പി.സി.സി അധ്യക്ഷന്‍ നല്കിയ ഈ പരാതി പിന്നീട് പോലീസിന് കൈമാറുകയായിരുന്നു.
കേസിന്റെ നിലവിലത്തെ അവസ്ഥ: ഈ കേസില്‍ തിരുവനന്തപുരം സെഷന്‍സ് കോടതി രാഹുലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഈ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇവിടെയും ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്നുമാണ് കോടതിയില്‍ രാഹുലിന്റെ പ്രധാന വാദം.
മൂന്നാമത്തെ കേസ്
പത്തനംതിട്ട സ്വദേശിനിയായ യുവതിയെ തിരുവല്ലയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഗര്‍ഭിണിയാണെന്ന് അറിയിച്ചപ്പോള്‍ മര്‍ദ്ദിച്ചുവെന്നും സാമ്പത്തിക ചൂഷണം നടത്തിയെന്ന ആരോപണവും ഈ പരാതിയിലുണ്ട്. ഇ-മെയില്‍ വഴി മുഖ്യമന്ത്രിക്ക് അതിജീവിത നല്കിയ പരാതിയെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.
കേസിന്റെ നിലവിലത്തെ അവസ്ഥ: ഈ കേസുമായി ബന്ധപ്പെട്ട് 2026 ജനുവരി 11-ന് പുലര്‍ച്ചെ 12:30-ഓടെ പാലക്കാട്ടെ ഹോട്ടലില്‍ വെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു
ഈ പീഡന കേസുകളെല്ലാം അന്വേഷിക്കുന്നത് എ.ഐ.ജി ജി. പൂങ്കുഴലിയുടെ മേല്‍നോട്ടത്തിലാണ്.


വിഴിഞ്ഞത്ത് ആയുർവേദ ചികിത്സയ്ക്കെത്തിയ റഷ്യൻ പൗരൻ മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടങ്ങി





