രാജ്യത്ത് പൊതുപണിമുടക്ക് ആരംഭിച്ചു ; കേരളം സ്തംഭിച്ചു! പണിമുടക്കുന്നവര്‍ക്ക് ശമ്പളമില്ല; ഡയസ് നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഡല്‍ഹിയില്‍ കര്‍ഷക-തൊഴിലാളി സംയുക്ത മാര്‍ച്ച്

തിരുവനന്തപുരം  : കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ പൊതുപണിമുടക്ക് ആരംഭിച്ചതോടെ, കടുത്ത നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. പണിമുടക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ‘ഡയസ് നോണ്‍’  ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. പണിമുടക്കിന്റെ ഭാഗമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല.
കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍, ഓട്ടോ, ടാക്‌സി, ലോറി തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ പൊതുഗതാഗതം പൂര്‍ണ്ണമായും നിലച്ചു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങുന്നത്.പ്രമുഖ ബാങ്ക് യൂണിയനുകള്‍ സമരത്തിന് പിന്തുണ നല്‍കിയതോടെ ബാങ്കിംഗ് സേവനങ്ങളും തടസ്സപ്പെട്ടു.
റെയില്‍വേ & വിമാനത്താവളം: റെയില്‍വേയിലെയും വിമാനത്താവളങ്ങളിലെയും തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.രാജ്യതലസ്ഥാനത്തും പ്രതിഷേധം ശക്തമാണ്.രാവിലെ ഡല്‍ഹി രാജ്ഘട്ടില്‍ നിന്ന് സെക്രട്ടേറിയറ്റിലേക്ക് തൊഴിലാളി സംഘടനകള്‍ മാര്‍ച്ച് നടത്തും.ഉച്ചയ്ക്ക് ജന്തര്‍ മന്തറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളും കര്‍ഷക സംഘടനകളും പങ്കെടുക്കുന്ന പ്രതിഷേധ സംഗമം നടക്കും.
കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക.വിവാദമായ ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉപേക്ഷിക്കുക.കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ക്ക് നല്‍കുന്ന അധിക ബോണസ് നിര്‍ത്തലാക്കാനുള്ള കേന്ദ്ര നിര്‍ദ്ദേശം പിന്‍വലിക്കുക. തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഐ.എന്‍.ടി.യു.സി , സി.ഐ.ടി.യു തുടങ്ങി 10 പ്രമുഖ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.