സിറ്റി ബസ് വിവാദം : മേയര്‍ വി.വി.രാജേഷിനെ വെല്ലുവിളിച്ച് മന്ത്രി ഗണേഷ് കുമാര്‍! ബസ് വേണമെങ്കില്‍ ഇപ്പോള്‍ തരാം’; പകരം കെ.എസ്.ആര്‍.ടി ബസുകള്‍ റെഡി !

തിരുവനന്തപുരം : നഗരത്തിലെ ഇ-ബസുകളെച്ചൊല്ലി മേയര്‍ വി.വി. രാജേഷും ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറും തമ്മിലുള്ള തര്‍ക്കം മുറുകുന്നു. നഗരത്തിന് പുറത്ത് സര്‍വീസ് നടത്തുന്ന ഇ-ബസുകള്‍ ഉടന്‍ തിരികെ എത്തിക്കണമെന്ന മേയറുടെ ആവശ്യത്തിന് കടുത്ത ഭാഷയിലാണ് മന്ത്രി മറുപടി നല്‍കിയത്.

കോര്‍പ്പറേഷന്‍ ആവശ്യപ്പെട്ടാല്‍ 113 ഇ-ബസുകളും 24 മണിക്കൂറിനുള്ളില്‍ തിരികെ നല്‍കാന്‍ കെ.എസ്.ആര്‍.ടി.സി തയ്യാറാണെന്ന് മന്ത്രി വ്യക്തമാക്കി. സി.എം.ഡിക്ക് ഒരു കത്ത് നല്‍കിയാല്‍ മാത്രം മതിയാകും.

ഇ-ബസുകള്‍ മടക്കി നല്‍കിയാല്‍ പകരം 150 കെ.എസ്.ആര്‍.ടി.സി ബസുകള്‍ നഗരത്തില്‍ ഇറക്കുമെന്നും മന്ത്രി അറിയിച്ചു.ഈ ബസുകള്‍ കേന്ദ്ര പദ്ധതി പ്രകാരം വാങ്ങിയതാണെന്ന വാദം മന്ത്രി തള്ളി. ഇതിന്റെ 60 ശതമാനം വിഹിതവും സംസ്ഥാന സര്‍ക്കാരിന്റേതാണെന്നും 500 കോടിയോളം രൂപ സംസ്ഥാന വിഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ബസുകള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്താല്‍ അവ പാര്‍ക്ക് ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലം അനുവദിക്കില്ല. നിലവില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, വര്‍ക്ക്‌ഷോപ്പ് സൗകര്യം എന്നിവ കെ.എസ്.ആര്‍.ടി.സിയുടേതാണ്.

ഇ-ബസുകളുടെ മെയിന്റനന്‍സ് സങ്കീര്‍ണ്ണമാണ്. ഒരു ബാറ്ററി മാറ്റാന്‍ തന്നെ 28 ലക്ഷം രൂപ വേണമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.ബസുകള്‍ നഗരത്തില്‍ മാത്രം മതിയെന്നാണ് പുതിയ മേയര്‍ വി.വി. രാജേഷിന്റെ നിലപാട്. രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം ഇ-ബസുകള്‍ മറ്റ് ജില്ലകളിലേക്ക് മാറ്റുകയാണെന്നും അവ ഉടന്‍ തിരികെ എത്തിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു.

കോര്‍പ്പറേഷന് ലഭിക്കേണ്ട ലാഭവിഹിതം കൃത്യമായി കിട്ടണം. കേന്ദ്രം കോര്‍പ്പറേഷന് നല്‍കിയ ബസുകള്‍ നഗരവാസികള്‍ക്ക് തന്നെ ഉപകാരപ്പെടണം.കെ.എസ്.ആര്‍.ടി.സിയുമായുള്ള കരാര്‍ രേഖകള്‍ പരിശോധിക്കുമെന്നും കരാര്‍ മാറ്റാന്‍ വ്യക്തികള്‍ക്ക് അധികാരമില്ലെന്നും മേയര്‍ വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.