തിരുവനന്തപുരം: ‘ആക്ഷന്‍ ഹീറോ ബൈജു’ എന്ന സിനിമയില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ മനഃപൂര്‍വം പട്ടിയെ അഴിച്ചുവിട്ട് മറ്റുള്ളവരെ കടിപ്പിക്കുന്നതും, തുടര്‍ന്ന് പോലീസ് ഇടപെടുന്നതും വളരെ തമാശ കലര്‍ന്ന രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. തമാശയായാണ് കാര്യം പറയുന്നതെങ്കിലും ഗൗരവം ചോര്‍ന്നു പോകുന്നില്ല ആ സീനില്‍. എങ്ങനെയാകണം ഇത്തരം വിഷയത്തില്‍ പോലീസ് ഇടപെടേണ്ടതെന്ന് വ്യക്തമാക്കുന്ന ചിത്രീകരണം. പാലിയോടുണ്ടായ ഒരു സംഭവത്തിലും പോലീസ് സമാന തലത്തിലാകണം ഇടപെടേണ്ടത്. പട്ടികളെ കൊണ്ട് പ്രതികാരം തീര്‍ക്കുന്നവര്‍ക്ക് അതൊരു പാഠമാകണം.
പാലിയോട് അയല്‍വാസിയുടെ വളര്‍ത്തുനായയുടെ ആക്രമണത്തില്‍ ഒന്‍പത് വയസുകാരന് ഗുരുതരമായി പരിക്കേറ്റു. പാലിയോട് സ്വദേശികളുടെ മകനാണ് നായയുടെ കടിയേറ്റത്. മണവാരിയിലുള്ള അമ്മയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു കുട്ടി. ‘ആക്ഷന്‍ ഹീറോ ബൈജു’വിലെ വില്ലന്‍ കഥാപാത്രം മനഃപൂര്‍വം പട്ടിയെ അഴിച്ചുവിട്ട് നാട്ടുകാരെ കടിപ്പിക്കുന്ന രംഗത്തിന് സമാനമായ ഒരു സംഭവം തന്നെയാണ് ഇതും.
ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. കുട്ടികള്‍ വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കെ അയല്‍വാസി തന്റെ വളര്‍ത്തുനായയെ മനഃപൂര്‍വം അഴിച്ചുവിടുകയായിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കുട്ടിയെ നായ ആക്രമിക്കുന്നത് കണ്ടിട്ടും ഉടമ തടയാന്‍ ശ്രമിച്ചില്ലെന്നും ആക്ഷേപമുണ്ട്. ഉടനെ തന്നെ വീട്ടുകാര്‍ ഓടിയെത്തി നായയെ അടിച്ചോടിച്ചതിനാലാണ് വലിയ അപകടം ഒഴിവായത്.
കഴിഞ്ഞ ക്രിസ്മസ് സമയത്ത് കുട്ടിയുടെ ബന്ധുക്കളും നായയുടെ ഉടമയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഈ വൈരാഗ്യമാണ് നായയെ അഴിച്ചുവിടാന്‍ പ്രേരിപ്പിച്ചതെന്നാണ് കുടുംബം പറയുന്നത്. നായയുടെ ആക്രമണത്തില്‍ കുട്ടിയുടെ കാലിന് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയെ മുറിവ് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രി രേഖകളും പരാതിയുടെ പകര്‍പ്പും അന്വേഷണ സംഘത്തിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.


ഗിഫ്റ്റ് ഡയറക്ടർ നിയമനത്തിൽ അഴിമതി ആരോപണം; യോഗ്യതകളിൽ ഇളവ് വരുത്തി സ്വന്തക്കാരെ തിരുകിക്കയറ്റാൻ നീക്കം
പുഞ്ചിരി തൂകി ചാനല്‍ ചര്‍ച്ചകളില്‍ സദാചാരം പ്രസംഗിക്കുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തനിനിറം ഒടുവില്‍ പുറത്ത്; ബന്ധം ഉറപ്പിക്കാന്‍ ‘ഒരു കുഞ്ഞ് വേണം’ എന്ന് വിശ്വസിപ്പിക്കുന്ന ‘ജെന്റില്മാന്’ പരിവേഷം തകര്‍ന്നു





