അടൂര്‍: റിമാന്‍ഡ് പ്രതികളുമായി കൊട്ടാരക്കര സബ് ജയിലിലേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പിന് പിന്നില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ചുകയറി ആറുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ അടൂര്‍ സെന്‍ട്രല്‍ ടോളിന് സമീപമുള്ള അര്‍ബന്‍ ബാങ്കിന് മുന്നിലായിരുന്നു അപകടം.
കോയിപ്രം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഷിബു എസ്. രാജന്‍, സിപിഒമാരായ കെ.ഐ. മുഹമ്മദ് റഷാദ്, എസ്. സുജിത്ത് എന്നിവര്‍ക്കും ജീപ്പിലുണ്ടായിരുന്ന പ്രതികളായ ജോണ്‍ ജോണ്‍, സിജു എബ്രഹാം എന്നിവര്‍ക്കും പരിക്കേറ്റു. കൂടാതെ ബസ് യാത്രക്കാരിയായ കായംകുളം സ്വദേശി ഷീജയ്ക്കും പരിക്കുണ്ട്.
പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോവുകയായിരുന്ന ഓര്‍ഡിനറി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് ഡ്രൈവര്‍ രാജേന്ദ്രന്‍ മൊഴി നല്‍കി. നിയന്ത്രണം വിട്ട ബസ് ഇടിച്ചതിനെത്തുടര്‍ന്ന് പോലീസ് ജീപ്പ് തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ബസിലും പോയി ഇടിച്ചു. ജീപ്പ് പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ട്വന്റി20-യില്‍ വന്‍ പൊട്ടിത്തെറി; പൂതൃക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന് രാജി വെച്ചു
അടിപിടി കേസില്‍ റിമാന്‍ഡിലായ വെണ്ണിക്കുളം സ്വദേശികളായ പ്രതികളെ കൊട്ടാരക്കര ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ഈ അപ്രതീക്ഷിത അപകടമുണ്ടായത്. പരിക്കേറ്റവര്‍ നിലവില്‍ ചികിത്സയിലാണ്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഉത്സവത്തിനിടെ സിപിഎമ്മുകാരുടെ നൃത്തം; ഗതാഗത തടസ്സം ഒഴിവാക്കാന്‍ ശ്രമിച്ച പോലീസിന് തല്ലും; വെള്ളറടയില്‍ എസ്ഐയ്ക്ക് അടക്കം ക്രൂരമര്‍ദനം: തിരുവനന്തപുരത്ത് പൊലീസിനു നേരെ വീണ്ടും സിപിഎം അഴിഞ്ഞാട്ടം; പോലീസുകാര്‍ക്കിടയില്‍ അമര്‍ഷം; വെള്ളറടയിലെ വില്ലന്‍ ലോക്കല്‍ സെക്രട്ടറി



