ശാസ്തമംഗലം ഓഫീസ് വിവാദം ആര്‍.ശ്രീലേഖയ്ക്ക് കുരുക്കാകുമോ? ‘ഓഫീസ് തുറന്നത് കൈയേറ്റം’; പരാതിയില്‍ ഉറച്ച് അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ്

തിരുവനന്തപുരം : ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയ്‌ക്കെതിരെ നല്‍കിയ പരാതിയില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് പരാതിക്കാരനായ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗ്. ചട്ടലംഘനം ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ഇതിനെ രാഷ്ട്രീയവത്കരിക്കുന്നത് നിയമവിരുദ്ധമായ നടപടികളെ മറച്ചുപിടിക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി. ശാസ്തമംഗലം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കാര്യാലയത്തിലെ മുറികള്‍ എംഎല്‍എയും കൗണ്‍സിലറും അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്ന് പരാതിക്കാരന്‍ ആരോപിക്കുന്നു.കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കെട്ടിടത്തില്‍ ബോര്‍ഡ് സ്ഥാപിച്ച് ഓഫീസ് തുറന്നത് നിയമവിരുദ്ധമാണ്. ഇത് കൈയേറ്റത്തിന്റെ പരിധിയില്‍ വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്‍പ് ഇടത് കൗണ്‍സിലര്‍ക്ക്

വെളളാപ്പളളിക്കെതിരെ യൂത്ത് കോണ്‍ഗ്രസ്, വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുക്കണമെന്ന് ഡിജിപിക്ക് പരാതി! വെളളാപ്പളളിയുടെ മുഖത്ത് കരിഓയില്‍ ഒഴിക്കുന്നവര്‍ക്ക് സമ്മാനം പ്രഖ്യാപിച്ചു

മലപ്പുറം :എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പ്രതിഷേധം കടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ്. . മാധ്യമപ്രവര്‍ത്തകനെ ‘തീവ്രവാദി’ എന്ന് വിളിച്ചതിനും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിനുമെതിരെ യൂത്ത് കോണ്‍ഗ്രസ് ഡിജിപിക്ക് പരാതി നല്‍കുകയും കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്. സുനന്ദ് ആണ് വെള്ളാപ്പള്ളിക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയത്.വെള്ളാപ്പള്ളി നിരന്തരമായി വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി പൊതുസമൂഹത്തില്‍ ചേരിതിരിവുണ്ടാക്കാനും കലാപത്തിന് ആഹ്വാനം ചെയ്യാനും ശ്രമിക്കുന്നതായി പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തില്ലെങ്കില്‍

മോഹന്‍ലാലിന് പകരം റിഷഭ് ഷെട്ടി ഭീമനാകുന്നു? എംടിയുടെ ‘രണ്ടാമൂഴം’ വരുന്നു

മലയാള സാഹിത്യത്തിലെ ഇതിഹാസ കൃതിയായ എം.ടി. വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ വെള്ളിത്തിരയിലേക്ക് എത്തുന്നു. എം.ടിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ മകള്‍ അശ്വതിയാണ് ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അമ്പരപ്പിക്കുന്നത് ചിത്രത്തിലെ ഭീമനായി കന്നഡ താരം റിഷഭ് ഷെട്ടി എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ്. ‘കാന്താര’ എന്ന പാന്‍ ഇന്ത്യന്‍ ഹിറ്റിലൂടെ ശ്രദ്ധേയനായ റിഷഭ് ഷെട്ടി ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന. നേരത്തെ സംവിധായകന്‍ മണിരത്‌നം ഈ ചിത്രം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

തദ്ദേശതിരഞ്ഞെടുപ്പ് തോല്‍വി, നിയമസഭാങ്കത്തിന്‌ സ്ട്രാറ്റെജി മാറ്റി സിപിഎം; ശൈലജയും വീണയും വീണ്ടും അങ്കത്തിനിറങ്ങും; മണിക്കും മുകേഷിനും ഇളവില്ല! സ്വര്‍ണ്ണക്കൊളളക്കേസ് കടകംപളളിക്ക് തിരിച്ചടിയാകും; സിപിഎം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വമ്പന്‍ മാറ്റങ്ങള്‍

തിരുവനന്തപുരം : 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയസാധ്യത കണക്കിലെടുത്ത് പ്രമുഖ നേതാക്കളെ വീണ്ടും അങ്കത്തട്ടിലിറക്കാന്‍ സിപിഎമ്മില്‍ ധാരണ. പരീക്ഷണങ്ങള്‍ക്ക് മുതിരാതെ ജനസമ്മതിയുള്ള മുഖങ്ങളെ തന്നെ അണിനിരത്തി ഭരണം നിലനിര്‍ത്താനാണ് പാര്‍ട്ടി നീക്കം. കെ.കെ. ശൈലജ, വീണാ ജോര്‍ജ് എന്നീ ജനപ്രിയ മുഖങ്ങള്‍ വീണ്ടും ജനവിധി തേടും. യു. പ്രതിഭ, വി. ജോയി, പി.വി. ശ്രീനിജന്‍ തുടങ്ങി വിജയസാധ്യതയുള്ള സിറ്റിംഗ് എംഎല്‍എമാര്‍ എന്ന നിലയില്‍ ഇവരും പട്ടികയിലുണ്ട്. രണ്ട് ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കാനാണ് പാര്‍ട്ടി തീരുമാനം.

സെക്രട്ടറിയറ്റിൽ 496 അധിക ജീവനക്കാർ; ചട്ടങ്ങൾ മറികടന്ന് നിയമനമെന്ന് എജി റിപ്പോർട്ട്

additional secretariat employes

തിരുവനന്തപുരം : ഭരണസിരാകേന്ദ്രമായ ഗവൺമെന്റ് സെക്രട്ടറിയറ്റിൽ നൂറുകണക്കിന് അധിക ജീവനക്കാർ. കൃത്യമായി പറഞ്ഞാൽ വിവിധ റാങ്കുകളിലായി 496 പേർ. അനുവദിക്ക പെട്ടിട്ടുള്ളതിനേക്കാൾ അധികം ജീവനക്കാർ എങ്ങനെ നിയക്കപ്പെട്ടു എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. ഏറ്റവും കൂടുതൽ ഓഫീസ് അറ്റൻഡന്റ് ജീവനക്കാർ ഉള്ളത് സെക്രട്ടറിയറ്റിലെ  തസ്തികയിലാണ്. 544 ആണ് ഈ തസ്തികയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ജീവനക്കാരുടെ എണ്ണം.എന്നാലിപ്പോൾ 744 പേർ ഉണ്ട്. അതായത് 200 പേർ അധികം. ഏറ്റവും ഉയർന്ന തസ്തികകളിൽ ഒന്നായ അഡീഷണൽ സെക്രട്ടറി തസ്തികയിൽ 39 പേരാണ്

ഇന്‍സ്റ്റഗ്രാമില്‍ വൈറലായി കേരളാപോലീസിന്റെ ‘ധുരന്ദര്‍’ റീല്‍! ലഹരിവിരുദ്ധ റീലില്‍ ചര്‍ച്ചയായത് പോലീസിന്റെ ലുക്ക്; ഗ്ലാമര്‍ പോലീസ് ഓഫീസറെ തേടി സോഷ്യല്‍മീഡിയ ; അന്വേഷിച്ചവര്‍ക്ക് കിടിലന്‍ മറുപടി

തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലെ പുതിയ തരംഗമായ ‘ധുരന്ദര്‍’ ട്രെന്‍ഡുമായി കേരള പോലീസ്. ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി കേരള പോലീസ് ഔദ്യോഗിക പേജില്‍ പങ്കുവെച്ച ഈ റീല്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുകയാണ്. എന്നാല്‍ പോലീസിന്റെ അവബോധ സന്ദേശത്തേക്കാള്‍ ഉപരി, റീലിലെ പോലീസ് ഉദ്യോഗസ്ഥന്റെ ലുക്കിനെക്കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച. ദുരന്തര്‍ സിനിമയിലെ രണ്‍വീറിനെപ്പോലെ പാകിസ്ഥാനിലേക്ക് ചാരനായി പോകുന്ന ആള്‍ക്ക് സംഭവിക്കുന്ന കാര്യങ്ങള്‍ ചിത്രീകരിക്കുന്ന തമാശ കലര്‍ന്ന റീലുകളാണ് ഇന്‍സ്റ്റഗ്രാമില്‍ ഇപ്പോള്‍ വൈറല്‍. ‘ഇഷ്‌ക് ജലാക്കര്‍’

മമതയുടെ ബംഗാള്‍ പിടിക്കാന്‍ അമിത് ഷാ നേരിട്ടിറങ്ങുന്നു! 2026 തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രാഷ്ട്രീയ ചാണക്യന്‍ കൊല്‍ക്കത്തയില്‍, തൃണമൂല്‍ വോട്ട് ബാങ്കുകള്‍ തകര്‍ക്കാന്‍ പ്രത്യേക പദ്ധതികള്‍

Amit-Sha-Mamta-Banerjee

കൊല്‍ക്കത്ത : 2026-ലെ പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയുടെ വന്‍നീക്കം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് തന്നെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്തു. കൊല്‍ക്കത്തയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കളുമായി ചര്‍ച്ച നടത്തി. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഉറച്ച കോട്ട തകര്‍ക്കാനുള്ള പദ്ധതികള്‍ക്ക് കൂടിയാലോചനയില്‍ തീരുമാനമായി. പശ്ചിമ ബംഗാളിലെ 294 സീറ്റുകളില്‍ മൂന്നില്‍ രണ്ട് ഭാഗവും നേടി അധികാരം പിടിച്ചെടുക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം.തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജനങ്ങള്‍ക്കിടയില്‍ അഞ്ച് പ്രധാന

കേരളം ലക്ഷ്യമിട്ട് മോദി വരുന്നു! ‘മിഷന്‍ 2026’ പ്രഖ്യാപനം ജനുവരിയില്‍; 34 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ റെഡി!

NARENDRA-MODI-RAJESH

തിരുവനന്തപുരം : വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രഖ്യാപിച്ച ‘മിഷന്‍ 2026′ പദ്ധതിക്ക് തുടക്കം കുറിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരിയില്‍ കേരളത്തിലെത്തുമെന്ന് ഉറപ്പായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചടക്കിയത് നല്‍കിയ വലിയ ആത്മവിശ്വാസത്തിലാണ് ബിജെപി തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നേരത്തെ ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനുവരി 24-ന് മുന്‍പായി തിരുവനന്തപുരത്തെത്തും. ജനുവരി 9-ന് അദ്ദേഹം തമിഴ്നാട്ടില്‍ പര്യടനം നടത്തുന്നുണ്ട്.’മിഷന്‍ 2026’ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും തിരുവനന്തപുരം കോര്‍പ്പറേഷന്റെ വികസനത്തിനായുള്ള ‘വികസിത

കട്ടക്കലിപ്പില്‍ വെളളാപ്പളളി നടേശന്‍; വാര്‍ത്താസമ്മേളനത്തിനിടെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മൈക്കില്‍ ആഞ്ഞടിച്ചു, മാധ്യമപ്രവര്‍ത്തകന്‍ റാഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിച്ച് രൂക്ഷവിമര്‍ശനം

ആലപ്പുഴ : എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും റിപ്പോര്‍ട്ടര്‍ ടിവി ചാനലും തമ്മിലുളള പോര് തുടരുന്നു.. മലപ്പുറം പരാമര്‍ശത്തെക്കുറിച്ച് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തകന്‍ റഹീസ് റഷീദിനെ ‘തീവ്രവാദി’ എന്ന് വിളിച്ച് ആക്ഷേപിച്ച വെള്ളാപ്പള്ളി, ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.മാധ്യമപ്രവര്‍ത്തകനെതിരായ അധിക്ഷേപം കഴിഞ്ഞദിവസം ചോദ്യം ചോദിച്ചപ്പോള്‍ മൈക്ക് തട്ടിമാറ്റിയ സംഭവത്തെ ന്യായീകരിക്കാനാണ് വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനം വിളിച്ചത്. റഹീസ് റഷീദ് തീവ്രവാദിയാണെന്നും ഇയാള്‍ എംഎസ്എഫ് നേതാവാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ‘ഈരാറ്റുപേട്ടക്കാരനായ റഹീസ്

സി-ഡിറ്റിൽ വിജിലൻസ് ഓഫീസർക്ക് നിയമനം കടലാസിൽ; ആറുവർഷമായിട്ടും ചുമതല (കാറ്റിൽ)

Vigilance cdit

തിരുവനന്തപുരം: നിയമന ഉത്തരവിൽ ഇന്റേണൽ വിജിലൻസ് ഓഫീസർ: പക്ഷേ ചുമതലയില്ല. സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഐ ടി വകുപ്പിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സി-ഡിറ്റിലാണ് ഈ വിചിത്ര സംഭവം. സി-ഡിറ്റിനെതിരെ വ്യാപകമായി അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ ഇത് സംബന്ധിച്ച് പരിശോധന നടത്തിയ വിജിലൻസ് ആൻഡ് ആന്റി കറ പ്ഷൻ ബ്യൂറോ സ്ഥാപനത്തിൽ ഇന്റേണൽ വിജിലൻസ് ഓഫീസറെ നിയമിക്കണമെന്ന് സർക്കാരിന് ശിപാർശ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ  ഇന്റേണൽ വിജിലൻസ് ഓഫീസറെ നിയമിക്കാൻ സർക്കാർ സ്ഥാപനത്തിന് നിർദ്ദേശം നൽകി.