മലയാള സാഹിത്യത്തിലെ ഇതിഹാസ കൃതിയായ എം.ടി. വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ വെള്ളിത്തിരയിലേക്ക് എത്തുന്നു. എം.ടിയുടെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ മകള്‍ അശ്വതിയാണ് ചിത്രം യാഥാര്‍ത്ഥ്യമാകുമെന്ന് അറിയിച്ചത്. എന്നാല്‍ മോഹന്‍ലാല്‍ ആരാധകരെയും സിനിമാ പ്രേമികളെയും ഒരുപോലെ അമ്പരപ്പിക്കുന്നത് ചിത്രത്തിലെ ഭീമനായി കന്നഡ താരം റിഷഭ് ഷെട്ടി എത്തിയേക്കും എന്ന റിപ്പോര്‍ട്ടുകളാണ്.
ജയിലിൽ നിന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതുന്ന വാസു; ‘പോറ്റിയെ കേറ്റിയെ’ പാട്ടിന് രണ്ടാം ഭാഗം വരുന്നു
‘കാന്താര’ എന്ന പാന്‍ ഇന്ത്യന്‍ ഹിറ്റിലൂടെ ശ്രദ്ധേയനായ റിഷഭ് ഷെട്ടി ചിത്രം സംവിധാനം ചെയ്യുമെന്നാണ് സൂചന. നേരത്തെ സംവിധായകന് മണിരത്നം ഈ ചിത്രം ഏറ്റെടുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്രയും വലിയൊരു ക്യാന്‍വാസില്‍ ചിത്രം ഒരുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് പറഞ്ഞ് അദ്ദേഹം പിന്മാറുകയായിരുന്നു. മണിരത്നം തന്നെയാണ് റിഷഭ് ഷെട്ടിയുടെ പേര് നിര്‍ദ്ദേശിച്ചതെന്നും പറയപ്പെടുന്നു.
ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യാനിരുന്ന പഴയ പ്രോജക്റ്റില്‍ ഭീമനായി നിശ്ചയിച്ചിരുന്നത് മോഹന്‍ലാലിനെ ആയിരുന്നു. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞതോടെ എം.ടി നിയമനടപടികളിലൂടെ പിന്മാറുകയായിരുന്നു. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം റിഷഭ് ഷെട്ടി സംവിധായകന്റെ തൊപ്പി അണിയുന്നതിനൊപ്പം ഭീമനായി വേഷമിടാനും സാധ്യതയുണ്ട്. പാന്‍ ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് കരുതപ്പെടുന്നു.
സിനിമയിലെ തിരക്കുകൾ പഠനത്തിന് തടസ്സമായില്ല; മെഡിക്കൽ ബിരുദം കരസ്ഥമാക്കി നടി ശ്രീലീല
അഞ്ച് മാസം മുന്‍പ് റിഷഭ് ഷെട്ടി എം.ടിയുമായി ചര്‍ച്ച നടത്താന്‍ കോഴിക്കോട് എത്താന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ എം.ടിയുടെ ആരോഗ്യനില വഷളായതോടെ ആ കൂടിക്കാഴ്ച നടന്നില്ല. എം.ടിയുടെ ആഗ്രഹപ്രകാരം രണ്ട് ഭാഗങ്ങളിലായാകും ചിത്രം ഒരുങ്ങുക.
ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം 2026-ല്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തെന്നിന്ത്യയിലെയും ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കും. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പ്രമുഖ നിര്‍മ്മാണ കമ്പനികള്‍ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്നിട്ടുണ്ട്.







