പാലക്കാട് : അഭിനേതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന് പട്ടാമ്പി (53) അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ സ്വവസതിയിലായിരുന്നു അന്ത്യം. പ്രശസ്ത സംവിധായകന് മേജര്‍ രവിയുടെ സഹോദരനാണ്. കുട്ടിശങ്കരന് – സത്യഭാമ ദമ്പതികളുടെ മകനാണ്. മേജര്‍ രവിയെ കൂടാതെ കണ്ണന് നായര്‍, രവി നായര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
23-ഓളം സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പ്രൊഡക്ഷന്‍ കണ്ട്രോളര് എന്ന നിലയില്‍ നിര്‍മ്മാണ നിര്‍വ്വഹണ രംഗത്തും അദ്ദേഹം സജീവമായിരുന്നു.
പുലിമുരുകന്, അനന്തഭദ്രം, ഒടിയന്, കീര്‍ത്തിചക്ര, വെട്ടം, ക്രേസി ഗോപാലന്, കാണ്ഡഹാര്‍, 12th മാന്‍, കിളിച്ചുണ്ടന്‍ മാമ്പഴം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.
റിലീസിനൊരുങ്ങുന്ന ‘റേച്ചല്‍’ എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും.
ഷാജി കൈലാസ്, സന്തോഷ് ശിവന്, വി.കെ. പ്രകാശ് തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ സിനിമാ സാംസ്കാരിക മേഖലയിലെ നിരവധി പേര് അനുശോചനം രേഖപ്പെടുത്തി.


പകുതിയിലേറെ വോട്ടുമായി 51 പേര്; യുഡിഎഫിന് ജനകീയ അംഗീകാരത്തിന്റെ തിളക്കം; ലീഗ് കോട്ടകളില്‍ വോട്ടുപെട്ടി നിറഞ്ഞു
അന്‍സജിത റസ്സലിനെ മലര്‍ത്തിയടിച്ച വിപ്ലവനായിക; ബാലസംഘത്തിലൂടെ വളര്‍ന്ന പെണ്‍കരുത്തിനെ തളര്‍ത്താന്‍ സെല്‍ഫി വിവാദവുമായെത്തിയ രാഷ്ട്രീയ എതിരാളികള്‍ക്ക് അമ്പേ പാളി; തിരക്കിനിടയിലെ നിവേദനം കൊടുക്കലിനെ വിവാദമാക്കിയവര്‍ക്ക് ആതിര നല്‍കുന്നത് അക്ഷരാര്‍ത്ഥത്തില്‍ പ്രഹരശേഷിയുള്ള മറുപടി





