തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ക്കും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുമായി കേരള പോലീസിന്റെ സുപ്രധാന ഉന്നതതല യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന പോലീസ് മേധാവി രവാഡ ചന്ദ്രശേഖറിന്റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. സമീപകാലത്ത് പോലീസ് സേനയില്‍ നടന്ന വ്യാപകമായ അഴിച്ചുപണിക്ക് ശേഷം ചേരുന്ന ആദ്യത്തെ വലിയ ഉന്നതതല യോഗമാണിതെന്ന പ്രത്യേകതയും ഇതിനുണ്ട്.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കുന്നതിനാണ് യോഗം പ്രഥമ പരിഗണന നല്‍കുന്നത്. പ്രശ്നബാധിത ബൂത്തുകളുടെ പട്ടിക തയ്യാറാക്കല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ വിന്യാസം, അതിര്‍ത്തി മേഖലകളിലെ പരിശോധന കര്‍ശനമാക്കല്‍ തുടങ്ങിയവ ചര്‍ച്ചയാകും. സംസ്ഥാനത്ത് സമീപകാലത്ത് ചര്‍ച്ചയായ സ്വര്‍ണ്ണക്കടത്ത് കേസും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും യോഗത്തില്‍ ഗൗരവകരമായി ചര്‍ച്ച ചെയ്യും. സ്വര്‍ണ്ണക്കടത്ത് തടയുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ ജാഗ്രത വേണമെന്ന് നിര്‍ദ്ദേശം നല്‍കും.
വിവിധ ജില്ലകളിലെ എസ്.പിമാരും ഐ.ജിമാരും മാറിയ സാഹചര്യത്തില്‍, പുതിയ ചുമതലകള്‍ ഏറ്റെടുത്ത ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തനശൈലി സംബന്ധിച്ച കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഡിജിപി നല്‍കും. തിരഞ്ഞെടുപ്പ് സമയത്ത് വ്യാജവാര്‍ത്തകള്‍ പടരുന്നത് തടയാന്‍ സൈബര്‍ പോലീസിനെ സജ്ജമാക്കുന്നതിനൊപ്പം, സംസ്ഥാനത്തെ ലഹരിമരുന്ന് വേട്ട ശക്തമാക്കുന്നതിനെക്കുറിച്ചും ഉന്നത ഉദ്യോഗസ്ഥര്‍ വിലയിരുത്തും.
പുതുപ്പള്ളിയിലും പത്തനംതിട്ടയിലും രാഹുൽ എത്തും; യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ
എഡിജിപിമാര്‍, ഐജിമാര്‍, എല്ലാ ജില്ലകളിലെയും ജില്ലാ പോലീസ് മേധാവികള്‍ എന്നിവര്‍ നേരിട്ടും വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയും ഈ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സേനയെ പൂര്‍ണ്ണമായി സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സേനയില്‍ കൂടുതല്‍ പിടിമുറുക്കുക എന്ന ലക്ഷ്യമാണ് പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനുള്ളത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അഴിമതിക്കെതിരായ ശക്തമായ നിലപാടെടുക്കുന്ന ഭരണശൈലി; മനുഷ്യത്വപരമായ ഇടപെടലുകളും ലളിതമായ ജീവിതശൈലിയും; ഈ സിവി്ല്‍ സര്‍വ്വീസുകാരനെ പിണറായി സര്‍ക്കാരിന് വേണ്ട; ഗവര്‍ണ്ണറുടെ സെക്രട്ടറി പാനലില്‍ എംജി രാജമാണിക്യം; റവന്യൂമന്ത്രി രാജന് എതിര്‍പ്പില്‍; റവന്യൂ സെക്രട്ടറിയെ മാറ്റാന്‍ അണിയറനീക്കം





