തിരുവനന്തപുരം : കേരള പോലീസിലെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദമായ പട്ടിക പുറത്ത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ വിവിധ കുറ്റകൃത്യങ്ങളുടെയും പെരുമാറ്റദൂഷ്യത്തിന്റെയും പേരില്‍ 380 പോലീസുകാരെയാണ് പിരിച്ചുവിട്ടത്. പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടുന്നത് ഇടതു സര്‍ക്കാര്‍ മാത്രമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം ഭാഗികമായി തെറ്റാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
പത്ത് വര്‍ഷത്തെ കണക്കുകള്‍ പ്രകാരം ആകെ പിരിച്ചുവിട്ടവര്‍ 380 പേര്.പിണറായി സര്‍ക്കാര്‍ (2016 – 2024): ഗുരുതര ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 144 പേരെ പിരിച്ചുവിട്ടു. ഇതില്‍ 26 പേര് നിയമപോരാട്ടത്തിലൂടെ തിരിച്ചുകയറിയെങ്കിലും 118 പേര്‍ക്ക് സ്ഥിരമായി പണി പോയി. കൂടാതെ അനധികൃത അവധിയെത്തുടര്‍ന്ന് 236 പേരെയും പിരിച്ചുവിട്ടു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 2011-2016 കാലയളവില്‍ കേസുകളില്‍പ്പെട്ട 54 പേരെയും അനധികൃത അവധി എടുത്ത 61 പേരെയും ഉള്‍പ്പെടെ ആകെ 115 പേരെ പിരിച്ചുവിട്ടു. ഏറ്റവും കൂടുതല്‍ നടപടി ഉണ്ടായത് 2023 ലാണ് 29 പേര്‍ക്ക് പണി പോയി. 2024 21 പേരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്തു.
തിരുവനന്തപുരം പാപ്പനംകോട്ട് കെഎസ്ആർടിസി ബസിടിച്ച് വീട്ടമ്മ മരിച്ചു; അപകടം പൊങ്കാല സാരി വാങ്ങി മടങ്ങുമ്പോൾ
മുഖ്യമന്ത്രി നിയമസഭയില്‍ നല്കിയ 144 എന്ന കണക്ക് ശരിയാണെങ്കിലും, മുന്‍ സര്‍ക്കാരുകള്‍ ഇത്തരം നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന വാദം തെറ്റാണെന്ന് രേഖകള്‍ തെളിയിക്കുന്നു. മുഖ്യമന്ത്രി പട്ടിക പുറത്തുവിടണമെന്ന് മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരത്തെ ആവശ്യപ്പെട്ടിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പിരിച്ചുവിടുന്ന നടപടി പണ്ടുമുതലേ പോലീസില്‍ നിലവിലുണ്ടായിരുന്നു എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പാലക്കാട് സിപിഎം വിമത കൺവെൻഷനിൽ പി.കെ. ശശിയുടെ മാസ് എൻട്രി; ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കാൻ നീക്കം.





