ഇളയ ദളപതി വിജയ്യുടെ കരിയറിലെ അവസാന ചിത്രമായ ‘ജനനായകന്’ റിലീസിനൊരുങ്ങുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് മലയാളികളുടെ പ്രിയതാരം മമിത ബൈജുവിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ്. ആനന്ദവികടന് മാഗസിന് പുറത്തുവിട്ട ചിത്രങ്ങളില്‍ മമിതയുടെ ലുക്ക് കണ്ട് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത് ഇത് വിജയ്യുടെ ‘ആക്ഷന്‍ തങ്കച്ചി’ ആണോ എന്നാണ്.
ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ് മമിത എത്തുന്നതെന്നാണ് സൂചന. എന്നാല്‍ സ്ഥിരം കാണുന്ന ഒരു ‘പാവം തങ്കച്ചി’ അല്ല ഇതെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. കയ്യില്‍ ഒരു ഇഷ്ടികയുമായി നില്ക്കുന്ന മമിതയുടെ ലുക്കിന് ഹോളിവുഡ് ചിത്രം ബ്ലാക്ക് വിഡോയിലെ നായികയോടാണ് ആരാധകര്‍ ഉപമിക്കുന്നത്. ഡാന്‍സിന് പിന്നാലെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളിലും മമിത തിളങ്ങുമെന്ന് ഇതോടെ ഉറപ്പായി.
നന്ദമുരി ബാലകൃഷ്ണയുടെ തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണോ ജനനായകന് എന്ന ചര്‍ച്ചകള്‍ സജീവമാണ്. ആ ചിത്രത്തില്‍ ശ്രീലീല ചെയ്തതിന് സമാനമായ കരുത്തുറ്റ കഥാപാത്രമാണോ മമിതയുടേതെന്നും ആരാധകര്‍ സംശയിക്കുന്നു. എന്നാല്‍ സംവിധായകന് എച്ച്. വിനോദ് ഈ ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇതൊരു പക്കാ ‘ദളപതി പടം’ ആയിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
മോഹന്‍ലാലിന് പകരം റിഷഭ് ഷെട്ടി ഭീമനാകുന്നു? എംടിയുടെ ‘രണ്ടാമൂഴം’ വരുന്നു
ജനുവരി 9-ന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.പൂജ ഹെഗ്ഡെ നായികയാകുന്ന ചിത്രത്തില്‍ ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്, പ്രിയാമണി, നരേന് തുടങ്ങിയ വന്‍ താരനിരയുണ്ട്. സംഗീതം അനിരുദ്ധ് രവിചന്ദര്‍.ബുക്ക് മൈഷോയില്‍ ചിത്രത്തിന്റെ ബുക്കിംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ചെന്നൈയിൽ വിവാഹവിരുന്നിന് ഒന്നിച്ചെത്തി വിജയ്യും തൃഷയും; വിവാഹമോചന വാർത്തകൾക്കിടെ താരങ്ങളുടെ സന്ദർശനം ചർച്ചയാകുന്നു.





