തിരുവനന്തപുരം: കേരള പോലീസ് അക്കാദമിയുടെ കീഴിലുള്ള പോലീസ് റിസർച്ച് സെന്റർ കാലിക്കറ്റ് സർവകലാശാലയുമായി ചേർന്ന് നടത്തുന്ന എം എസ് സി ഫോറൻസിക് സയൻസ് പ്രോഗ്രാമിനോട് മുഖംതിരിച്ചു പോലീസ് ഉദ്യോഗസ്ഥർ. 2024- 26വർഷത്തിൽ ഈ കോഴ്സിലേക്ക് ആരും ചേരാത്തതിനാൽ ഈ പദ്ധതി തന്നെ പോലീസ് അക്കാദമിയ്ക്ക് റദ്ദാക്കേണ്ടിവന്നു.
കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സർവ്വകലാശാലയും തമ്മിൽ ഒപ്പുവെച്ച ധാരണ പത്രത്തിന്റെ കാലാവധി സ്വാഭാവികമായി അവസാനിച്ചു കഴിഞ്ഞു.ഈ ധാരണാപത്രം പുതുക്കിയിട്ടുമില്ല.
2019 ജൂലൈ 29നാണ് കേരള പോലീസ് അക്കാദമിയും കാലിക്കറ്റ് സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചത്. അഞ്ചുവർഷമായിരുന്നു ധാരണ പത്രത്തിന്റെ കാലാവധി. ഇത് 2024 ജൂലൈ 29ന് അവസാനിച്ചു.
അക്കാദമി വളപ്പിലുള്ള പോലീസ് റിസർച്ച് സെന്ററിൽ ഗവേഷണ കേന്ദ്രം ആരംഭിക്കാനും പദ്ധതി ഇട്ടിരുന്നു. എന്നാൽ ഇതും ഇനി നടക്കില്ല.
തൃശ്ശൂർ ജില്ലയിലെ രാമവർമ്മപുരത്തുള്ള കേരള പോലീസ് അക്കാദമി ക്യാമ്പസിൽ സ്ഥിതിചെയ്യുന്ന പോലീസ് റിസർച്ച് സെന്റർ, അക്കാദമി ഗ്രന്ഥശാല, തൃശ്ശൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറി എന്നിവ ഉൾപ്പെടെയുള്ള ഭൗതിക സൗകര്യങ്ങൾ പരിഗണിച്ച് കാലിക്കറ്റ് സർവ്വകലാശാല കേരള പോലീസ് അക്കാദമിയെ കാലിക്കറ്റ് സർവകലാശാലയുടെ മൾട്ടി ഡിസിപ്ലിനറി ഗവേഷണ കേന്ദ്രമായി അംഗീകരിച്ചിരുന്നു. എന്നാൽ അക്കാദമി ക്യാമ്പസിന് അകത്തുള്ള പോലീസ് റിസർച്ച് സെന്ററിനുമാത്രം ഒരു സ്വതന്ത്ര ഗവേഷണ കേന്ദ്രമായി അംഗീകാരം നൽകിയിരുന്നില്ല.
2024 ജൂലൈയിൽ ഗവേഷണ കേന്ദ്രത്തിനുള്ള അംഗീകാരം ലഭിച്ചു എങ്കിലും ആരും ഗവേഷണത്തിന് എത്തിയില്ല എന്നതാണ് സ്ഥിതി. നിശ്ചിത വിദ്യാഭ്യാസ യോഗ്യതകളുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് ഗവേഷണത്തിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക. എന്ന ലക്ഷ്യങ്ങളോടെ ആരംഭിച്ച ഈ ഗവേഷണ കേന്ദ്രത്തോട് പോലീസ് സേന ഒരു നിസ്സാരമായ മനോഭാവമാണ് സ്വീകരിച്ചിരിക്കുന്നത്.
ഗവേഷണ കേന്ദ്രം ആരംഭിക്കും എന്ന ധാരണയിൽ ഗവേഷണ ഗൈഡുകളായി പ്രവർത്തിക്കാൻ പോലീസിലെയും ഫോറൻസിക്ക് ലബോട്ടറിയിലെയും ആറ് ഉദ്യോഗസ്ഥർ അപേക്ഷ നൽകിയിരുന്നു. എന്നാൽ ഗവേഷകർ ഇല്ലാതെ ഗൈഡുകൾ ആവശ്യമില്ലാത്തതിനാൽ ഇതിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല.
പോലീസ് അക്കാദമിയിലെ ഫോറൻസിക് സയൻസ് വിഭാഗത്തിലെ സീനിയർ ഇൻസ്പെക്ടർ ഡോ.ജിമിൽ ജോർജ്( കെമിസ്ട്രി ), പോലീസ് റിസർച്ച് സെന്ററിലെ ഡ്രൈവർ ഗ്രേഡ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ഡോ.പി എൻ വിനോദ് കുമാർ( സോഷ്യോളജി ), തൃശൂർ റീജിയണൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഫിസിക്സ് വിഭാഗത്തിലെ അസിസ്റ്റന്റ് ഡയറക്ടർ ഡോ.എസ് സിമി (ഫിസിക്സ്), ഡിഎൻഎ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ഡോ. വി അനി (ബയോ കെമിസ്ട്രി), കെമിസ്ട്രി വിഭാഗത്തിലെ സയന്റിഫിക് ഓഫീസർമാരായ ഡോ.പി കെ അനീഷ് (കെമിസ്ട്രി), ഡോ.ആശാകൃഷ്ണൻ (കെമിസ്ട്രി) എന്നിവരാണ് അപേക്ഷ നൽകിയിരുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ശബരിമലയില്‍ കൈയറ്റത്തിന് പിന്നാലെ ‘കൈയില്ലാത്ത’ ദ്വാരപാലകന്; തന്ത്രി കടുത്ത അതൃപ്തിയില്‍; പാളികള്‍ ഇളക്കിമാറ്റിയതില്‍ ദേവകോപം ഭയന്ന് സന്നിധാനം; പുതിയ ശില്‍പ്പത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ബോര്‍ഡ്





