കോട്ടയം :സീരിയല്‍ താരം സിദ്ധാര്‍ത്ഥ് പ്രഭു മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. ലോട്ടറി തൊഴിലാളിയായ തങ്കരാജ് (53) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങിയത്. തമിഴ്നാട് നാട്ടകം സ്വദേശിയാണ്.ക്രിസ്മസ് തലേന്ന് രാത്രി 9 മണിയോടെ കോട്ടയം എം.സി റോഡില്‍ നാട്ടകം പോളിടെക്നിക്കിന് സമീപമാണ് അപകടം നടന്നത്.
കോട്ടയം ഭാഗത്തുനിന്നും അതിവേഗതയില്‍ എത്തിയ സിദ്ധാര്‍ത്ഥ് ഓടിച്ച കാര്‍ നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലും ലോറിയിലും ഇടിച്ച ശേഷം കാല്‍നടയാത്രക്കാരനായ തങ്കരാജിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു.
സിദ്ധാര്‍ത്ഥ് പ്രഭു മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.അപകടത്തിന് പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരെ സിദ്ധാര്‍ത്ഥ് അസഭ്യം പറയുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തു. നടന് നടുറോഡില്‍ കിടന്ന് ബഹളം വെക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
വിസർജ്യം എറിയുമെന്ന് ഭീഷണി; തൊണ്ടിമുതൽ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്തു! നിലമ്പൂരിൽ പോലീസിനെ കബളിപ്പിച്ച് സമീന
സ്ഥലത്തെത്തിയ ചിങ്ങവനം പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ചതോടെ ബലം പ്രയോഗിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അന്ന് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടിരുന്നു.
തങ്കരാജിന്റെ മരണത്തോടെ സിദ്ധാര്‍ത്ഥിനെതിരെ കൊലപാതകത്തിന് തുല്യമായ നരഹത്യ ഉള്‍പ്പെടെയുള്ള കൂടുതല്‍ കടുത്ത വകുപ്പുകള്‍ ചുമത്തി ചിങ്ങവനം പോലീസ് വീണ്ടും അറസ്റ്റ് ചെയ്യും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


മൂന്ന് യുവതികള്‍; സമാനമായ പീഡന പരാതികള്‍. രാഹുലിന്റേത് സൈക്കോ മോഡല്‍ ബലാല്‍സംഗമോ? മൂന്ന് കേസുകളുടെയും വിശദാംശങ്ങളും കേസിന്റെ നിലവിലെ അവസ്ഥയും അറിയാം





