തിരുവനന്തപുരം ; പുതുവര്‍ഷത്തലേന്ന് സംസ്ഥാനത്ത് ബിവറേജസ് കോര്പ്പറേഷന് വഴി നടന്നത് റെക്കോര്‍ഡ് മദ്യവില്പന. ഔട്ട്ലെറ്റുകളിലും വെയര്‍ഹൗസുകളിലുമായി ആകെ 125.64 കോടി രൂപയുടെ മദ്യമാണ് ഇക്കുറി വിറ്റുപോയത്. കഴിഞ്ഞ വര്‍ഷത്തെ (108.71 കോടി) അപേക്ഷിച്ച് 16.93 കോടി രൂപയുടെ വര്‍ദ്ധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
ഇത്തവണയും വില്പനയില് കൊച്ചിയിലെ ഔട്ട്ലെറ്റുകളാണ് കരുത്ത് കാട്ടിയത്.ഒന്നാം സ്ഥാനം: കടവന്ത്ര ഔട്ട്ലെറ്റ് (1.17 കോടി). വില്പനയില് ഒരു കോടി കടന്ന ഏക ഔട്ട്ലെറ്റും ഇതാണ്.രണ്ടാം സ്ഥാനം പാലാരിവട്ടം (95.09 ലക്ഷം)., മൂന്നാം സ്ഥാനം: എടപ്പാള്‍ (82.86 ലക്ഷം),ഏറ്റവും പിന്നില്‍ തൊടുപുഴ കഞ്ഞിക്കുഴി ഔട്ട്ലെറ്റ് (4.61 ലക്ഷം).വിദേശമദ്യം, ബിയര്‍, വൈന്‍ എന്നിവയുള്‍പ്പെടെ ആകെ 2.07 ലക്ഷം കെയ്സുകളാണ് ഈ പുതുവര്‍ഷത്തലേന്ന് വിറ്റത്. കഴിഞ്ഞ വര്‍ഷം ഇത് 1.84 ലക്ഷം കെയ്സായിരുന്നു.
ഈ സാമ്പത്തിക വര്‍ഷം (2025-26) ഇതുവരെ ബവ്കോ വിറ്റത് 15,717.88 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 14,765.09 കോടി രൂപയായിരുന്നു.കഴിഞ്ഞ ഓണക്കാലത്ത് ബെവ്കോയില്‍ വമ്പന്‍ വില്പനയാണ് കേരളത്തില്‍ നടന്നത്. പത്തുദിവസത്തിനുള്ളില്‍ 826.38 കോടി രൂപയുടെ മദ്യമാണ് അന്ന് വിറ്റുപോയത്.ഓണക്കാലത്ത് സംസ്ഥാനത്തെ ആറ് ഔട്ട്ലെറ്റുകളില് ഒരുകോടിയിലധികം രൂപയുടെ വിറ്റുവരവുണ്ടായി.
നവകേരള സദസ്സിലെ മർദ്ദനം: പിണറായി വിജയന്റെ ഗൺമാൻമാർക്കെതിരെ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വട്ടിയൂര്‍ക്കാവില്‍ വ്യാജവാര്‍ത്ത ; കെ.മുരളീധരന്റെ പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോലീസ് കേസെടുത്തു





