തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം VB 135452 എന്ന നമ്പറിന് ലഭിച്ചു. കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി സബ് ഓഫീസിലെ ഏജന്റായ ഡി. അനിൽ ആണ് ഒന്നാം സമ്മാനം നേടിയ ഈ ഭാഗ്യ ടിക്കറ്റ് വിറ്റത്. ഒന്നാം സമ്മാനം നേടിയ ഇതേ നമ്പറിലുള്ള മറ്റ് അഞ്ച് പരമ്പരകളിലെ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.
ഇത്തവണ വിഷു ബമ്പർ ടിക്കറ്റ് വില്പനയിൽ റെക്കോഡ് നേട്ടമാണ് ഭാഗ്യക്കുറി വകുപ്പ് സ്വന്തമാക്കിയത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ജനങ്ങൾ പൂർണ്ണമായും വാങ്ങി. സംസ്ഥാനത്ത് പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റുപോയത്; മൊത്തം 11,58,480 ടിക്കറ്റുകൾ പാലക്കാട്ടുകാർ വാങ്ങി. തൃശ്ശൂരിൽ 5,10,820 ടിക്കറ്റുകളും തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് 4,21,380 ടിക്കറ്റുകളും ജനങ്ങൾ സ്വന്തമാക്കി.
ഭാഗ്യക്കുറി വകുപ്പ് രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പരമ്പരകൾക്ക് നൽകും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതവും ആറ് പരമ്പരകൾക്ക് വീതം ലഭിക്കും. ഇവയ്ക്ക് പുറമെ 5000, 2000, 1000, 500, 300 രൂപ വീതമുള്ള നിരവധി മറ്റ് സമ്മാനങ്ങളും ഇത്തവണത്തെ വിഷു ബമ്പർ ഭാഗ്യക്കുറിയിലൂടെ വിജയികൾക്ക് ലഭിക്കുന്നുണ്ട്.
ആലുവയിൽ വൻ കഞ്ചാവ് വേട്ട ; രണ്ടിടങ്ങളിൽ നിന്നായി പിടികൂടിയത് 35 കിലോ ; 7 പേർ അറസ്റ്റിൽ


ശബരിമല കേസിൽ ഗോവർദ്ധന് തിരിച്ചടി! ജാമ്യാപേക്ഷ സുപ്രീം കോടതി ; കള്ളപ്പണ ഇടപാടുകളിൽ ഇ.ഡി അന്വേഷണവുംതള്ളി;





