കൊച്ചി: അഴിമതിക്കാര്‍ക്ക് കടുത്ത താക്കീതുമായി വിജിലന്‍സ് മേധാവി മനോജ് എബ്രഹാമും സംഘവും പടയോട്ടം തുടരുന്നു. നെടുമ്പാശ്ശേരി അത്താണിയിലെ ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റില് വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ പുറത്തുവരുന്നത് കോടിക്കണക്കിന് രൂപയുടെ കൈക്കൂലി ഇടപാടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ്.
മദ്യകമ്പനി ഏജന്റുമാരില്‍ നിന്ന് ഔട്ട്ലെറ്റ് ജീവനക്കാര്‍ പ്രതിമാസം എട്ടു ലക്ഷം രൂപയോളം കൈക്കൂലിയായി വാങ്ങിയിരുന്നതായി വിജിലന്‍സ് കണ്ടെത്തി. തങ്ങളുടെ ബ്രാന്‍ഡുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതല്‍ വില്‍ക്കുന്നതിനും പകരമായാണ് കമ്പനികള്‍ ബെവ്കോ ജീവനക്കാര്‍ക്ക് ഈ വന്‍തുക കൈമാറിയിരുന്നത്.
കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ ജീവനക്കാരില്‍ നിന്ന് 80,150 രൂപ പണമായി പിടിച്ചെടുത്തു. രണ്ടര ലക്ഷത്തോളം രൂപ അന്ന് കൈക്കൂലിയായി ലഭിച്ചുവെന്ന് രഹസ്യവിവരം ഉണ്ടായിരുന്നെങ്കിലും വിജിലന്‍സ് എത്തുന്നതിന് മുന്‍പ് നല്ലൊരു ഭാഗം മാറ്റിയിട്ടുണ്ടാകാം എന്നാണ് നിഗമനം. ഔട്ട്ലെറ്റിലെ 11 ജീവനക്കാരില്‍ 9 പേരില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു. നേരിട്ടുള്ള പണമിടപാടുകള്‍ക്ക് പുറമെ ഗൂഗിള്‍ പേ വഴിയും ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വിജിലന്‍സ് ശേഖരിച്ചു വരികയാണ്. മദ്യപിച്ച് ജോലി ചെയ്തിരുന്ന രണ്ട് ഉദ്യോഗസ്ഥരും വിജിലന്‍സ് പിടിയിലായിട്ടുണ്ട്. വിജിലന്‍സ് എറണാകുളം യൂണിറ്റ് ഈ കേസില്‍ വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. അഴിമതി നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് ഉടന്‍ തന്നെ സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കും.
ഓപ്പറേഷന്‍സ് ശക്തമാക്കിയതോടെ സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്കാര്‍ക്ക് ഇനി രക്ഷയില്ലെന്ന ഉറച്ച നിലപാടിലാണ് വിജിലന്‍സ്. വിജിലന്‍സ് മേധാവി മനോജ് എബ്രഹാം എല്ലാം നിരീക്ഷിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
എൽഡിഎഫ് തുടർഭരണത്തിനെതിരെ സാറാ ജോസഫും; സാംസ്കാരിക നായകരുടെ നിലപാടിൽ ഇടത് ക്യാമ്പുകളിൽ ആശങ്ക
എൽഡിഎഫ് തുടർഭരണത്തിനെതിരെ സാറാ ജോസഫും; സാംസ്കാരിക നായകരുടെ നിലപാടിൽ ഇടത് ക്യാമ്പുകളിൽ ആശങ്ക







