50 ലക്ഷത്തിന് ‘ലൈഫ് സെറ്റിലാക്കി’? വടക്കാഞ്ചേരിയില്‍ സി.പി.എം കുതിരക്കച്ചവടമോ? ലീഗ് സ്വതന്ത്രന്‍ ജാഫറിന്റെ ഫോണ്‍ശബ്ദരേഖ വിവാദത്തില്‍

തൃശൂര്‍ : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഇ.യു. ജാഫറിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാല വന്‍ വിവാദം . ‘ലൈഫ് സെറ്റിലാക്കാന്‍’ വേണ്ടി കൂറുമാറുന്നുവെന്ന് ജാഫര്‍ സമ്മതിക്കുന്ന ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയുടെ പരാതിക്ക് പിന്നാലെ സംഭവത്തില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.

ലീഗ് സ്വതന്ത്രനായി വിജയിച്ച ജാഫര്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായി നടത്തിയ സംഭാഷണമാണ് വിവാദമായിരിക്കുന്നത്.കൂറുമാറി വോട്ട് ചെയ്താല്‍ 50 ലക്ഷം രൂപ നല്‍കാമെന്ന് സി.പി.എം വാഗ്ദാനം ചെയ്തതായി ജാഫര്‍ അവകാശപ്പെടുന്നു. ‘പ്രസിഡന്റ് എന്ന് പറഞ്ഞാല്‍ അതിന്റെ പവര്‍ എന്താണെന്ന് അറിയാമോ? 50 ലക്ഷം കിട്ടിയാല്‍ നമ്മള്‍ സേഫ് ആകില്ലേ, പിന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങേണ്ട ആവശ്യമില്ലല്ലോ’ എന്നും ജാഫര്‍ ഓഡിയോയില്‍ പറയുന്നുണ്ട്.യു.ഡി.എഫിനൊപ്പം നിന്നാല്‍ നറുക്കെടുപ്പിലൂടെ മാത്രമേ അധികാരം കിട്ടൂ എന്നും, എല്‍.ഡി.എഫിനൊപ്പം പോയാല്‍ അധികാരം ഉറപ്പാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ ആകെയുള്ള 14 അംഗങ്ങളില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും 7 വീതം അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ജാഫര്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്തതോടെ ഭരണം അവര്‍ക്ക് ലഭിച്ചു. എന്നാല്‍ അട്ടിമറിക്ക് പിന്നാലെ ജാഫര്‍ അംഗത്വം രാജി വെച്ചത് വലിയ ചര്‍ച്ചയായിരുന്നു.

തൃശ്ശൂര്‍ വിജിലന്‍സ് ശബ്ദരേഖയുടെ ആധികാരികതയും സാമ്പത്തിക ഇടപാടുകളും വിശദമായി പരിശോധിക്കും.കുതിരക്കച്ചവടം നടത്തി എന്ന ആരോപണം സി.പി.എം പ്രാദേശിക നേതൃത്വം നിഷേധിച്ചിട്ടുണ്ട്.ജനാധിപത്യത്തെ വിലയ്‌ക്കെടുക്കുന്ന നടപടിയാണ് സി.പി.എം നടത്തിയതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ഇതില്‍ ഇടപെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.