തിരുവനന്തപുരം: പിണറായി വിജയന്റെ ‘രാവണൻ കോട്ട’ വി ഡി സതീശൻ തുറന്നു. സെക്രട്ടറിയറ്റിന്റെ മെയിൻ ഗേറ്റ് ജീവനക്കാർക്കും പൊതു ജനങ്ങൾക്കുമായി ഇന്ന് തുറന്നു നൽകി. ‘സമര ഗേറ്റ്’ എന്നറിയപ്പെടുന്ന ഈ ഗേറ്റ് കഴിഞ്ഞ 10 വർഷമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഭരണം മാറിയതോടെയാണ് ഗേറ്റ് തുറക്കപ്പെട്ടത്. സെക്രട്ടറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷപൂർവമായിരുന്നുഗേറ്റ് തുറക്കൽ. ഒന്നാം പിണറായി സർക്കാരിന്റെ ആദ്യകാലത്ത് ഈ ഗേറ്റ് അവധിദിനങ്ങൾ ഒഴികെയുള്ള ദിവസങ്ങളിൽ തുറക്കുമായിരുന്നു. വൈകിട്ട് 6 മണി വരെ ഗേറ്റ് തുറന്നിരിക്കുന്ന സമയം.
ന്യൂഡൽഹി: രാജ്യത്ത് വലിയ ചർച്ചയായ തെരുവുനായ പ്രശ്നത്തിൽ കർശനമായ മാർഗ്ഗനിർദ്ദേശങ്ങളുമായി സുപ്രീംകോടതി അതിനിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചു. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി, മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിൽ അപകടകാരികളായ തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ സുപ്രീംകോടതി അനുമതി നൽകി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ. ജെ. അൻജാരിയ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഈ ചരിത്രപരമായ വിധി പ്രസ്താവിച്ചത്. തെരുവുനായ നിയന്ത്രണത്തിനായുള്ള അനിമൽ ബർത്ത് കൺട്രോൾ (എബിസി) ചട്ടങ്ങൾ രാജ്യത്തുടനീളം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് നിരീക്ഷിക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലെയും ഹൈക്കോടതികളിൽ പ്രത്യേക ബെഞ്ചുകൾ
തിരുവനന്തപുരം: സംസ്ഥാന ഭരണകൂടത്തിലുണ്ടായ മാറ്റത്തിന് തൊട്ടുപിന്നാലെ ആഭ്യന്തര വകുപ്പില്‍ നിര്‍ണായകമായ അഴിച്ചുപണികള്‍ക്ക് തുടക്കമിട്ടുകൊണ്ട് പുതിയ നീക്കങ്ങള്‍ സജീവമാകുന്നു. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായ നവകേരള യാത്രയ്ക്കിടെയുണ്ടായ ആലപ്പുഴ മര്‍ദനക്കേസ് സമഗ്രമായി പുനരന്വേഷിക്കാന്‍ പുതിയ മന്ത്രിസഭ തീരുമാനിച്ചതാണ് ഇതില്‍ പ്രധാനം. ആദ്യ കാബിനറ്റ് യോഗത്തില്‍ തന്നെ ഈ കേസിന്റെ പശ്ചാത്തലം പരിശോധിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിക്കാന്‍ ഭരണകൂടം തത്വത്തില്‍ അംഗീകാരം നല്‍കി. സി.പി.എം വലിയ പ്രതിരോധത്തിലായ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷണത്തിലൂടെയും
തിരുവനന്തപുരം: പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നകാലത്ത് ബാലികേറാ മലയായിരുന്ന ഗവൺമെന്റ് സെക്രട്ടറിയറ്റിലെ നോർത്ത് ബ്ലോക്കിൽ മുഖ്യമന്ത്രി ഉൾപ്പെടെ ഇനി ആറു മന്ത്രിമാർ. പിണറായി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ ഓഫീസും അനുചരന്മാരുടെ ഓഫീസുകളും അല്ലാതെ മാറ്റാർക്കും ഇവിടെ ഓഫീസ് മുറികൾ അനുവദിച്ചിരുന്നില്ല. നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ്. ഇതേ നിലയിൽതന്നെ മന്ത്രിസഭയിലെ രണ്ടാമനായ പി കെ കുഞ്ഞാലിക്കുട്ടിയും ഓഫീസും ഉണ്ടാകും. നോർത്ത് ബ്ലോക്കിന്റെ രണ്ടാം നിലയിൽ കെ മുരളീധരൻ, രമേശ് ചെന്നിത്തല എന്നിവരുടെ ഓഫീസുകൾ ആയിരിക്കും
ന്യൂഡല്‍ഹി: സാധാരണക്കാരന്റെ കുടുംബ ബജറ്റ് പൂര്‍ണ്ണമായും തകര്‍ത്തു കൊണ്ട് രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില വീണ്ടും കുത്തനെ വര്‍ദ്ധിപ്പിച്ചു. ജനങ്ങള്‍ വിലക്കയറ്റത്തില്‍ വലയുമ്പോഴാണ് കേന്ദ്ര പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ധനവില വീണ്ടും കൂട്ടി ഇരുട്ടടി നല്‍കിയിരിക്കുന്നത്. പെട്രോളിന് ലിറ്ററിന് 86 പൈസയും ഡീസലിന് ലിറ്ററിന് 83 പൈസയുമാണ് പുതിയതായി വര്‍ദ്ധിപ്പിച്ചത്. നാല് ദിവസത്തെ ചുരുങ്ങിയ ഇടവേളയ്ക്കിടയില്‍ ഇത് രണ്ടാം തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടുന്നത് എന്നത് ജനങ്ങളോടുള്ള വെല്ലുവിളിയായി മാറുകയാണ്. രാജ്യത്ത് ഇന്ധനവില നിയന്ത്രണാതീതമായി കുതിച്ചുയരുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഎമ്മില്‍ പിണറായി വിജയനും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അതീവ രൂക്ഷമായ വിമര്‍ശനവുമായി ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍, പാര്‍ട്ടിയുടെ രണ്ട് പരമോന്നത നേതാക്കളും കടുത്ത വിചാരണയ്ക്കാണ് ഇരയായത്. തോല്‍വിയുടെ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതെന്ന ഒട്ടുമിക്ക ജില്ലാ കമ്മിറ്റികളുടെയും ആവശ്യം ആലപ്പുഴയിലും ശക്തമായി ഒരേസ്വരത്തില്‍ ഉയര്‍ന്നു. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിണറായി വിജയന്‍ നടത്തിയ വിവാദപരമായ
തിരുവനന്തപുരം: പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ രൂപീകരണത്തിന് പിന്നാലെ കോണ്‍ഗ്രസിനകത്ത് ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെയും പുതുപ്പള്ളിയെയും കേന്ദ്രീകരിച്ച് വന്‍ രാഷ്ട്രീയ കൊടുങ്കാറ്റ് രൂപപ്പെടുന്നു. വി.ഡി. സതീശന്‍ മന്ത്രിസഭയില്‍ ചാണ്ടി ഉമ്മന് അര്‍ഹമായ പരിഗണന നല്‍കാത്തതിലും അവഗണിച്ചതിലും കടുത്ത അമര്‍ഷം രേഖപ്പെടുത്തി ഉമ്മന്‍ചാണ്ടിയുടെ കുടുംബം സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്ന് പൂര്‍ണ്ണമായും വിട്ടുനിന്നു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മകള്‍ മറിയ ഉമ്മന്‍ എന്നിവര്‍ തലസ്ഥാനത്തുണ്ടായിട്ടും സത്യപ്രതിജ്ഞാ വേദിയിലേക്ക് എത്താതിരുന്നത് കോണ്‍ഗ്രസ് നേതൃത്വത്തോടുള്ള പരസ്യമായ പ്രതിഷേധത്തിന്റെ ഭാഗമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍. സത്യപ്രതിജ്ഞാ ചടങ്ങുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയ്ക്കും കാലവര്‍ഷ മുന്നോടിയായുള്ള കാറ്റിനും പിന്നാലെ മഴ കനക്കുന്നു. ഇന്നും കേരളത്തില്‍ ഒട്ടാകെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കന്‍ കേരളത്തിലും വടക്കന്‍ മലബാറിലുമാണ് ഇത്തവണ മഴ കൂടുതല്‍ ശക്തമാകാന്‍ സാധ്യതയെന്നാണ് പ്രവചനം. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,
തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഏര്‍പ്പെടുത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ കടുത്ത പ്രതിഷേധവുമായി സ്വകാര്യ ബസ് ഉടമകള്‍ രംഗത്ത്. അടുത്ത മാസം 15 മുതല്‍ പദ്ധതി നടപ്പിലാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഈ തീരുമാനം നിലവില്‍ വലിയ പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയുടെ പൂര്‍ണ്ണമായ തകര്‍ച്ചയ്ക്ക് വഴിവെക്കുമെന്നാണ് ബസ് ഉടമകളുടെ ആശങ്ക. ഏകപക്ഷീയമായി ഇത്തരം തീരുമാനങ്ങള്‍ നടപ്പാക്കുന്നതിന് മുന്‍പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഉടമകളുടെ സംഘടനകള്‍ ആവശ്യപ്പെട്ടു.
കൊച്ചി: അതീവ സുരക്ഷാ മേഖലയായ ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാര്‍ഡിന്റെ അത്യാധുനിക ഹെലികോപ്റ്റര്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തി താഴ്ത്തിപ്പറത്തിയ സംഭവത്തില്‍ കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച നടപടി തീര്‍ത്തും പരിഹാസ്യമാകുന്നു. ഗുരുതരമായ സുരക്ഷാ വീഴ്ചയും ഔദ്യോഗിക പദവി ദുരുപയോഗവും നടത്തിയ നെടുമ്പാശ്ശേരി എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥന് ‘ശിക്ഷ’ എന്നോണം നല്‍കിയിരിക്കുന്നത് നെടുമ്പാശ്ശേരിയില്‍ നിന്നും കൊച്ചിയിലെ റീജിയണല്‍ ആസ്ഥാനത്തേക്കുള്ള സ്ഥലം മാറ്റം മാത്രം! വെറും മുപ്പത് കിലോമീറ്റര്‍ ദൂര വ്യത്യാസമുള്ള, അതിനേക്കാള്‍ വലിയ പദവികളിലേക്ക് എത്താന്‍ സാധ്യതയുള്ള










