കാസർകോട് : ക്രിക്കറ്റ് കളിക്കിടെയുണ്ടായ വാക്കുതർക്കത്തെത്തുടർന്ന് ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. കുഡ്ലു ബദ്രു സ്വദേശി സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് സുരേഷിനൊപ്പം ഉണ്ടായിരുന്ന കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവിലാണ്. കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെൻ്റിനിടെ തർക്കമുണ്ടായിരുന്നു . ക്രിക്കറ്റ് കളിയുടെ സംഘടകനായിരുന്നു സുരേഷ്. ഇവിടെ വച്ചുണ്ടായ തർക്കിൻ്റെ വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കുമ്പഡാജെ സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനാണ്
കണ്ണൂർ : പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഒമ്പത് വയസ്സുകാരൻ മരിച്ചു. അഴീക്കോട് പുന്നക്കപ്പാറ കുഞ്ഞികിഴക്കയിൽ വീട്ടിൽ അമാൻ ആണ് മരിച്ചത്. വി.ഡി. സതീശന്‍റെ സത്യപ്രതിജ്ഞാ ദിനം ആഘോഷമാക്കുന്നതിനു വേണ്ടി കോൺഗ്രസ് പ്രവർത്തകർ വാങ്ങിയ പടക്കം കുട്ടികൾ എടുത്തു പൊട്ടിച്ചപ്പോഴാണ് അമാന് പൊള്ളലേറ്റത്. ആഘോഷ പ്രകടത്തിനു ശേഷം ബാക്കി വന്ന പടക്കം പ്രവർത്തകർ സൂക്ഷിച്ചു വച്ചിരുന്നു. ഈ പടക്കമാണ് കുട്ടികൾ എടുത്തത്. കുട്ടികളിലൊരാൾ തീ കൊളുത്തി എറിഞ്ഞ പടക്കം അമാന്‍റെ കഴുത്തിൽ വീഴുകയായിരുന്നു. ഉടൻ തന്നെ
കേരളത്തിൽ മഴ സജീവമാകുന്നതായി കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിക്കപ്പെട്ടിരിക്കുന്നത് . 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. ഇത് കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി 12 ജില്ലകളിൽ
രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ അന്വേഷണം രാജ്യവ്യാപകമാക്കാൻ ഒരുങ്ങി സി.ബി.ഐ. ഇതുപ്രകാരം, പൈസ കൊടുത്ത് ചോദ്യപ്പേപ്പർ കൈക്കലാക്കിയ മഹാരാഷ്ട്രയിലെ നാന്‍ദേഡ് സ്വദേശിയായ ഭറുവോ കദമിന്റെ വീട്ടില്‍ സി.ബി.ഐ സംഘം എട്ട് മണിക്കൂറോളം പരിശോധനയാണ് നടത്തിയത്. സ്വന്തം മകള്‍ക്കായി ഇയാൾ അഞ്ച് ലക്ഷം രൂപ നല്‍കി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ കൈക്കലാക്കി എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സി.ബി.ഐ ഇയാളുടെ വീട്ടിൽ മിന്നല്‍ പരിശോധന നടത്തിയത്. ഇവിടെയുണ്ടായിരുന്ന കമ്പ്യൂട്ടറുകളും ഡിജിറ്റല്‍ രേഖകളും ബാങ്ക് ഇടപാടുകളും
തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ ക്രൂരമായി മർദ്ദിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരുവനന്തപുരത്ത് വ്യക്തമാക്കുകയുണ്ടായി. ഈ വിവാദ വിഷയത്തിൽ ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതി നേരത്തെ തന്നെ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നെങ്കിലും ഇതുവരെ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. അന്വേഷണം പൂർണ്ണമായും സ്തംഭിച്ച ഈ സാഹചര്യത്തിലാണ് കേസ് കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ
തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരമേറ്റതിന് പിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ രംഗത്തെത്തി. യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യു.ഡി.എഫ്) മുന്നോട്ടുവെച്ച രണ്ട് പ്രധാന ‘ഇന്ദിര ഗ്യാരണ്ടികൾ’ സർക്കാർ ഉടനടി നടപ്പിലാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി വരും ജൂൺ 15 മുതൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കും. അതോടൊപ്പം, വയോജനങ്ങളുടെ ക്ഷേമത്തിനായി രാജ്യത്ത് തന്നെ ആദ്യമായി ഒരു പ്രത്യേക ‘വയോജന വകുപ്പ്’
പൂനെ : പൂനെയിൽ ഭാര്യക്ക് നേരെ ഭർത്താവിന്റെ ആസിഡ് ആക്രമണം. ആൺകുഞ്ഞ് ലഭിക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയുടെ സ്വകാര്യഭാഗത്താണ് ആസിഡൊഴിച്ചു പരിക്കേൽപ്പിച്ചത്. ഇതുകൂടാതെ, ഗുരുതരമായി പരുക്കേറ്റ മുപ്പതുകാരിയെ ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ച ശേഷമാണ് ഇയാളുടെ ക്രൂരത പുറത്തറിയുന്നത് . സംഭവത്തിൽ വെൽഡറായ ഭർത്താവിനെതിരെ പൂനെ പൊലീസ് കേസെടുത്തു. ഏപ്രിൽ 20-നായിരുന്നു ആക്രമണം നടന്നത്. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡാണ് പ്രതി ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിച്ചത്. ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരുക്കേറ്റു. പിന്നീട്, ക്രൂരമായ ആക്രമണത്തിന് ഇരയായ യുവതിക്ക്
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ജനലക്ഷങ്ങളെ സാക്ഷിയാക്കി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് സർക്കാർ ഔദ്യോഗികമായി അധികാരമേറ്റു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള 21 അംഗ മന്ത്രിസഭയ്ക്ക് ഗവർണ്ണർ രാജേന്ദ്ര അർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായതിന് തൊട്ടുപിന്നാലെ തന്നെ പുതിയ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗവും ചേർന്നു. മുഖ്യമന്ത്രി വി.ഡി. സതീശൻ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അദ്ദേഹത്തിന് പിന്നാലെ രണ്ടാമനായി മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും മൂന്നാമതായി കോൺഗ്രസിലെ മുതിർന്ന നേതാവ്
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ പുതിയൊരു വസന്തത്തിന് തുടക്കം കുറിച്ചുകൊണ്ട് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് നയിക്കുന്ന പുതിയ സര്‍ക്കാര്‍ അധികാരമേറ്റു. ജനവിധി നല്‍കിയ വന്‍ ഭൂരിപക്ഷത്തിന്റെ കരുത്തില്‍, ‘ടീം വിഡിഎസ്’ ഇനി കേരളത്തെ നയിക്കും. കേരളത്തിന്റെ 24-ാമത് മുഖ്യമന്ത്രിയായി വി.ഡി. സതീശന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ ജനസാഗരത്തെ സാക്ഷിയാക്കി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. വി.ഡി. സതീശന് പിന്നാലെ 20 അംഗ മന്ത്രിസഭയും ഗവര്‍ണര്‍ക്ക് മുന്നില്‍ സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തു. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ജനപങ്കാളിത്തത്തിന്
ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപഎമ്മില്‍ അസാധാരണമായ അധികാരത്തര്‍ക്കങ്ങളും നാടകീയ നീക്കങ്ങളും മുറുകുന്നു. പിണറായി വിജയന്‍ നിയമസഭയില്‍ പ്രതിപക്ഷനേതാവാകട്ടെയെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ കേന്ദ്ര നേതൃത്വത്തില്‍ കടുത്ത ഭിന്നതയ്ക്ക് വഴിവെച്ചു. ഡല്‍ഹിയില്‍ ചേര്‍ന്ന അവെയ്ലബിള്‍ പൊളിറ്റ്ബ്യൂറോ (പിബി) ഈ നിര്‍ദ്ദേശം തള്ളിയതോടെയാണ് അടിയന്തരമായി ഓണ്‍ലൈന്‍ വഴി പൂര്‍ണ്ണ പിബി യോഗം വിളിച്ചുചേര്‍ത്തത്. ഒടുവില്‍ വോട്ടെടുപ്പിലേക്ക് നീങ്ങിയ നാടകീയമായ യോഗത്തില്‍ കേവലം മൂന്ന് വോട്ടുകളുടെ മാത്രം നേരിയ ഭൂരിപക്ഷത്തിലാണ് (10-7) പിണറായിക്ക് പ്രതിപക്ഷനേതൃ പദവിയിലേക്കുള്ള വഴി









