അബുദാബിയിലെ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം. ആക്രമണത്തെ തുടര്‍ന്ന് അൽ ദഫ്രയിലെ ബറാക്ക നിലയത്തിന്റെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിന് തീപിടിച്ചു . ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം . സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും ഉടനടി സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണി ഇല്ലെന്നും അധികൃതർ വ്യക്തമാക്കി. ആണവ നിലയത്തിന്‍റെ സുരക്ഷയെയോ പ്രവർത്തനത്തെയോ തീപിടുത്തം ബാധിച്ചിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) അറിയിച്ചു. പ്ലാന്റിലെ
വരുന്ന അധ്യയന വർഷം മുതൽ വിദ്യാർഥികൾ മൂന്ന് ഭാഷകൾ പഠിക്കുന്ന നിയമം കർശനമാക്കി സി.ബി.എസ്.ഇ. ഇതുപ്രകാരം, 9ാം ക്ലാസിലേക്ക് പ്രവേശനം നേടുന്ന മുഴുവൻ വിദ്യാർഥികളും 3 ഭാഷകൾ പഠിക്കേണ്ടി വരും .ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ശിപാർശകൾ പ്രകാരമാണ് 2026-27 അധ്യയന വർഷം മുതൽ ഈ മാറ്റങ്ങൾ നടപ്പിലാക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന മൂന്ന് ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളായിരിക്കണമെന്നാണ് നിയമം. ആദ്യ രണ്ട് ഭാഷകൾ ഇന്ത്യൻ ഭാഷകളാണെങ്കിൽ മൂന്നാമത്തെ ഭാഷയായി വിദ്യാർഥികൾക്ക് വേണമെങ്കിൽ വിദേശ ഭാഷകൾ കൂടി
തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ മന്ത്രിസഭയിലെ അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്. ഇതിന് മുന്നോടിയായി അദ്ദേഹം രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മന്ത്രിമാരുടെ അന്തിമ പട്ടിക കൈമാറിയിരുന്നു. കോൺഗ്രസ് പാർട്ടിയിൽ നിന്ന് രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, കെ.എ. തുളസി എന്നിവർ മന്ത്രിമാരായി സത്യപ്രതിജ്ഞ
തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നാളെ നടക്കാനിരിക്കുന്ന വി.ഡി. സതീശൻ മന്ത്രിസഭയുടെ ചരിത്രപ്രധാനമായ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാജ്ഭവനും പൊതുഭരണ വകുപ്പും തമ്മിൽ വേദിയിലെ വിഐപികളുടെ സാന്നിധ്യത്തെച്ചൊല്ലി തർക്കം മുറുകുന്നു. സത്യപ്രതിജ്ഞാ വേദിയിൽ മുഖ്യമന്ത്രിയും പുതിയ മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഗവർണറും മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്ന് രാജ്ഭവൻ കർശന നിർദ്ദേശം നൽകി. എന്നാൽ, ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവും ക്ഷണം ലഭിച്ച മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കുമെന്ന കാര്യം പ്രോട്ടോകോൾ വിഭാഗം ഗവർണറെ മുൻകൂട്ടി അറിയിച്ചിരുന്നു. വേദിയിൽ
കൊളംബിയയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. മുൻ മേയറും തീവ്ര വലതുപക്ഷ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ അബെലാർഡോ ഡി ലാ എസ്പ്രിയേലയുടെ അടുത്ത അനുയായിയുമായ റോജേഴ്സ് ഡെവിയ വെടിയേറ്റു കൊല്ലപ്പെട്ടു. അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സഹായി എഡർ കാർഡോണയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. തലസ്ഥാനമായ ബൊഗോട്ടയിൽ നിന്ന് ഏകദേശം 170 കിലോമീറ്റർ തെക്കുള്ള കുബറാൽ എന്ന ഗ്രാമീണ മേഖലയിൽ വെച്ചാണ് ഇവർക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം ഉണ്ടായത് . 2020-2023 കാലഘട്ടത്തിൽ റോജേഴ്സ്
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ യു.ഡി.എഫ്. സര്‍ക്കാര്‍ ഭരണമേല്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വെക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സന്ദേശം കടുത്ത സാമ്പത്തിക അച്ചടക്കത്തിന്റേതാണ്. അധികാരമേല്‍ക്കുന്നതിന് തൊട്ടുമുന്‍പ് തന്നെ തന്റെ ഭരണശൈലി എന്തായിരിക്കുമെന്ന് കൃത്യമായ സൂചന നല്‍കിയിരിക്കുകയാണ് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍. യു.ഡി.എഫ്. മന്ത്രിസഭയിലെ പുതിയ മന്ത്രിമാര്‍ ആരും തന്നെ പുതിയ ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങേണ്ടതില്ലെന്നാണ് ഭരണനേതൃത്വം എടുത്ത ഏറ്റവും നിര്‍ണ്ണായകമായ തീരുമാനം. പുതിയ വണ്ടികള്‍ വാങ്ങുന്നത് വഴി ഖജനാവിന് കോടികളുടെ അധിക ബാധ്യത വരുത്തിവെക്കുന്ന പഴയ ശൈലിക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍മഴയുടെ അവസാന പാദത്തില്‍ അന്തരീക്ഷം അതീവ പ്രക്ഷുബ്ധമായി തുടരുന്നു. മധ്യ-തെക്കന്‍ കേരളത്തില്‍ ജനജീവിതം സ്തംഭിപ്പിച്ചുകൊണ്ട് ഇടിമിന്നലോടു കൂടിയ കനത്ത മഴ വരും മണിക്കൂറുകളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മധ്യഭാഗത്തും മലയോര മേഖലകളിലും വരും മണിക്കൂറുകളില്‍ അതിശക്തമായ മഴ പെയ്യുമെന്നാണ് ഉപഗ്രഹ ചിത്രങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് അടിയന്തരമായി
കണ്ണൂര്‍: ചരിത്രത്തിലാദ്യമായി പാര്‍ട്ടിയുടെ പരമാധികാര കോട്ടയായ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ അണികളുടെ സമാനതകളില്ലാത്ത പടയൊരുക്കവും പരസ്യവിമര്‍ശനവും. മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ആര്‍ക്കും മനസ്സിലാകാത്ത കടിച്ചാല്‍ പൊട്ടാത്ത സിദ്ധാന്തങ്ങള്‍ പറഞ്ഞ് എം.വി. ഗോവിന്ദന്‍ പാര്‍ട്ടിയെ ട്രോളന്മാര്‍ക്ക് മുന്‍പില്‍ എറിഞ്ഞുകൊടുത്തുവെന്ന് കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നു. സിനിമയിലെ പ്രശസ്തമായ ‘കുമാരപിള്ള സാര്‍’ എന്ന കഥാപാത്രത്തെപ്പോലെയാണ് ഗോവിന്ദന്റെ ശൈലിയെന്ന് അംഗങ്ങള്‍ പരിഹസിച്ചു. തനിക്ക് പകരം സ്വന്തം ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ വാശിപിടിച്ച
ദുബായ്: ടേക്ക് ഓഫിനു പിന്നാലെ വിമാനത്തിനുള്ളില്‍ മരണഭയത്തിന്റെ നിമിഷങ്ങള്‍. സഹയാത്രികന്‍ ബോധരഹിതനായി സീറ്റിലേക്ക് ചരിഞ്ഞതോടെ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്ന ക്രൂ അംഗങ്ങളും യാത്രക്കാരും. ഒടുവില്‍, ആകാശപ്പരപ്പിലെ ആ അടിയന്തര സാഹചര്യത്തില്‍ ഒരു പ്രവാസി യുവാവിന് കാവല്‍ മാലാഖയായി അവതരിച്ച് ജീവന്‍ തിരിച്ചുനല്‍കിയിരിക്കുകയാണ് തമിഴ്നാട് സ്വദേശിനിയായ നഴ്സ്. യുഎഇ റാസല്‍ഖൈമ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് അഖില ഓവിയന്‍ നീലകണ്ഠന്റെ സമയോചിത ഇടപെടലാണ് ദുബായ്-തിരുച്ചിറപ്പള്ളി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ഒരു വലിയ ദുരന്തം ഒഴിവാക്കിയത്. കഴിഞ്ഞ മെയ് 12-നായിരുന്നു പ്രവാസി
തെന്മല : പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷ ബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ടു മാസം മുൻപായിരുന്നു കുഞ്ഞമ്മയ്ക്ക് നേരെ പുലിയുടെ ആക്രമണമുണ്ടായത് . കുഞ്ഞമ്മ ഉറങ്ങുന്ന സമയം വളർത്തു നായയെ പിടിക്കാനെത്തിയ പുലിയുടെ നഖങ്ങൾ കൊണ്ട് കുഞ്ഞമ്മക്ക് നിസ്സാരമായി പരിക്കേൽക്കുകയായിരുന്നു . വീട്ടമ്മയ്ക്ക് പേ വിഷബാധയേറ്റത് പുലിയുടെ ആക്രമണത്തിൽ നിന്നാണോ വളർത്തുനായയിൽ നിന്നാണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിന് ശേഷം കുഞ്ഞമ്മ ചികിത്സ തേടുകയോ വാക്‌സീനേഷൻ










