ഭരണം മാറിയിട്ടും രാജിവെക്കാതെ ചെയർമാന്മാർ; പൊതുമേഖലാ സ്ഥാപനങ്ങളിൽ അഴിച്ചുപണിക്കൊരുങ്ങി യുഡിഎഫ്

തിരുവനന്തപുരം: ഭരണം മാറിയിട്ടും പൊതുമേഖലാ സ്ഥാപനങ്ങളിലെ ചെയർമാൻ സ്ഥാനങ്ങളും അക്കാദമി അധ്യക്ഷസ്ഥാനങ്ങളും രാജിവെക്കാതെ അധികാരത്തിൽ കടിച്ചു തൂങ്ങി ഒരു വിഭാഗം. ഇതിനെതിരെ എൽഡിഎഫിൽ തന്നെ അമർഷം പുകയുകയാണ്. ഈ സ്ഥാനങ്ങളിലേക്ക് നടന്നിട്ടുള്ളതെ ല്ലാം രാഷ്ട്രീയ നിയമനങ്ങളാ ണ്. കീഴ് വഴക്കവും അതാണ്. അതുകൊണ്ടുതന്നെ ഭരണം മാറുമ്പോൾ ആ സ്ഥാനത്തിരിക്കുന്നവർ സ്വമേധയാ രാജിവെച്ചു പുതിയ ഭരണകക്ഷികളുടെ പ്രതിനിധികൾക്കായി സീറ്റ് ഒഴിയാറുണ്ട്.  എന്നാൽ ഇപ്രാവശ്യം തെരഞ്ഞെടുപ്പ് ഫലംവന്നു 16 ദിവസങ്ങൾ കഴിഞ്ഞിട്ടും ഭൂരിപക്ഷവും രാജി വെച്ചിട്ടില്ല. ഔദ്യോഗിക വാഹനങ്ങളുമായി കറങ്ങുകയാണ്

ബിജെപിയെ ഭയന്ന് സിപിഎം; കോഴിക്കോട് മാത്രമല്ല, എല്ലാ ജില്ലകളിലും വോട്ട് ചോര്‍ച്ച; താഴേത്തട്ടില്‍ കടുത്ത ആശങ്ക

കോഴിക്കോട്: പരമ്പരാഗത വോട്ട് ബാങ്കുകളില്‍ ബി.ജെ.പി വിള്ളലുണ്ടാക്കുന്നു എന്ന തിരിച്ചറിവ് സി.പി.എമ്മിനെ കടുത്ത ഭയത്തിലേക്കും അങ്കലാപ്പിലേക്കും തള്ളിവിടുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉയര്‍ന്നത് പാര്‍ട്ടിയുടെ അടിത്തറ ഇളകുന്നതിനെക്കുറിച്ചുള്ള ഭീതിദമായ ചിത്രങ്ങളാണ്. എന്നാല്‍ ഇത് കോഴിക്കോട് ജില്ലയില്‍ മാത്രം ഒതുങ്ങുന്ന പ്രതിസദ്ധിയല്ലെന്നും, കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള എല്ലാ ജില്ലകളിലും ബി.ജെ.പി ഭയം പാര്‍ട്ടിയെ പിടികൂടിയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. സി.പി.എമ്മിന്റെ കുത്തകയെന്ന് അഹങ്കരിച്ചിരുന്ന കോഴിക്കോട് നോര്‍ത്ത് ഉള്‍പ്പെടെയുള്ള ശക്തികേന്ദ്രങ്ങളില്‍പ്പോലും ബി.ജെ.പി

കേരളത്തിൽ കനത്ത മഴക്ക് സാധ്യത ; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പ് പ്രകാരം ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും കാസര്‍കോടും കണ്ണൂരുമാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഈ ജില്ലകളിൽ ഉള്ള ആളുകൾ

ഹൈക്കമാണ്ട് ഇടപെടല്‍ ഫലം കണ്ടു; സതീശന്‍ നേരിട്ടെത്തി, ചെന്നിത്തലയ്ക്ക് ആഭ്യന്തരം; കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് ശുഭപര്യവസായം

തിരുവനന്തപുരം: ദിവസങ്ങളായി തുടര്‍ന്ന അനിശ്ചിതത്വങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും ഒടുവില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സമവായം. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് നല്‍കാന്‍ ധാരണയായി. ഹൈക്കമാന്‍ഡിന്റെ ശക്തമായ ഇടപെടലിനെത്തുടര്‍ന്നാണ് വിട്ടുവീഴ്ചയ്ക്ക് ഇരുപക്ഷവും തയ്യാറായത്. ഇതോടെ പുതിയ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് താല്ക്കാലിക ശമനമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം വി.ഡി. സതീശന് നല്‍കിക്കൊണ്ടുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനം വന്നതോടെയാണ് കോണ്‍ഗ്രസിനുള്ളില്‍ അസ്വാരസ്യങ്ങള്‍ പുകഞ്ഞുതുടങ്ങിയത്. മുതിര്‍ന്ന നേതാവായ രമേശ് ചെന്നിത്തലയെ മറികടന്നുള്ള

ചരിത്രത്തിലെ ഏറ്റവും വലിയ ആഭ്യന്തര കലാപം; പിണറായിക്കും ഗോവിന്ദനുമെതിരെ പടയൊരുക്കം; കോട്ടകളില്‍ അടിത്തറയിളകി സി.പി.എം; കണ്ണുതുറക്കാത്ത സംസ്ഥാന നേതൃത്വത്തിനെതിരെ അണികളുടെ വിപ്ലവം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ, കേരള സി.പി.എമ്മിന്റെ ചരിത്രത്തിലൊരിക്കലും ഉണ്ടാകാത്ത വിധം പിണറായി വിജയന്റെയും എം.വി. ഗോവിന്ദന്റെയും സര്‍വാധിപത്യത്തിനെതിരെ പാര്‍ട്ടിയില്‍ പരസ്യമായ പടയൊരുക്കം. രണ്ട് പതിറ്റാണ്ടുകാലം പാര്‍ട്ടിയെയും ഭരണത്തെയും ഒരേപോലെ മുള്‍മുനയില്‍ നിര്‍ത്തിയ പിണറായി വിജയന്റെ കസേരയ്ക്ക് നേരെ അണികളും താഴെത്തട്ടിലെ നേതാക്കളും വിരല്‍ ചൂണ്ടുന്ന അസാധാരണ കാഴ്ചയ്ക്കാണ് ഇപ്പോള്‍ കേരള രാഷ്ട്രീയം സാക്ഷ്യം വഹിക്കുന്നത്. പത്തനംതിട്ടയില്‍ തുടങ്ങി കൊല്ലം വഴി കണ്ണൂരിലേക്ക് പടരുന്ന ഈ തിരുത്തല്‍ കൊടുങ്കാറ്റില്‍, സംസ്ഥാന നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാവുകയും

ചീഫ് സെക്രട്ടറി ജയതിലകിനോട് അസാധാരണ കരുതലുമായി മുഖ്യമന്ത്രി; വിരമിക്കാൻ രണ്ടുമാസം മുൻപേ പെൻഷൻ ഉത്തരവ്!

തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.എ ജയതിലകിനോട് അസാധാരണ കരുതലുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്തമാസം 30ന് സർവീസില്‍ നിന്നും വിരമിക്കാനിരിക്കുന്ന ജയതിലകിന് പെൻഷനും മറ്റാനുകൂല്യങ്ങളും രണ്ടുമാസം മുൻപേ അനുവദിച്ച് ഉത്തരവിറക്കി സർക്കാർ. കഴിഞ്ഞ ഏപ്രിൽ 28നാണ് ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ (പെൻഷൻ- എ) വകുപ്പ് പുറത്തിറക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനു ശേഷം, ഫലം വരുന്നതിനു മുൻപ് കാവൽ മുഖ്യമന്ത്രിയായി പിണറായി വിജയൻ തുടരുമ്പോളായിരുന്നു ഇത്. അസാധാരണ ഉത്തരവാണ് ചീഫ് സെക്രട്ടറിക്കു വേണ്ടി സർക്കാർ ഇറക്കിയിട്ടുള്ളത്. വിരമിക്കാൻ രണ്ടുമാസം

കർണാടകയിൽ ട്രാക്ടർ അപകടം ; 7 മരണം

കർണാടക : കർണാടകയിലെ കൊപ്പൽ ജില്ലയിലെ മുനീറാബാദിന് സമീപം ട്രാക്ടർ മറിഞ്ഞ് ഒരു കുട്ടി ഉൾപ്പെടെ ഏഴ് പേർ മരിച്ചു. തുംഗഭദ്ര പാലത്തിൽ വെച്ച് ടാങ്കറുമായി കൂട്ടിയിടിച്ച്  ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, വാഹനം പാലത്തിൽ നിന്ന് താഴേക്ക് മറിയുകയുമായിരുന്നു എന്നാണ് അറിവ്. ഒരു വയസ്സുള്ള കുട്ടിയും അപകടത്തിൽ മരിച്ചിട്ടുണ്ട് എന്നാണ് വിവരം. ജയനഗര ജില്ലയിലെ  ഹുളിഗെമ്മ മേളയിലേക്ക് യാത്ര ചെയ്യുകയായിരുന്നു അപകടത്തിൽ പെട്ടവർ. അപകടത്തിൽ പത്തിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചികിത്സയ്ക്കായി ഹോസ്‌പേട്ടിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

കൊല്ലത്ത് കൊറിയർ വഴി കടത്തിയ വൻ എം.ഡി.എം.എ ശേഖരം പിടികൂടി; യുവാവ് അറസ്റ്റിൽ

കൊല്ലം: മാരക രാസലഹരി മരുന്നായ എം.ഡി.എം.എയുടെ വൻശേഖരവുമായി  യുവാവ് കൊല്ലം സിറ്റി പോലീസിന്റെ പിടിയിൽ. കൊല്ലം പട്ടത്താനം മൈത്രി നഗർ 23 ശാന്ത ഭവനത്തിൽ വിഷ്ണുലാൽ (32) ആണ് പോലീസിന്റെ പിടിയിലായിട്ടുള്ളത്. കൊറിയർ വഴി ലഹരി വ്യാപാരം നടക്കുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മിഷണർ എം ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  കൊല്ലം സിറ്റി ഡാൻസാഫ് സംഘം നടത്തിയ നീക്കത്തിലൂടെയാണ്  ഇയാൾ വലയിലായത്. കഴിഞ്ഞ കുറച്ച് നാളുകളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു വിഷ്ണുലാൽ. ഇയാൾ ഇൻഡോറിൽ നിന്നും 

എസ്.എസ്.എൽ.സി പരീക്ഷക്ക് മാർക് കുറഞ്ഞു ; വിദ്യാർഥിനി ജീവനൊടുക്കി

തൃശൂർ : മാളയിൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി. മാള കുഴൂർ ചേനപ്പാറക്കുന്നുമ്മേൽ വിനീഷിന്‍റെ മകൾ വിസ്മയ(16)യാണ് മരിച്ചത്. കുഴൂർ ഗവൺമെന്‍റ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയായിരുന്നു . ഇന്നലെ പത്താം ക്ലാസ് പരീക്ഷ ഫലം വന്നതിനു പിന്നാലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വീട്ടിനകത്തെ ജനലിൽ തോർത്ത് കൊണ്ട് കഴുത്തിൽ കെട്ടിയ നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ മാളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിസ്മയയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ നാല് എ പ്ലസുകളാണ്

മിൽമ പാൽ വില കൂട്ടുന്നു ; മെയ് 21 മുതൽ ലിറ്ററിന് 4 രൂപയുടെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഈ മാസം 21 മുതൽ  വർധിക്കും എന്ന് റിപ്പോർട്ടുകൾ.  ലിറ്ററിന് നാല് രൂപ വീതം വർധിപ്പിക്കാനാണ് മിൽമയുടെ നിലവിലെ തീരുമാനം. വരും ദിവസങ്ങളിൽ ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമാക്കും.  ഏറെ നാളത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ഒടുവിലാണ് മിൽമ പാൽ വില കൂട്ടാൻ തീരുമാനിക്കുന്നത് . നേരത്തെ സർക്കുലർ റെസല്യൂഷൻ വഴി വില കൂട്ടാൻ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. അന്ന് 18 അംഗങ്ങളുള്ള ഡയറക്ടർ ബോർഡിലെ