തൃശൂർ : മാളയിൽ പരീക്ഷക്ക് മാർക്ക് കുറഞ്ഞതിന്റെ മനോവിഷമത്തിൽ വിദ്യാർഥിനി ജീവനൊടുക്കി. മാള കുഴൂർ ചേനപ്പാറക്കുന്നുമ്മേൽ വിനീഷിന്‍റെ മകൾ വിസ്മയ(16)യാണ് മരിച്ചത്. കുഴൂർ ഗവൺമെന്‍റ് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർഥിനിയായിരുന്നു .
ഇന്നലെ പത്താം ക്ലാസ് പരീക്ഷ ഫലം വന്നതിനു പിന്നാലെ വൈകിട്ട് നാലുമണിയോടെയാണ് സംഭവം. വീട്ടിനകത്തെ ജനലിൽ തോർത്ത് കൊണ്ട് കഴുത്തിൽ കെട്ടിയ നിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. ഉടൻ തന്നെ കുട്ടിയെ മാളയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിസ്മയയ്ക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ നാല് എ പ്ലസുകളാണ് ലഭിച്ചിരുന്നത്. ഫുൾ എ പ്ലസ് ലഭിക്കാത്തതിനാൽ കുട്ടി കടുത്ത മനോവിഷമത്തിൽ ആയിരുന്നു. പരീക്ഷാഫലവുമായി ബന്ധപ്പെട്ട മാനസിക വിഷമമാണ് കുട്ടിയെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ മാതാപിതാക്കൾ വിദേശത്ത് ജോലി ചെയ്യുകയാണ്.
മണലൂരിൽ ക്രമക്കേട് ആരോപണം; ടി.എൻ. പ്രതാപൻ ഇന്ന് ഹൈക്കോടതിയിലേക്ക്; എൽഡിഎഫ് വിജയം സ്റ്റേ ചെയ്യണമെന്ന് ആവശ്യം
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ഹെൽപ് ലൈൻ നമ്പർ -1056, 0471-2552056)


ജെഡിടി കോളേജ് സ്ട്രോങ് റൂം വിവാദം: യുഡിഎഫ് ആരോപണം തള്ളി സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയ





