തിരുവനന്തപുരത്ത് പെട്രോളിന് 110 രൂപ; പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ കനക്കുന്ന ഇന്ധനവില മോദി സര്‍ക്കാരിന് തിരിച്ചടിയാകുന്നു; കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്; വില ഇനിയും കൂടിയേക്കും

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുമ്പോള്‍, കേരളത്തിന്റെ തലസ്ഥാന നഗരിയില്‍ പെട്രോള്‍ വില ലിറ്ററിന് 110 രൂപ എന്ന റെക്കോര്‍ഡ് നിലവാരത്തിലേക്ക്. വെള്ളിയാഴ്ച രാജ്യവ്യാപകമായി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതം വര്‍ദ്ധിപ്പിച്ചതോടെയാണ് സാധാരണക്കാരന്റെ കുടുംബ ബജറ്റ് താളംതെറ്റിക്കുന്ന നിലയിലേക്ക് ഇന്ധനവില ഉയര്‍ന്നത്. ഇന്ധനവിലയ്‌ക്കൊപ്പം സി.എന്‍.ജി വിലയിലും കിലോയ്ക്ക് രണ്ട് രൂപയുടെ വര്‍ദ്ധനവുണ്ടായത് ഗതാഗത മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ മോദി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു.

കൈകോർത്ത് സതീശനും ചെന്നിത്തലയും; മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഹൃദ്യമായ കൂടിക്കാഴ്ച

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി മാധ്യമങ്ങളെ കണ്ടു. മുഖ്യമന്ത്രിയായി പ്രഖ്യാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ രമേശ് ചെന്നിത്തലയെ സന്ദർശിക്കാനായി വി.ഡി. സതീശൻ അദ്ദേഹത്തിന്റെ വസതിയിലെത്തുകയായിരുന്നു. ഏറെ നേരം നീണ്ടുനിന്ന ഹൃദ്യമായ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇരുവരും മാധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയത്. രമേശ് ചെന്നിത്തല എന്നും തന്റെ പ്രിയപ്പെട്ട നേതാവാണെന്ന് വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ചെന്നിത്തലയുടെ ദീർഘകാലത്തെ അനുഭവസമ്പത്തും വിലയേറിയ മാർഗ്ഗനിർദ്ദേശങ്ങളും വരുംദിവസങ്ങളിൽ ഭരണകാര്യങ്ങളിൽ തനിക്ക് വലിയ കരുത്താകുമെന്നും സതീശൻ

ഉന്നാവോ ബലാത്സംഗക്കേസ്‌ ; കുൽദീപ് സെൻഗാറിന് തിരിച്ചടി ; തടവിൽ തുടരണമെന്ന് സുപ്രീം കോടതി

സുപ്രസിദ്ധമായ ഉന്നാവോ ബലാത്സംഗ കേസിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെൻഗാറിന്റെ ജീവപര്യന്തം തടവ് റദ്ദാക്കിയ ഡൽഹി ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വീണ്ടും പരിഗണിക്കാനായി കേസ് ഹൈക്കോടതിയിലേക്ക് തിരിച്ചയച്ചു. സെൻഗാറിന്റെ ശിക്ഷാ സസ്പെൻഡ് ചെയ്യൽ അപേക്ഷ വേനലവധി തുടങ്ങും മുമ്പ് വീണ്ടും കേട്ട് തീരുമാനമെടുക്കാനാണ് സുപ്രീം കോടതി ബെഞ്ച് ഡൽഹി ഹൈക്കോടതിയോട് നിർദ്ദേശിച്ചിരിക്കുന്നത്. ക്രിമിനൽ അപ്പീൽ എത്രയും വേഗം തീർപ്പാക്കണമെന്നും സുപ്രീം കോടതി ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. ഹൈക്കോടതി ഉത്തരവ് “ഭാഗികമായി ശരിയും ഭാഗികമായി

മന്ത്രിസഭാ രൂപീകരണം: സതീശന് മുന്നില്‍ പ്രാദേശിക സമവാക്യങ്ങളുടെ വെല്ലുവിളി; പിടിമുറുക്കാന്‍ ഗ്രൂപ്പുകള്‍; ഉഭയകക്ഷി ചര്‍ച്ചകള്‍ സജീവം

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പ്രാദേശികമായ സന്തുലിതാവസ്ഥ ഉറപ്പാക്കുക എന്നത് സര്‍ക്കാരിന് മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാകുന്നു. 101 എം.എല്‍.എമാരില്‍ നിന്ന് 20 മന്ത്രിമാരെ തിരഞ്ഞെടുക്കുമ്പോള്‍ കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം കൃത്യമായി പാലിക്കേണ്ടതുണ്ട്. മലബാര്‍ മേഖലയില്‍ നിന്ന് മുസ്ലീം ലീഗിന് വലിയ പ്രാതിനിധ്യമുള്ളതിനാല്‍ തെക്കന്‍ കേരളത്തില്‍ നിന്നും മധ്യകേരളത്തില്‍ നിന്നും കോണ്‍ഗ്രസ് എം.എല്‍.എമാരെ കൂടുതല്‍ ഉള്‍പ്പെടുത്തി ഈ വിടവ് നികത്താനാണ് നേതൃത്വത്തിന്റെ നീക്കം. പാലക്കാട്, കാസര്‍കോട്

കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ടെയ്‌നറിന് പിന്നിലിടിച്ചു; 10 പേർക്ക് പരിക്ക്

കൊല്ലം: കൊല്ലം-തിരുവനന്തപുരം ജില്ലാ അതിർത്തിയായ കടമ്പാട്ടുകോണത്ത് കെഎസ്ആർടിസി ബസ് കണ്ട യ്നറിന് പിന്നിലിടിച്ച് 10 പേർക്ക് പരിക്ക്. ഇവരെ സമീപത്തുള്ള പാരിപ്പള്ളി ഇഎസ്ഐ മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. തിരുവനന്തപുരത്തേയ്ക്ക് പോകുകയായിരുന്ന കണ്ടയ്നർ ലോറിക്ക് പിന്നിൽ അതേ ദിശയിൽ പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ഇടി ക്കുകയായിരുന്നു. മഴകാരണം ബസ്സ് തെന്നിമാറിയതാണ് അപകട കാരണം.

രാഷ്ട്രീയ മര്യാദ; പിണറായിയെ നേരിൽ കണ്ട് വി.ഡി. സതീശൻ, സത്യപ്രതിജ്ഞയ്ക്ക് ഔദ്യോഗിക ക്ഷണം

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേൽക്കാനൊരുങ്ങുന്ന വി.ഡി. സതീശൻ കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹത്തിന്റെ വസതിയിലെത്തി നേരിട്ട് കണ്ട് ചർച്ച നടത്തി. വസതിയിലെത്തിയ സതീശനെ പിണറായി വിജയൻ വീടിന് പുറത്തേക്ക് ഇറങ്ങിവന്ന് ഹാർദ്ദവമായി സ്വീകരിച്ചു.  തിങ്കളാഴ്ച നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പിണറായി വിജയനെ ഔദ്യോഗികമായി ക്ഷണിക്കാനാണ് താൻ എത്തിയതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ഭരണം എന്നത് ഒരു തുടർച്ചയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, മുൻ സർക്കാർ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കേണ്ടതില്ലെന്നാണ്

യുപിയിൽ പ്രകൃതിക്ഷോഭം: 111 പേർക്ക് ജീവൻ നഷ്ടമായി; വീടുകളും കൃഷിയും നശിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിലെ വിവിധ ജില്ലകളിൽ ബുധൻ, വ്യാഴം ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിലും കനത്ത മഴയിലും 111 പേർ മരിച്ചതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കനത്ത ആലിപ്പഴ വർഷത്തോടൊപ്പം പെയ്ത മഴയിലും മിന്നലിലും പെട്ട് 25 ജില്ലകളിലായി 72 പേർക്ക് പരിക്കേറ്റു. ശക്തമായ കാറ്റിൽ മരങ്ങൾ വേരോടെ പിഴുതെറിയപ്പെടുകയും വൈദ്യുതി പോസ്റ്റുകൾ തകരുകയും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. സംസ്ഥാന റിലീഫ് കമ്മീഷണർ ഋഷികേശ് ഭാസ്‌കർ യശോദിന്റെ കാര്യാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പ്രയാഗ്‌രാജിലാണ് ഏറ്റവും

യുഡിഎഫില്‍ മന്ത്രിസഭാ ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു; സതീശന്‍ ടീമില്‍ ആരൊക്കെ? ലീഗിന് അഞ്ച് പദവികള്‍; നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ലീഗിന്; സുധാകരനും രമയും മന്ത്രിമാരാകുമോ?

തിരുവനന്തപുരം: യു.ഡി.എഫ് ക്യാമ്പില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോള്‍, ഘടകകക്ഷികളെ തൃപ്തിപ്പെടുത്തുക എന്നത് മുഖ്യമന്ത്രി വി.ഡി. സതീശന് മുന്നിലെ വലിയ വെല്ലുവിളിയാകുന്നു. 102 അംഗങ്ങളുള്ള ശക്തമായ ഭരണപക്ഷത്ത് നിന്ന് ആരെയൊക്കെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് സങ്കീര്‍ണ്ണമായ ചര്‍ച്ചകളാണ് തിരുവനന്തപുരത്ത് നടക്കുന്നത്. മുഖ്യമന്ത്രി ഒഴികെ 20 മന്ത്രിമാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മന്ത്രിസഭയില്‍ ഓരോ കക്ഷിയും തങ്ങളുടെ അവകാശവാദങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. മുസ്ലീം ലീഗിന് നാല് മന്ത്രിസ്ഥാനങ്ങളും ഒരു ക്യാബിനറ്റ് പദവിയുമാണ് (ഡെപ്യൂട്ടി സ്പീക്കര്‍ അല്ലെങ്കില്‍ ചീഫ് വിപ്പ്) കോണ്‍ഗ്രസ്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വീണ്ടും ഇടിവ് ; സ്വർണ്ണ ഇറക്കുമതി ചട്ടങ്ങളിൽ നിയന്ത്രണവുമായി കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ്  രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 205 രൂപയും പവന് 1640 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. നിലവിൽ പവന് 1,17,400 രൂപയും ഗ്രാമിന് 14,675 രൂപയുമാണ് വിപണി വില. രാജ്യാന്തര വിപണിയിൽ സ്വർണ്ണത്തിന്റെ വിലയിലുണ്ടായ ഇടിവാണ് സംസ്ഥാനത്തെ സ്വർണ്ണവിലയിലും പ്രതിഫലിച്ചിരിക്കുന്നത്. രാജ്യാന്തര വിപണിയിൽ ഇത്തരത്തിൽ വില കുറയുന്ന സാഹചര്യം തുടരുകയാണെങ്കിൽ, സ്വർണത്തിന് ഇനിയും വില കുറഞ്ഞേക്കും. പണപ്പെരുപ്പ ഭീഷണിയും സ്വർണത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. അതേ സമയം, സ്വർണ ഇറക്കുമതി ചട്ടങ്ങളിൽ കേന്ദ്രം

രാഷ്ട്രീയ ഗുരുവിന് പ്രണാമം; സത്യപ്രതിജ്ഞയ്ക്ക് മുൻപ് ജി. കാർത്തികേയന്റെ വസതിയിൽ എത്തി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി. സതീശൻ, മുൻ നിയമസഭാ സ്പീക്കറും പ്രമുഖ യു.ഡി.എഫ് നേതാവുമായിരുന്ന അന്തരിച്ച ജി. കാർത്തികേയന്റെ അരുവിക്കരയിലെ വസതി സന്ദർശിച്ചു. തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന കാർത്തികേയനോടുള്ള ആദരസൂചകമായാണ് അദ്ദേഹം അവിടെയെത്തിയത്. കാർത്തികേയന്റെ സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച അദ്ദേഹം, കുടുംബാംഗങ്ങളോടൊപ്പം കുറച്ചുസമയം ചിലവഴിക്കുകയും സ്മരണകൾ പങ്കുവെക്കുകയും ചെയ്തു. രാഷ്ട്രീയ രംഗത്ത് ജി. കാർത്തികേയന്റെ ഉറ്റ അനുയായിയും ശിഷ്യനുമായാണ് വി.ഡി. സതീശൻ അറിയപ്പെടുന്നത്. തിങ്കളാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ, കഴിഞ്ഞ ദിവസം മുതൽ തന്നെ