പെട്രോളിന് 110 കടന്നു; നാല് വർഷത്തിനിടയിലെ ഏറ്റവും വലിയ വിലവർധനയുമായി എണ്ണക്കമ്പനികൾ

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ വൻ വർധനവ് രേഖപ്പെടുത്തിക്കൊണ്ട് പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ നാല് പൈസ വീതം എണ്ണക്കമ്പനികൾ വർധിപ്പിച്ചു. പ്രാദേശിക നികുതികൾ കൂടി പ്രാബല്യത്തിൽ വന്നതോടെ കേരളത്തിൽ ഇന്ധനവിലയിൽ മൂന്ന് രൂപ 27 പൈസയുടെ അധിക വർധനവാണ് ഉണ്ടായിരിക്കുന്നത്. പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങൾ കാരണം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചു. പുതിയ വില വർധന നിലവിൽ വന്നതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.25 രൂപയായും ഡീസലിന്

വി.ഡി. സതീശൻ രാജ്ഭവനിലെത്തി; ഗവർണറുമായി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചു. തിങ്കളാഴ്ച നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുന്നോടിയായാണ് ഔദ്യോഗിക കൂടിക്കാഴ്ച നടന്നത്. ഗവർണറുമായുള്ള ഈ കൂടിക്കാഴ്ച ഏകദേശം അരമണിക്കൂറോളം നീണ്ടുനിന്നു. ഭരണപരമായ കാര്യങ്ങളും സത്യപ്രതിജ്ഞാ ചടങ്ങിന്റെ ഒരുക്കങ്ങളും സന്ദർശനവേളയിൽ ചർച്ചയായതായാണ് വിവരം. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും വി.ഡി. സതീശനൊപ്പം ഗവർണറെ കാണാൻ എത്തിയിരുന്നു. 11 ദിവസം നീണ്ടുനിന്ന രാഷ്ട്രീയ ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സതീശൻ, ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാനമായ

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ച് പോലീസ് മേധാവി; ആശംസകൾ നേർന്നു

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ സന്ദർശിച്ച് ആശംസകൾ നേർന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ എത്തിയ സംഘത്തിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി യും സംസ്ഥാന ക്രൈംബ്രാഞ്ച് മേധാവിയുമായ എച്ച് വെങ്കിടേഷ്,തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ കെ കാർത്തിക് ഡിസിപി മാർ തുടങ്ങിയവർ ഉണ്ടായിരുന്നു.  പൂച്ചെണ്ടുകളുമായി എത്തിയ പോലീസ് ഉദ്യോഗസ്ഥർ നിയുക്ത മുഖ്യമന്ത്രിയെ സല്യൂട്ട് നൽകി ആദരിച്ചു. വി ഡി സതീശൻ എല്ലാവർക്കും ഹസ്തദാനം നൽകി നന്ദി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; കേരള നിയമസഭയിൽ ഇനി തലമുറകളുടെ പോരാട്ടം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് തെരഞ്ഞെടുത്തു. കഴിഞ്ഞ 10 വർഷമായി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ടാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. പ്രതിപക്ഷ ഉപനേതാവിനെ തെരഞ്ഞെടുത്തിട്ടില്ല. പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തെരഞ്ഞെടുക്കപ്പെട്ടതോടെ സിപിഎമ്മിൽ തലമുറമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പായി. കോൺഗ്രസിൽ തലമുറ മാറ്റത്തിലൂടെയാണ് വി ഡി സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷത്ത് 35 അംഗങ്ങളാണ് കേരള നിയമസഭയിൽ ഉണ്ടാവുക. ഇതിനുപുറമെ പ്രത്യേക ബ്ലോക്ക് ആയി ബിജെപിയുടെ മൂന്ന് അംഗങ്ങളും ഉണ്ടാകും. ഭരണപക്ഷ ഗ്യാലറിയിൽ

വി.ഡി. സതീശൻ മുഖ്യമന്ത്രി; ഇനി ചോദ്യം എൽ.ഡി.എഫിനോട്: ആരാണ് പ്രതിപക്ഷ നേതാവ്?

തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ നിശ്ചയിച്ചതോടെ പ്രതിപക്ഷ നേതാവ് ആര് എന്ന ചോദ്യം ഉയർത്തി എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന്റെ സൈബർ അണികൾ ശ്രമം തുടങ്ങി. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുണ്ടായ കാലതാമസം ആഘോഷമാക്കിയ എൽഡിഎഫ് സൈബർ അണികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് യുഡിഎഫ് സൈബർ ടീമിന്റെ തീരുമാനം. പ്രതിപക്ഷ നേതാവ് ആര് എന്ന കാര്യത്തിൽ എൽഡിഎഫിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുക. എന്നാൽ മുഖ്യമന്ത്രിയായിരുന്ന പിണറായി

വി.ഡി. സതീശൻ മുഖ്യമന്ത്രി: നെട്ടൂരിലെ തറവാട് വീടിന് മുന്നിൽ വൻ ആഘോഷം

കൊച്ചി: വി.ഡി. സതീശനെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻ ആഘോഷപ്രകടനങ്ങൾ അരങ്ങേറുന്നു. സതീശന്റെ നെട്ടൂരിലെ തറവാട് വീടിന് മുന്നിൽ തടിച്ചുകൂടിയ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചും ആഹ്ലാദം പങ്കുവെക്കുന്നു. സതീശന്റെ ജന്മനാടായ നെട്ടൂരിന് പുറമെ എറണാകുളം നോർത്ത്, മൂവാറ്റുപുഴ, കോതമംഗലം, കൊച്ചി നഗരത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിലും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പ്രകടനങ്ങൾ നടത്തിയും പ്രവർത്തകർ വിജയം ആഘോഷിക്കുകയാണ്. വരാനിരിക്കുന്ന തിങ്കളാഴ്ച കേരളത്തിന്റെ പതിനാറാമത് മുഖ്യമന്ത്രിയായി

വി.ഡി. സതീശന്റെ കരുത്തായി ഘടകകക്ഷികൾ; ലീഗിന്റെ ഉറച്ച നിലപാട് വഴിത്തിരിവായി

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി ഡി സതീശന് തുണയായത് ഘടകകക്ഷികളുടെ അകമഴിഞ്ഞ പിന്തുണ. ഘടകകക്ഷികളിൽ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിം ലീഗ് സ്വീകരിച്ച ഉറച്ച നിലപാടാണ് സതീശനെ ഏറെ തുണച്ചത്.  കോൺഗ്രസിന്റെ എംഎൽഎമാരും നേതാക്കളും ഭൂരിപക്ഷവും കെസി വേണുഗോപാലിനൊപ്പമായിരുന്നിട്ടും അതിനെയൊക്കെ മറികടക്കാൻ സതീശനു കഴിഞ്ഞത് ഘടകക്ഷികളുടെ പിന്തുണ കൊണ്ടുതന്നെയാണ്. കോൺഗ്രസിലെ മുതിർന്ന നേതാക്കളായ എ കെ ആന്റണി,വി എം സുധീരൻ,കെ മുരളീധരൻ തുടങ്ങിയ ചുരുക്കം ചില നേതാക്കൾമാത്രമേ സതീശനു പിന്തുണയുമായി എത്തിയിരുന്നുള്ളൂ. എന്നാൽ എണ്ണത്തിൽ കുറവായിരുന്നെങ്കിലും ഇവരുടെ അഭിപ്രായം

സതീശന്റെ സ്ഥാനാരോഹണം: വിയോജിപ്പുമായി സുകുമാരൻ നായരും ചെന്നിത്തലയും; കോൺഗ്രസിൽ പോര് മുറുകുന്നു

യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ (യു.ഡി.എഫ്) ഉജ്ജ്വല വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ ദൃശ്യമാകുന്നു. ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ യു.ഡി.എഫ് കേന്ദ്രങ്ങളിൽ വലിയ ആവേശവും ആഘോഷവും നടക്കുമ്പോഴും പാർട്ടിക്കുള്ളിലും സമുദായ സംഘടനകൾക്കിടയിലും ശക്തമായ അതൃപ്തി പുകയുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സതീശന്റെ സ്ഥാനാരോഹണത്തിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ തന്റെ പരസ്യമായ വിയോജിപ്പ് ഇതിനോടകം തന്നെ പ്രകടിപ്പിച്ചു കഴിഞ്ഞു. സതീശന്റെ ചില രാഷ്ട്രീയ നിലപാടുകളിലെ വ്യക്തതക്കുറവും

വി.ഡി. സതീശൻ: ജനകീയതയുടെ കരുത്തിൽ മുഖ്യമന്ത്രി പദത്തിലേക്ക്; യുഡിഎഫിൽ പുതിയ കരുത്തുറ്റ നേതൃത്വം

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള തർക്കം വളർത്തിയത് വി ഡി സതീശൻ എന്ന നേതാവിനെ. ജനപിന്തുണ ഏറെയുള്ള ജനകീയ നേതാവായി വി ഡി സതീശൻ ഈ 10 ദിവസത്തിനുള്ളിൽ ഉയരുകയായിരുന്നു. കേരളത്തിൽ വിഎസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയ അപൂർവ്വം നേതാക്കൾക്ക് മാത്രം ലഭിച്ചിട്ടുള്ള ജനകീയതയാണ് കഴിഞ്ഞ 10 ദിവസത്തെ തർക്കം സതീശന് സമ്മാനിച്ചിട്ടുള്ളത്. യുഡിഎഫിലെ ഘടകകക്ഷികളുടെ പൂർണ്ണ പിന്തുണയുള്ള മുഖ്യമന്ത്രി എന്ന പ്രത്യേകതയും സതീശനുണ്ട്. കാരണം ഇപ്രാവശ്യം ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലധികം തവണ എഐസിസി നേതൃത്വം ആരാഞ്ഞിരുന്നു.

മുഖ്യമന്ത്രി പദം “ദൈവനിയോഗം”; പുതുകേരളത്തിനായി എല്ലാവരും ഒന്നിച്ച് നിൽക്കണം: വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചതിന് പിന്നാലെ വി.ഡി. സതീശൻ തന്റെ ആദ്യ പ്രതികരണം അറിയിച്ചു. കോൺഗ്രസ് പാർട്ടി തന്നെ ഏൽപ്പിച്ചത് അതീവ ഗൗരവമേറിയ വലിയൊരു ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പദത്തെ ഒരു ദൈവനിയോഗമായാണ് താൻ കാണുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. തന്നെ ഈ പദവിയിലേക്ക് പരിഗണിച്ച എഐസിസി നേതൃത്വത്തിനും രാഹുൽ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും തനിക്ക് ഏറെ പ്രിയപ്പെട്ട നേതാക്കളാണെന്നും കേരളത്തിലെ