പട നയിച്ചവൻ ഇനി നാട് നയിക്കും; കേരളത്തിന്റെ അമരക്കാരനായി വി.ഡി. സതീശൻ; തിങ്കളാഴ്ച സത്യപ്രതിജ്ഞ

തിരുവനന്തപുരം: പതിനൊന്ന് നീണ്ട ദിനരാത്രങ്ങൾ കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിയ അനിശ്ചിതത്വങ്ങൾക്കും നാടകീയമായ ചർച്ചകൾക്കും ഒടുവിൽ വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക്. “പട നയിച്ചവൻ നാട് നയിക്കട്ടെ” എന്ന അണികളുടെയും ജനങ്ങളുടെയും വികാരം ആവേശമായപ്പോൾ, ഡൽഹിയിലെ ഹൈക്കമാൻഡ് വൃത്തങ്ങളിൽ നിന്ന് കേരളം കാതോർത്ത ആ പ്രഖ്യാപനം പുറത്തുവന്നു. പ്രതിപക്ഷ നിരയിൽ നിന്ന് ഭരണസിംഹാസനത്തിലേക്കുള്ള ഈ ദൂരം സതീശൻ പിന്നിട്ടത് അക്ഷീണമായ പോരാട്ടങ്ങളിലൂടെയും തന്ത്രപരമായ നീക്കങ്ങളിലൂടെയുമാണ്. സഭയ്ക്കകത്തും പുറത്തും സർക്കാരിനെതിരെ അശ്വമേധം നയിച്ച പോരാളി തന്നെ ഭരണചക്രം

“മരിക്കുമ്പോൾ പുതയ്ക്കേണ്ടത് ത്രിവർണ്ണ പതാക”; സതീശനെ സ്വാഗതം ചെയ്ത് വികാരാധീനനായി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: വി.ഡി. സതീശനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ താൻ പൂർണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നതായി എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോട് വ്യക്തമാക്കി. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത സതീശനെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ച അദ്ദേഹം, വരുംദിവസങ്ങളിൽ പാർട്ടിക്ക് തന്റെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തു. വിവിധ ഘടകങ്ങൾ വളരെ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് ഹൈക്കമാൻഡ് ഇത്തരത്തിലുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചു വന്ന ഒരു

വി.ഡി. സതീശൻ മുഖ്യമന്ത്രി; മന്ത്രിയാകാനില്ലെന്ന് ചെന്നിത്തല, കോൺഗ്രസിൽ പ്രതിസന്ധി

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാന കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. തന്റെ സീനിയോറിറ്റി പൂർണ്ണമായും അവഗണിച്ചുവെന്നും പാർട്ടി അച്ചടക്കം കർശനമായി പാലിച്ചിട്ടും അർഹമായ പരിഗണന ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മുതിർന്ന നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്റിനെ നേരിട്ട് വിയോജിപ്പ് അറിയിച്ചു. കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ചെന്നിത്തല, പുതിയ സർക്കാരിന്റെ നിയമസഭ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതിനൊപ്പം ഒരു കാരണവശാലും മന്ത്രിസഭയിൽ അംഗമാകില്ലെന്നും തീർത്തുപറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനും വി.ഡി.

പറവൂരില്‍നിന്ന് പടവുകള്‍ കയറി; നിയമസഭയിലെ ‘ഷാര്‍പ്പ് ഷൂട്ടര്‍’; കേരളത്തിന് ഇനി ‘സതീശന്‍ ടച്ച്’; വി.ഡി. സതീശന്‍ മുഖ്യമന്ത്രി, തലമുറമാറ്റത്തിന് ഹൈക്കമാന്‍ഡ് മുദ്ര

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ അനിശ്ചിതത്വത്തിന്റെ പുകമറ നീങ്ങി; വി.ഡി. സതീശന്‍ മുഖ്യമന്ത്രിയാകും. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്ത് നടന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പ്രഖ്യാപനം നടത്തിയത്. ഗ്രൂപ്പുകളുടെ കടുംപിടുത്തങ്ങളെ മറികടന്ന്, ‘പെര്‍ഫോമന്‍സ്’ മാത്രം മാനദണ്ഡമാക്കി ഹൈക്കമാന്‍ഡ് എടുത്ത തീരുമാനം കേരള കോണ്‍ഗ്രസില്‍ പുതിയൊരു ചരിത്രത്തിന് വഴിതുറന്നിരിക്കുകയാണ്. എറണാകുളത്തെ സാധാരണ കുടുംബത്തില്‍നിന്ന് കെഎസ് യുവിന്റെ പടവുകള്‍ കയറിയാണ് വി.ഡി. സതീശന്‍ രാഷ്ട്രീയത്തിന്റെ നെറുകയിലെത്തുന്നത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായിരുന്ന കാലത്ത് ഭരണപക്ഷത്തെ വസ്തുതകള്‍ നിരത്തി പ്രതിരോധത്തിലാക്കിയ അദ്ദേഹത്തിന്റെ

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന്: നിർണ്ണായക നിയമസഭാ കക്ഷി യോഗം ഒന്നിന്; ഹൈക്കമാൻഡ് പ്രതിനിധികൾ ചാർട്ടേർഡ് വിമാനത്തിൽ എത്തും

ന്യൂ ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ് ഹൈക്കമാൻഡ് തിരുവനന്തപുരത്തേക്ക് എത്തുന്നു. എഐസിസി നിരീക്ഷകരായ സൂര്യകാന്ത്, അജയ് മാക്കൻ, മുകുൾ വാസ്നിക് എന്നിവർ പ്രത്യേക ചാർട്ടേർഡ് വിമാനത്തിൽ ഉച്ചയ്ക്ക് ഒരു മണിക്ക് ഡൽഹിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം നാല് മണിയോടെ തിരുവനന്തപുരത്ത് എത്തും. എന്നാൽ കെ.സി. വേണുഗോപാൽ നിരീക്ഷകർക്കൊപ്പം കേരളത്തിലേക്കില്ലെന്നും അദ്ദേഹം ഡൽഹിയിൽ തന്നെ തുടരുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. സസ്പെൻസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് ഉച്ചയ്ക്ക്

മലമ്പുഴയില്‍ കാട്ടാനക്കലി: വീടിനു പുറത്ത് ഉറങ്ങിക്കിടന്ന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നു; ബന്ധുക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പാലക്കാട്: ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്ന് ആശ്വാസം തേടി വീടിന് പുറത്ത് ഉറങ്ങാന്‍ കിടന്ന ആദിവാസി യുവാവിന് കാട്ടാനയുടെ ആക്രമണത്തില്‍ ദാരുണാന്ത്യം. പാലക്കാട് മലമ്പുഴ അകമലവാരത്താണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കൊല്ലങ്കുന്ന് വെള്ളെഴുത്താന്‍പൊറ്റ ഉന്നതിയിലെ ശങ്കരന്റെ മകന്‍ ചന്ദ്രന്‍ (56) ആണ് കൊല്ലപ്പെട്ടത്. മലമ്പുഴ താലൂക്ക് ആശുപത്രിയിലെ അറ്റന്‍ഡറായ ചന്ദ്രന്‍, നാട്ടുകാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും പ്രിയങ്കരനായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കടുത്ത ചൂട് കാരണം വീടിനകത്ത് കിടക്കാന്‍ പ്രയാസമായതിനാലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചന്ദ്രനും കുടുംബവും

മുഖ്യമന്ത്രി പ്രഖ്യാപനം വൈകിട്ട്; കെ.സിയെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; ആകാംക്ഷയുടെ മുള്‍മുനയില്‍ കേരളം

ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഡല്‍ഹിയില്‍ നിര്‍ണ്ണായക രാഷ്ട്രീയ നീക്കങ്ങള്‍. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ രാഹുല്‍ ഗാന്ധി നേരിട്ട് വിളിപ്പിച്ചു. രാഹുല്‍ ഗാന്ധിയുടെ സുനേരി ബാഗിലെ അഞ്ചാം നമ്പര്‍ വസതിയില്‍ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച തുടരുകയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സിക്ക് തന്നെയാണോ നറുക്കുവീണത് എന്നറിയാന്‍ രാഷ്ട്രീയ കേരളം ശ്വാസമടക്കി കാത്തിരിക്കുകയാണ്. അതേസമയം, തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കാനിരിക്കുന്ന നിയമസഭാ കക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ വി.ഡി. സതീശന്‍ തലസ്ഥാനത്തേക്ക്

ഇലോൺ മസ്‌ക്, ജെൻസൻ ഹുവാങ് തുടങ്ങിയ പ്രമുഖ വ്യവസായികൾക്കൊപ്പം ട്രംപ് ചൈനയിൽ. വ്യാപാര ബന്ധങ്ങൾ

ബെയ്‌ജിംഗ്: ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലെത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ബെയ്‌ജിംഗിലെ ഗ്രേറ്റ് ഹാൾ ഓഫ് ദി പീപ്പിളിൽ ചൈന ആവേശോജ്ജ്വലമായ സ്വീകരണം നൽകി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നേരിട്ടെത്തിയാണ് ട്രംപിനെ സ്വീകരിച്ചത്. പത്ത് വർഷത്തിന് ശേഷം ഒരു അമേരിക്കൻ ഭരണാധികാരി ചൈനയിൽ നടത്തുന്ന സന്ദർശനം എന്ന നിലയിൽ അതീവ പ്രാധാന്യത്തോടെയാണ് ലോകം ഇതിനെ നോക്കിക്കാണുന്നത്. ഔദ്യോഗിക സ്വീകരണ ചടങ്ങിൽ ഇരുരാജ്യങ്ങളുടെയും ദേശീയ ഗാനങ്ങൾ ആലപിക്കുമ്പോൾ ഇരു നേതാക്കളും ഒരേ വേദി പങ്കിട്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള

യുഡിഎഫ് സർക്കാരിന്റെ തലവനെ ഇന്ന് അറിയാം; എഐസിസി നിരീക്ഷകർ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച ആകാംക്ഷകൾക്ക് വിരാമമിട്ട് കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് അന്തിമ പ്രഖ്യാപനം നടത്തും. ഇതിനായുള്ള നിർണ്ണായകമായ നിയമസഭാ കക്ഷി യോഗം ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരത്തെ കെപിസിസി ആസ്ഥാനത്ത് ചേരുന്നുണ്ട്. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഈ സുപ്രധാന തീരുമാനം ഹൈക്കമാൻഡ് പ്രതിനിധികൾ യോഗത്തിൽ ഔദ്യോഗികമായി അറിയിക്കും. മുഖ്യമന്ത്രി ആരാകണമെന്ന കാര്യത്തിലുള്ള ഹൈക്കമാൻഡ് തീരുമാനം മുദ്രവച്ച കവറിലാണ് എത്തിക്കുന്നത്. എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്, ദീപ ദാസ് മു മുൻഷി എന്നിവർ

തിരുവനന്തപുരം സ്‌പോർട്‌സ് കൗൺസിൽ ആസ്ഥാനത്ത് എസി പൊട്ടിത്തെറിച്ചു; രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: ഭരണ സിരാ കേന്ദ്രമായ സെക്രട്ടറിയറ്റിനോട് ചേർന്നിരിക്കുന്ന കേരള സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എയർ കണ്ടിഷണർ പൊട്ടിത്തെറിച്ച് രണ്ടു പേർക്ക് പരിക്ക്. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരമാണ്. എ സി മെക്കാനിക്കുകളായ തിരുവനന്തപുരം പള്ളിച്ചൽ സ്വദേശി രാജേഷ് (48), തിരുവനന്തപുരം കാരയ്ക്കാമണ്ഡപം സ്വദേശി സുരേഷ്(48) എന്നിവർക്കാണ് പരിക്കേറ്റത്.  പരിക്കേറ്റവർ രണ്ടുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. എ സി യുടെ അറ്റകുറ്റ പണിക്കിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. ഗ്യാസ് നിറച്ചുകൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഉഗ്ര ശബ്ദത്തോടെയായിരുന്നു