ഗള്‍ഫില്‍ ‘നിഴല്‍യുദ്ധം’ മറനീക്കുന്നു; ഇറാന് നേരെ സൗദിയും യുഎഇയും രഹസ്യ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഭാഗമല്ലെന്ന് അവകാശപ്പെടുമ്പോഴും സൗദി അറേബ്യയും യുഎഇയും ഇറാന്‍ മണ്ണില്‍ രഹസ്യമായി സൈനികാക്രമണം നടത്തിയതായി വെളിപ്പെടുത്തല്‍. മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍ നടത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഈ നടപടിയെന്ന് പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ‘ഡെയ്ലി മെയില്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. വാള്‍സ്ട്രീറ്റ് ജേണലിനെ ഉദ്ധരിച്ചാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. https://youtu.be/NBOTJZ2wcQI?si=wAWRo9dcy495z2Mv കഴിഞ്ഞ മാര്‍ച്ചിലും ഏപ്രിലിലുമാണ് ഇരുരാജ്യങ്ങളും വെവ്വേറെ ആക്രമണങ്ങള്‍ നടത്തിയത്. ഏപ്രില്‍ ആദ്യം ഇറാന്റെ ലാവന്‍ ദ്വീപിലെ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ

ഭരണം പോയതോടെ തെരുവില്‍ ഇറങ്ങി എസ്.എഫ്.ഐ; നീറ്റ് ക്രമക്കേടില്‍ കേരളമാകെ ‘പ്രതിഷേധക്കടല്‍’

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടികള്‍ക്ക് പിന്നാലെ, ക്യാമ്പസുകളില്‍ നിന്നും തെരുവുകളിലേക്ക് ആവേശത്തോടെ തിരിച്ചെത്തി എസ്.എഫ്.ഐ. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ മോഹങ്ങള്‍ തകര്‍ത്ത നീറ്റ്  ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ നടത്തിയ പ്രതിഷേധം സംഘര്‍ഷഭരിതമായി. ഭരണം നഷ്ടപ്പെട്ടെങ്കിലും തങ്ങളുടെ സമരവീര്യത്തിന് കുറവില്ലെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു ജില്ലാ കേന്ദ്രങ്ങളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് നടന്ന മാര്‍ച്ചുകള്‍. തിരുവനന്തപുരം ഏജീസ് ഓഫീസിന് മുന്നിലും പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലും പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പാലക്കാട് ബാരിക്കേഡുകള്‍ തകര്‍ക്കാന്‍

കാലവര്‍ഷം നേരത്തെയെത്തും; സംസ്ഥാനത്ത് മഴ കനക്കുന്നു, വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ എത്തുന്നതിനേക്കാള്‍ നേരത്തെ ഇത്തവണ കാലവര്‍ഷം എത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍. മെയ് 16-ഓടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിയേക്കും. ഇത്

തായ്‌ലൻഡ് ഓപ്പൺ: തകർപ്പൻ ജയവുമായി സിന്ധുവും ശ്രീകാന്തും പ്രീ-ക്വാർട്ടറിൽ

ബാങ്കോക്ക്: ബാങ്കോക്കിൽ നടക്കുന്ന തായ്‌ലൻഡ് ഓപ്പൺ സൂപ്പർ 500 ടൂർണമെന്റിൽ ഇന്ത്യൻ ബാഡ്മിന്റൺ കരുത്ത് വിളിച്ചോതി സൂപ്പർ താരങ്ങളായ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും തകർപ്പൻ പ്രകടനം പുറത്തെടുത്തു. ബുധനാഴ്ച നടന്ന ആവേശകരമായ ആദ്യ റൗണ്ട് പോരാട്ടങ്ങളിൽ നേരിട്ടുള്ള ഗെയിമുകൾക്ക് എതിരാളികളെ തകർത്തെറിഞ്ഞാണ് ഇരുവരും പ്രീ-ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയിട്ടുള്ള സിന്ധു, ചൈനീസ് തായ്‌പേയിയുടെ തങ് സിയു ടോങ്ങിനെതിരെ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചാണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. വെറും 33 മിനിറ്റുകൊണ്ട് തീർത്ത

ആദരാഞ്ജലി പോസ്റ്റിലും തെറിവിളി; കെ.സി. വേണുഗോപാലിനെതിരെ സൈബര്‍ യുദ്ധം; കോണ്‍ഗ്രസില്‍ അച്ചടക്കം ‘നടുറോഡില്‍’

ഡല്‍ഹി/തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് അണികളുടെ അഭൂതപൂര്‍വ്വമായ പ്രതിഷേധം. മലപ്പുറം മങ്കടയില്‍ ഇടിമിന്നലേറ്റ് മരിച്ച കുട്ടികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അദ്ദേഹം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിലാണ് അണികള്‍ കൂട്ടത്തോടെ തെറിവിളിയും രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ഒരു മരണവീട്ടിലെ സങ്കടകരമായ പോസ്റ്റില്‍ പോലും സ്വന്തം പാര്‍ട്ടി നേതാവിനെ ഇത്ര ക്രൂരമായി ആക്രമിക്കുന്നത് കോണ്‍ഗ്രസിലെ അച്ചടക്കം പൂര്‍ണ്ണമായും തകര്‍ന്നു എന്നതിന്റെ തെളിവായി മാറുന്നു. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടിയുള്ള കപ്പിത്താന്‍

മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നതില്‍ ലീഗിന് ‘പ്രതിഷേധം’; ഹൈക്കമാന്‍ഡ് തീരുമാനം കാത്ത് മലപ്പുറം; അതൃപ്തി വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി

മലപ്പുറം: കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ കോണ്‍ഗ്രസ് പുലര്‍ത്തുന്ന അസാധാരണമായ കാലതാമസത്തില്‍ മുസ്ലിം ലീഗ് നേതൃത്വത്തില്‍ കടുത്ത അതൃപ്തി. പത്ത് ദിവസം പിന്നിട്ടിട്ടും ഭരണത്തലവനെ പ്രഖ്യാപിക്കാന്‍ കഴിയാത്തത് മുന്നണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന വികാരമാണ് മലപ്പുറത്ത് ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ ഉയര്‍ന്നത്. ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനം അറിഞ്ഞാലുടന്‍ മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ യോഗം ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് ശേഷം ലീഗ് സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. ‘ഡല്‍ഹിയില്‍ നിന്നുള്ള

നിലമേലിൽ സ്കൂട്ടർ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

കൊല്ലം: കൊല്ലം ജില്ലയിലെ നിലമേലിൽ ഇന്നലെ രാത്രിയുണ്ടായ വാഹനാപകടത്തിൽ മരണം രണ്ടായി. സെൽവം മുഹമ്മദ് കുഞ്ഞ് (53), മകൾ ഹൽബി ജലാൽ (21) എന്നിവരാണ് അപകടത്തിൽ മരണമടഞ്ഞത്. സെൽവം മുഹമ്മദ് കുഞ്ഞ് സംഭവസ്ഥലത്തുവെച്ചും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹൽബി ജലാൽ  ഇന്ന് പുലർച്ചെ ആശുപത്രിയിലുമാണ് മരണത്തിന് കീഴടങ്ങിത്. അമ്മയും മകളും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവേ ​റോഡരികിൽ നിർത്തിയയുടൻ ഇവരുടെ സ്കൂട്ടറിന് പിന്നിൽ അതേ ദിശയിൽ വന്ന കാർ ഇടിച്ചു കയറുകയായിരുന്നു. അപകടമുണ്ടാക്കിയ കാർ നിർത്താതെ പോയി. ചടയമംഗലം

ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ചരിത്രത്തിലാദ്യമായി വനിതാ പ്രിൻസിപ്പൽ; പദവിയിലെത്തുന്നത് മലയാളി

ന്യൂ ഡൽഹി: പ്രസിദ്ധമായ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിന് ചരിത്രത്തിലാദ്യമായി വനിതാ പ്രിൻസിപ്പൽ. മലയാളിയായ പ്രൊഫ. സൂസൻ എലിയാസാണ് ആദ്യ വനിതാ പ്രിൻസിപ്പലായി നിയമിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നി സ്വദേശിനിയാണ്. സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പതിനാലാമത് പ്രിൻസിപ്പലാണ് സൂസൻ ഏലിയാസ്.  കോളേജിന്റെ 145 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തുന്നത്. കോളേജ് ചെയർമാനും ഡൽഹി ബിഷപ്പുമായ റൈറ്റ് റവ. ഡോ. പോൾ സ്വരൂപ് സൂസന്റെ നിയമനം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അടുത്ത ജൂൺ 1ന് പ്രൊഫ.

അഖിലേഷ് യാദവിന്റെ സഹോദരൻ പ്രതീക് യാദവ് അന്തരിച്ചു; വിയോഗം 38-ാം വയസ്സിൽ

സമാജ്‌വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന്റെ ഇളയ മകനും മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സഹോദരനുമായ പ്രതീക് യാദവ് അന്തരിച്ചു. മുപ്പത്തിയെട്ട് വയസ്സായിരുന്നു അദ്ദേഹത്തിന്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ ലഖ്‌നൗവിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മരണകാരണം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നതിനായി അധികൃതർ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. ബിജെപി നേതാവും നിലവിൽ സംസ്ഥാന വനിതാ കമ്മീഷൻ വൈസ് ചെയർപേഴ്‌സണുമായ അപർണ ബിഷ്ട് യാദവാണ്

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട: ‘ഓപ്പറേഷൻ ഡാർക്ക് ഹണ്ടി’ൽ യുവാവ് പിടിയിൽ

തിരുവനന്തപുരം: വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന നിരോധിത ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ. പേരൂർക്കട മുട്ടട അഞ്ചുമുക്ക് വയൽ എം എം ആർ എ 81(ബി ) യിൽ സിദ്ധാർഥ് (28 )ആണ് പൂജപ്പുര പോലീസിന്റെ പിടിയിലായത്. സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓപ്പറേഷൻ ഡാർക്ക് ഹണ്ടിൻ്റെ ഭാഗമായി പൂജപ്പുര പോലീസും ഡാൻസാഫ് സംഘവും ചേർന്ന് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന തിരുമല വലിയവിള മൈത്രി നഗർ എസ്പി പ്ലാസ  അപ്പാർട്മെന്റിൽ റെയിഡ്