പുതുച്ചേരിയുടെ അമരക്കാരനായി വീണ്ടും രംഗസാമി; രാഷ്ട്രീയ പരിചയസമ്പത്തിൽ അഞ്ചാം ഊഴം

പുതുച്ചേരി: പുതുച്ചേരിയിൽ എൻ.ആർ. കോൺഗ്രസ് അധ്യക്ഷൻ എൻ. രംഗസാമി അഞ്ചാം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ബുധനാഴ്ച നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ലെഫ്റ്റനന്റ് ഗവർണർ കെ. കൈലാഷ്നാഥൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയോടൊപ്പം എൻ.ഡി.എ മന്ത്രിസഭയിലെ രണ്ട് പ്രമുഖ അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. എൻ.ആർ. കോൺഗ്രസ് പ്രതിനിധിയായി മല്ലാടി കൃഷ്ണ റാവുവും സഖ്യകക്ഷിയായ ബിജെപിയെ പ്രതിനിധീകരിച്ച് എ. നമശ്ശിവായവുമാണ് മന്ത്രിമാരായി അധികാരമേറ്റെടുത്തത്. ഔദ്യോഗിക പദവിയുടെയും രഹസ്യസ്വഭാവത്തിന്റെയും സത്യവാചകം ഗവർണർ ഇവർക്കും ചൊല്ലിക്കൊടുത്തു. എഴുപത്തിയഞ്ചുകാരനായ എൻ.

ഒറ്റ മിന്നലില്‍ നാല് മരണം: കേരള ചരിത്രത്തില്‍ ആദ്യം; മലപ്പുറം മങ്കടയില്‍ വിറങ്ങലിച്ച് ഒരു നാട്

മലപ്പുറം: സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ രേഖപ്പെടുത്താത്ത വിധം അതിദാരുണമായ ഇടിമിന്നല്‍ ദുരന്തത്തിന് മലപ്പുറം സാക്ഷ്യം വഹിച്ചു. മങ്കട വെള്ളിലയിലെ കുരങ്ങന്‍ചോല വ്യൂ പോയിന്റിലുണ്ടായ ഒറ്റ ഇടിമിന്നലില്‍ നാല് വിദ്യാര്‍ത്ഥികളാണ് ഒരേസമയം മരണത്തിന് കീഴടങ്ങിയത്. കേരളത്തില്‍ ഇതിനുമുന്‍പ് ഒന്നോ രണ്ടോ പേര്‍ മിന്നലേറ്റ് മരിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, ഒറ്റ ഇടിമിന്നലില്‍ നാല് പേര്‍ മരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ, 2013 ഏപ്രില്‍ 28-ന് പാലായ്ക്കടുത്ത് ഇടമറ്റം, തിടനാട് എന്നിവിടങ്ങളിലായി മൂന്നുപേര്‍ മരിച്ചതാണ് സമാനമായ വലിയ ദുരന്തം. 1991-ലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

അതിവേഗം മുഖ്യമന്ത്രി വന്നേ മതിയാകൂ… യുഡിഎഫ് മുഖ്യമന്ത്രി പ്രഖ്യാപനം നീളുന്നു; ഖജനാവ് ശൂന്യം, ശമ്പളവും പെന്‍ഷനും പ്രതിസന്ധിയില്‍; ഭരണസ്തംഭനത്തില്‍ കേരളം

additional secretariat employes

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും യുഡിഎഫില്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കഴിയാത്തത് കേരളത്തെ അതീവ ഗുരുതരമായ ഭരണപ്രതിസന്ധിയിലേക്ക് തള്ളവിടുന്നു. ഖജനാവ് ഏതാണ്ട് പൂര്‍ണ്ണമായും ശൂന്യമായ നിലയിലാണെന്നും പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും ഉള്‍പ്പെടെ മുടങ്ങുമെന്നും ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഭരണത്തലപ്പത്ത് ആരുമില്ലാത്ത അവസ്ഥ മുതലെടുത്ത് പല വകുപ്പുകളിലും ഉദ്യോഗസ്ഥര്‍ തോന്നുംപടി പ്രവര്‍ത്തിക്കുന്നത് ജനജീവിതത്തെ ബാധിച്ചുതുടങ്ങി. സംസ്ഥാനത്തെ ദൈനംദിന ഭരണകാര്യങ്ങള്‍ പൂര്‍ണ്ണമായും നിലച്ച മട്ടാണ്. കാലവര്‍ഷം

പിഎം ശ്രീ പദ്ധതിക്ക് പൂട്ടുവീഴും; കേന്ദ്രത്തിനെതിരെ നിയമപോരാട്ടത്തിന് കോണ്‍ഗ്രസ്; വിദ്യാഭ്യാസത്തിലെ ‘ഹൈന്ദവവല്‍ക്കരണം’ രാഷ്ട്രീയ ആയുധമാക്കാന്‍ പുതിയ സര്‍ക്കാര്‍; മോദിയുടെ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കില്ല

തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ‘പിഎം ശ്രീ’  പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് ഏകദേശം ഉറപ്പായി. പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചെങ്കിലും, പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയെ ഹൈന്ദവവല്‍ക്കരിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമാണ് ഈ പദ്ധതിയെന്ന് ആരോപിച്ച് രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് പുതിയ ഭരണകൂടത്തിന്റെ നീക്കം. തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം കേരളത്തോടും പദ്ധതിക്കായി കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ആശുപത്രികള്‍ നിരീക്ഷണത്തില്‍; ഡോക്ടര്‍മാരുടെ മൊഴിയെടുക്കും; അവയവ മാഫിയയുടെ അന്തകന്‍ സുദര്‍ശന്‍; നജീബിന് പിന്നാലെ കുരുക്ക് വമ്പന്‍ ആശുപത്രികളിലേക്ക്; മനുഷ്യക്കടത്തും പൊലീസ് വലയില്‍; മെഡിക്കല്‍ ടൂറിസം: മനുഷ്യക്കടത്തിന്റെ മറപറ്റി

കൊച്ചി: കേരളത്തെ നടുക്കിയ അന്താരാഷ്ട്ര അവയവക്കടത്ത് റാക്കറ്റിന്റെ വേരറുക്കാന്‍ എറണാകുളം റൂറല്‍ എസ്.പി കെ.എസ്. സുദര്‍ശന്റെ നേതൃത്വത്തില്‍ പഴുതടച്ച അന്വേഷണം. കേസിലെ മുഖ്യസൂത്രധാരന്‍ മുഹമ്മദ് നജീബിനെ പൂട്ടിയതിന് പിന്നാലെ, തട്ടിപ്പിന് കൂട്ടുനിന്ന സംസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രികളിലേക്കും ഡോക്ടര്‍മാരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അവയവദാനത്തിന്റെ മറവില്‍ വിദേശത്തേക്ക് മനുഷ്യക്കടത്ത് നടന്നിട്ടുണ്ടോ എന്ന അതീവ ഗൗരവകരമായ വിഷയവും പോലീസിന്റെ അന്വേഷണ പരിധിയിലാണെന്ന് റൂറല്‍ എസ്.പി വ്യക്തമാക്കി. അവയവക്കടത്തിനായി വ്യാജരേഖകള്‍ ചമച്ച നജീബിന് സഹായം നല്‍കിയ ആശുപത്രി അധികൃതര്‍ക്കും ഡോക്ടര്‍മാര്‍ക്കും രക്ഷപ്പെടാനാകില്ലെന്ന

2004ലെ മെഡിക്കൽ- എൻജിനിയറിങ് പ്രവേശന പരീക്ഷാ അട്ടിമറി: ഉദ്യോഗസ്ഥർക്കെതിരായ കുറ്റപത്രം നിലനിൽക്കുമെന്ന് വിജിലൻസ് കോടതി

തിരുവനന്തപുരം: 2004ലെ മെഡിക്കൽ- എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ പ്രോസ്പെക്ടസ് തിരുത്തി മെറിറ്റ് സീറ്റുകൾ സ്വകാര്യ സ്വാശ്രയ കോളേജുകൾക്ക് വിൽപ്പനക്കായി മറിച്ചു നൽകിയെന്ന പരാതിയിൽ വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിൻമേലുള്ള കുറ്റപത്രം നിലനിൽക്കുമെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി ജഡ്ജി മനോജ് ഉത്തരവിട്ടു.  പ്രവേശന പരീക്ഷാ കമ്മിഷണർ ആയിരുന്ന സി കെ വിശ്വനാഥൻ, അക്കാദമിക് ജോയിന്റ് കമ്മിഷണർ ആയിരുന്ന  രാജൂ കൃഷ്ണൻ, കമ്പ്യൂട്ടർ വിഭാഗം ജോയിന്റ് കമ്മിഷണർ ആയിരുന്ന ടി ജി വിജയകുമാർ, ടെക്നിക്കൽ അസിസ്റ്റന്റ്-1 ആയിരുന്ന പി പി

അമ്മത്തൊട്ടിലിൽ പുതിയ അതിഥി; നഴ്‌സിങ് ദിനത്തിന്റെ ഓർമ്മയിൽ കുരുന്നിന് ‘നൈല’ എന്ന് പേരിട്ടു

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ ഒരു അതിഥികൂടിയെത്തി. പത്ത് ദിവസം മാത്രം പ്രായവും രണ്ട് കിലോഗ്രാമിലധികം ഭാരവുമുള്ള പെൺകുഞ്ഞാണ് ഇത്തവണ പുതുതായി അമ്മത്തൊട്ടിലിലേക്ക് എത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെയാണ് കുഞ്ഞിന്റെ വരവറിയിച്ച് സമിതിയിലെ കൺട്രോൾ റൂമിൽ അലാറം മുഴങ്ങിയത്.  അന്താരാഷ്ട്ര നഴ്സിങ് ദിനത്തിന്റെ തലേന്നാണ് കുഞ്ഞ് എത്തിയത് എന്നതിനാൽ ആധുനിക നഴ്സിങിന്റെ മാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സ്മരണാർത്ഥം കുഞ്ഞിന് ‘നൈല’ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജി എൽ

ഓപ്പറേഷൻ ഡാർക്ക് ഹണ്ട്: തലസ്ഥാനത്ത് 19-കാരനെതിരെ കാപ്പ ചുമത്തി

തിരുവനന്തപുരം: തുടർച്ചയായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുകൊണ്ട് ക്രമസമാധാനത്തിനു തടസ്സം സൃഷ്ടിച്ചിരുന്ന 19കാരനെ കാപ്പ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ്  കമ്മിഷണർ കെ കാർത്തിക്കിന്റെ നിർദ്ദേശാനുസരണം ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി പേരൂർക്കട പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കുടപ്പനക്കുന്ന് ഇരുപ്പുകുഴി ലക്ഷംവീട് കോളനിയിൽ തിരുവോണം വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ശരത് ആണ്  അറസ്റ്റിലായിട്ടുള്ളത്. തിരുവനന്തപുരം സിറ്റി ജില്ലാ പോലീസ് പരിധിയിലെ മണ്ണന്തല, പേട്ട, നേമം പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള 9

മുഖ്യമന്ത്രി പ്രഖ്യാപനം നാളെ; കെ.സി. വേണുഗോപാലിന് പച്ചക്കൊടി? വെട്ടിനിരത്തലില്‍ സതീശന് കടുത്ത അതൃപ്തി

ന്യൂഡല്‍ഹി: നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ സോണിയാ ഗാന്ധിയുടെ വസതിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ഹൈക്കമാന്‍ഡ് കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടിലേക്ക് നീങ്ങുന്നതായാണ് സൂചന. എന്നാല്‍, തന്നെ തഴഞ്ഞതില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കടുത്ത അതൃപ്തിയിലാണ്. സതീശന്റെ അതൃപ്തി ചര്‍ച്ചകളെ കലുഷിതമാക്കിയെങ്കിലും എം.എം. ഹസന്റെ പിന്തുണ കെ.സിക്ക് കരുത്തായി. പത്താം നമ്പറിലെ സോണിയാ ഗാന്ധിയുടെ വസതി ഇന്ന് സാക്ഷ്യം വഹിച്ചത് കേരള രാഷ്ട്രീയത്തിലെ കടുത്ത ഗ്രൂപ്പ് പോരുകള്‍ക്കാണ്. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍

‘പട്ടികജാതി പ്രാതിനിധ്യം’ വേണമെന്ന് കൊടിക്കുന്നിൽ; ‘യുവത്വം വേണമെന്ന്’ ഷാഫി; കെപിസിസി അധ്യക്ഷ സ്ഥാനത്തിനായി വടംവലി

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം മന്ത്രി ആകുമെന്ന് ഉറപ്പാകുകയും ചെയ്തതോടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കണ്ണുവെച്ച് രണ്ട് എംപിമാർ. ലോകസഭാഗങ്ങളായ കൊടിക്കുന്നിൽ സുരേഷും, ഷാഫി പറമ്പിലുമാണ് കെപിസിസി പ്രസിഡണ്ട് സ്ഥാനം ലക്ഷ്യം വെച്ച് കരുക്കൾ നീക്കുന്നത്. കോൺഗ്രസിന്റെ രാജ്യത്തെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളാണ് കൊടിക്കുന്നിൽ സുരേഷ്. ലോകസഭയിൽ മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം പാർലമെന്റിലെ തന്നെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. എട്ടു പ്രാവശ്യമായി ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നേതാവാണ് കൊടിക്കുന്നിൽ