തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ പുതിയ ഒരു അതിഥികൂടിയെത്തി. പത്ത് ദിവസം മാത്രം പ്രായവും രണ്ട് കിലോഗ്രാമിലധികം ഭാരവുമുള്ള പെൺകുഞ്ഞാണ് ഇത്തവണ പുതുതായി അമ്മത്തൊട്ടിലിലേക്ക് എത്തിയത്. തിങ്കളാഴ്ച വൈകിട്ട് ആറേകാലോടെയാണ് കുഞ്ഞിന്റെ വരവറിയിച്ച് സമിതിയിലെ കൺട്രോൾ റൂമിൽ അലാറം മുഴങ്ങിയത്.
അന്താരാഷ്ട്ര നഴ്സിങ് ദിനത്തിന്റെ തലേന്നാണ് കുഞ്ഞ് എത്തിയത് എന്നതിനാൽ ആധുനിക നഴ്സിങിന്റെ മാതാവായ ഫ്ലോറൻസ് നൈറ്റിംഗേലിന്റെ സ്മരണാർത്ഥം കുഞ്ഞിന് ‘നൈല’ എന്ന് പേരിട്ടതായി ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജി എൽ അരുൺ ഗോപി അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കേരളത്തിൽ ഉഷ്ണതരംഗം: കണ്ണൂരിൽ സൂര്യാതപമേറ്റ് യുവാവ് മരിച്ചു; അതീവ ജാഗ്രതാ നിർദ്ദേശം




