തിരുവനന്തപുരം: മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള വി ഡി സതീശനും രമേശ് ചെന്നിത്തലയ്ക്കും പ്രത്യേക സുരക്ഷ ഒരുക്കി കേരള പോലീസ്. എന്നാൽ ഇരുവരും പോലീസിന്റെ സുരക്ഷാസംവിധാനങ്ങൾ ആവശ്യമില്ലെന്നു അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തിട്ടില്ലെങ്കിലും മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ള പ്രധാന നേതാക്കൾ എന്ന നിലയിലാണ് ഇരുവർക്കും പോലീസ് സുരക്ഷ ഒരുക്കിയത്. വിഐ പി സുരക്ഷയുടെ ചുമതലയുള്ള സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പോലീസ് മേധാവി സുരക്ഷയ്ക്ക് നിർദ്ദേശം നൽകിയത്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശന് ഇപ്പോൾതന്നെ പോലീസ്
കൊച്ചി: അവയവക്കച്ചവട റാക്കറ്റ് തകർത്ത് കേരള പോലീസ്. കേസിൽ മുഖ്യപ്രതിയടക്കം ഏഴുപേർ അറസ്റ്റിലായിട്ടുണ്ട്. എറണാകുളം കുന്നത്തുനാട് പെരിങ്ങാലയിൽ വാടകയ്ക്ക് താമസിക്കുന്ന കാസർകോട് സ്വദേശി മുഹമ്മദ് നജീബ് ആണ് കേസിലെ മുഖ്യപ്രതി. ഉത്തർപ്രദേശിലെ ഘാസിയ ബാദിൽ നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇയാളുടെ ഭാര്യ റഷീദ, കുന്നത്തുനാട് തടിയൻ വീട്ടിൽ സണ്ണി വർഗീസ്, ഭാര്യ സിനി വർഗീസ്,ചേലക്കുളം കുഴിക്കാടൻ വീട്ടിൽ സനോജ്, കൊല്ലം സ്വദേശികളായ സുധീർ, വിനോദ്, ശ്രീജ എന്നിവരാണ് മറ്റു പ്രതികൾ. അവയവദാനത്തിന്റെ മറവിൽ വ്യാജരേഖ ചമച്ച്
തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫ് ഭരണത്തിലേക്ക് കടക്കുമ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ അധികാര തര്‍ക്കങ്ങള്‍ മുറുകുന്നു. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കിടയില്‍ കെപിസിസി അധ്യക്ഷസ്ഥാനത്തിനായി ആന്റോ ആന്റണി എംപി ശക്തമായ ചരടുവലികള്‍ തുടങ്ങിയത് എ ഗ്രൂപ്പിനെയും കൊടിക്കുന്നില്‍ സുരേഷിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. മുന്‍പ് സണ്ണി ജോസഫിനെ അധ്യക്ഷനാക്കിയപ്പോള്‍ തന്നെ മറികടന്നതിലുള്ള അതൃപ്തി ഇത്തവണ പദവി പിടിച്ചെടുത്ത് തീര്‍ക്കാനാണ് ആന്റോയുടെ നീക്കം. മുന്‍പ് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആന്റോ ആന്റണിയുടെ പേര് പരിഗണിക്കപ്പെട്ടിരുന്നെങ്കിലും അന്ന് ഉയര്‍ന്നുവന്ന ചില നിയമപരമായ തടസ്സങ്ങളും കേസുകളുമാണ് തിരിച്ചടിയായത്. അന്ന്
ടെഹ്റാന്‍: യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തില്‍ പരിക്കേറ്റ ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. ഫെബ്രുവരി 28-ന് ടെഹ്റാനിലെ ഭരണാധികാരികളുടെ ആസ്ഥാനത്തിന് നേരെയുണ്ടായ ‘ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി’ എന്ന ആക്രമണത്തിന് ശേഷം മുജ്തബ ഖമേനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. മുഖത്ത് പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനായി എന്ന വാര്‍ത്തകള്‍ ഇറാന്‍ തള്ളിക്കളഞ്ഞു. അദ്ദേഹത്തിന് ചെവിക്കു പിന്നില്‍ ഒരു ചെറിയ പോറല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അത് പൂര്‍ണ്ണമായും സുഖപ്പെട്ടതായും പ്രോട്ടോക്കോള്‍ ഡയറക്ടര്‍ ജനറല്‍
ബാങ്കോക്ക്: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് തടവിൽ കഴിഞ്ഞിരുന്ന മുൻ തായ്‌ലൻഡ് പ്രധാനമന്ത്രി തക്‌സിൻ ഷിനവത്ര ബാങ്കോക്കിലെ ക്ലോംഗ് പ്രേം സെൻട്രൽ ജയിലിൽ നിന്ന് തിങ്കളാഴ്ച രാവിലെ മോചിതനായി. ഒരു വർഷത്തെ തടവുശിക്ഷയിൽ ബാക്കിയുള്ള നാല് മാസത്തെ കാലാവധി പരോൾ ആനുകൂല്യം ഉപയോഗിച്ച് ഇനി അദ്ദേഹത്തിന് ജയിലിന് പുറത്ത് കഴിയാം. 76 വയസ്സുകാരനായ തക്‌സിൻ ശിക്ഷാ കാലാവധിയുടെ മൂന്നിലൊന്ന് ഭാഗം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് അധികൃതർ പരോൾ അനുവദിച്ചത്. ജയിൽ കവാടത്തിന് മുന്നിൽ കാത്തുനിന്ന കുടുംബാംഗങ്ങളുമായി വൈകാരികമായാണ് അദ്ദേഹം ഒത്തുചേർന്നത്. കഴിഞ്ഞ
വാഷിംഗ്ടണ്‍: യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന കരാറിനോടുള്ള ഇറാന്റെ പ്രതികരണം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളി. ഇറാന്റെ മറുപടി തികച്ചും അസ്വീകാര്യമാണെന്നും അവര്‍ ‘കളിക്കുകയാണെന്നും’ ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെ വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്ക് തുറക്കുക, ഇറാന്റെ ആണവ പദ്ധതികള്‍ മരവിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങളടങ്ങിയ കരാറാണ് അമേരിക്ക മുന്നോട്ടുവെച്ചിരുന്നത്. എന്നാല്‍ ഇതിനോടുള്ള ഇറാന്റെ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. ഇറാന്റെ ഭാഗത്തുനിന്ന് അനുകൂലമായ നിലപാട് ഉണ്ടായില്ലെങ്കില്‍ പൂര്‍ണ്ണതോതിലുള്ള ബോംബിംഗ് പുനരാരംഭിക്കുമെന്നാണ്
തിരുവനന്തപുരം: സംസ്ഥാനം കടുത്ത കടക്കെണിയിലൂടെ കടന്നുപോകുമ്പോഴും ജനങ്ങളുടെ കണ്ണീരൊപ്പാന്‍ മാറ്റിവച്ചിരിക്കുന്ന ദുരന്ത പ്രതികരണ നിധിയില്‍ വന്‍ അഴിമതി നടക്കുന്നുവെന്ന ആരോപണം ശക്തമാകുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഒരു സ്വകാര്യ ഗവേഷണ സ്ഥാപനത്തിന് 9.87 കോടി രൂപ അനുവദിച്ച ചീഫ് സെക്രട്ടറി വി. ജയതിലകിന്റെ നടപടിയാണ് ഇപ്പോള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത്. 28-04-2026-ലെ സര്‍ക്കാര്‍ ഉത്തരവ് പകാരമാണ് ഈ വഴിവിട്ട സഹായം. ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഗവേഷണ ആവശ്യങ്ങള്‍ക്ക് പണം നല്‍കാന്‍ വ്യവസ്ഥയില്ല എന്നിരിക്കെയാണ് ഈ പണം അനുവദിച്ചിരിക്കുന്നത്. സംസ്ഥാന
തിരുവനന്തപുരം: തലസ്ഥാന നഗരിയുടെ അഭിമാനമായ കവടിയാര്‍-വെള്ളയമ്പലം രാജവീഥി ഇപ്പോള്‍ ഭീതിയുടെ നിഴലിലാണ്. റോഡിലെ ബൈക്ക് റേസിംഗും കാര്‍ റേസിംഗും കുപ്രസിദ്ധിയാര്‍ജിച്ചിട്ടും ഇതിനൊരു അവസാനം വരുത്താന്‍ പോലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. അമിതവേഗത്തില്‍ ചീറിപ്പായുന്ന വാഹനങ്ങള്‍ ഇടിച്ചു തകര്‍ക്കുന്ന സുരക്ഷാ വേലികള്‍ മാസങ്ങളോളം അതേപടി കിടക്കുന്നതാണ് നഗരത്തിലെ ഇന്നത്തെ കാഴ്ച. ഓരോ മാസവും നിരവധി സുരക്ഷാ വേലികളാണ് ഇവിടെ വാഹനങ്ങള്‍ ഇടിച്ച് തകര്‍ക്കുന്നത്, എന്നാല്‍ ഇവയൊന്നും പുനഃസ്ഥാപിക്കപ്പെടാറില്ല എന്നതാണ് യാഥാര്‍ഥ്യം. വെള്ളിയാഴ്ച രാവിലെ കുറവന്‍കോണം-കവടിയാര്‍ റോഡില്‍ സാല്‍വേഷന്‍ ആര്‍മി സ്‌കൂളിന്
ഹൈദരാബാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യങ്ങൾ ആഗോള ഇന്ധന വിപണിയെയും എണ്ണ വിതരണത്തെയും തകിടം മറിക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടെ, രാജ്യത്തെ അഭിസംബോധന ചെയ്ത് അതീവ ജാഗ്രതാനിർദ്ദേശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണവില കുതിച്ചുയരാൻ സാധ്യതയുള്ളതിനാൽ, രാജ്യത്തിന്റെ വിദേശനാണയ ശേഖരം സുരക്ഷിതമാക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ആഘാതങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും പൗരന്മാർ തങ്ങളുടെ ജീവിതശൈലിയിൽ അടിയന്തരവും അർത്ഥവത്തുമായ മാറ്റങ്ങൾ വരുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഹൈദരാബാദിൽ നടന്ന പൊതുചടങ്ങിൽ, തെലങ്കാനയിലെ 9,400 കോടി രൂപയുടെ വിവിധ
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് നടന്ന അന്താരാഷ്ട്ര അവയവദാന തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരന്‍ നജീബ് കല്ലത്ര പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദര്‍ശന്‍ ഐപിഎസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നാണ് ഇയാളെ കുടുക്കിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി നജീബ് ഈ അന്താരാഷ്ട്ര റാക്കറ്റിനെ നയിക്കുകയായിരുന്നു. സാമ്പത്തികമായി തകര്‍ന്നുനില്‍ക്കുന്ന സാധാരണക്കാരെ കണ്ടെത്തി അവരെ ചൂഷണം ചെയ്യുന്ന വന്‍പദ്ധതിയാണ് ഇയാള്‍ നടപ്പിലാക്കിയിരുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്നവരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയിലൂടെയും









