‘കോടിയേരിക്ക് പകരക്കാരനാകാന്‍ ഗോവിന്ദനായില്ല, പരാജയത്തിന് കാരണം പിണറായി’; എല്‍ഡിഎഫ് വിടാന്‍ ജോസ് കെ. മാണി? യുഡിഎഫില്‍ ചര്‍ച്ചകള്‍ സജീവം; മുസ്ലീം ലീഗിന് എതിര്‍പ്പില്ല; കേരള രാഷ്ട്രീയം നിര്‍ണ്ണായക വഴിത്തിരിവില്‍

തിരുവനന്തപുരം/കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ഇടതുമുന്നണിയില്‍ വന്‍ വിള്ളല്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമെതിരെ കേരള കോണ്‍ഗ്രസ് എം (മാണി വിഭാഗം) പരസ്യമായി രംഗത്തുവന്നതോടെ ജോസ് കെ. മാണി മുന്നണി വിടുന്നു എന്ന സൂചനകള്‍ ശക്തമായി. അന്തരിച്ച മുന്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കാണിച്ചിരുന്ന രാഷ്ട്രീയ തന്ത്രജ്ഞത ഗോവിന്ദനില്ലെന്നും, പിണറായിയുടെ ധാര്‍ഷ്ട്യമാണ് തോല്‍വിക്ക് കാരണമെന്നുമാണ് മാണി വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇതോടെ ജോസ് കെ. മാണിയെ തിരികെ യുഡിഎഫിലെത്തിക്കാനുള്ള

‘തോറ്റതോടെ ഗണേഷിന്റെ സമനില തെറ്റി’; പത്തനാപുരത്തെ ഡീല്‍ ആരോപണത്തില്‍ ജ്യോതികുമാര്‍ ചാമക്കാല; കണക്കുപറഞ്ഞ് സംവാദത്തിന് വെല്ലുവിളി; ആ മാറ്റം ജനങ്ങള്‍ ആഗ്രഹിച്ചതോ?

പത്തനാപുരം: കാല്‍നൂറ്റാണ്ടോളം കൈപ്പിടിയിലൊതുക്കിയ പത്തനാപുരം മണ്ഡലത്തിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ കെ.ബി. ഗണേഷ് കുമാര്‍ ഉന്നയിച്ച ‘ഡീല്‍’ ആരോപണങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി നല്‍കി യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ജ്യോതികുമാര്‍ ചാമക്കാല. തിരഞ്ഞെടുപ്പില്‍ തോറ്റതോടെ ഗണേഷ് കുമാറിന്റെ മാനസിക നില തെറ്റിയെന്നും ജനവിധി അംഗീകരിക്കാനുള്ള മാന്യത അദ്ദേഹം കാണിക്കണമെന്നും ചാമക്കാല പരിഹസിച്ചു. പത്തനാപുരത്ത് വോട്ടുകച്ചവടം നടന്നുവെന്ന ഗണേഷിന്റെ വാദം വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തില്‍ ബിജെപിയുമായി യുഡിഎഫ് വോട്ടുകച്ചവടം നടത്തിയെന്നായിരുന്നു ഗണേഷ് കുമാറിന്റെ പ്രധാന ആക്ഷേപം. എന്നാല്‍

‘സമരത്തെ പുച്ഛിച്ചവര്‍ക്ക് വോട്ടില്ല’! ആറന്മുളയില്‍ വീണയെ വീഴ്ത്തിയത് ആശമാരുടെ കലിപ്പ്; അബിന്‍ വര്‍ക്കിയുടെ വിജയത്തിന് പിന്നിലെ ‘സ്ത്രീശക്തി’; ബിനോയ് വിശ്വത്തിന്റെ കുറ്റസമ്മതം വെറും തട്ടിപ്പെന്ന് മിനി; ചതിക്കഥകള്‍ പുറത്താവുമ്പോള്‍ സിപിഐ പ്രതിരോധത്തില്‍; ബിനോയിയെ തകര്‍ത്ത് ആശമാര്‍

തിരുവനന്തപുരം: പത്തനംതിട്ടയുടെ രാഷ്ട്രീയ ഹൃദയമായ ആറന്മുളയില്‍ ഇടതുമുന്നണിയുടെ ഉരുക്കുകോട്ട തകര്‍ത്തത് വെറുമൊരു രാഷ്ട്രീയ തരംഗമല്ല, മറിച്ച് ആരോഗ്യവകുപ്പിന്റെയും സര്‍ക്കാരിന്റെയും അവഗണനയ്‌ക്കെതിരെ പടപൊരുതിയ ആയിരക്കണക്കിന് ആശ വര്‍ക്കര്‍മാരുടെ കനത്ത പ്രതിഷേധമാണെന്ന് വ്യക്തമാകുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും ആരോഗ്യ മന്ത്രിയുമായിരുന്ന വീണാ ജോര്‍ജിനെ 18,985 വോട്ടുകള്‍ക്ക് അട്ടിമറിച്ച് യുഡിഎഫിന്റെ അബിന്‍ വര്‍ക്കി നടത്തിയ വന്‍ മുന്നേറ്റം കേരള രാഷ്ട്രീയത്തിലെ തന്നെ വലിയ അത്ഭുതമായി മാറിയിരിക്കുകയാണ്. ഈ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ചാലകശക്തി ആശ വര്‍ക്കര്‍മാരുടെ കൂട്ടായ്മയാണെന്ന തിരിച്ചറിവ് ഇടതുമുന്നണിയില്‍ വലിയ കലഹത്തിന്

പിണറായി യുഗം അവസാനിക്കുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് കെ.എന്‍. ബാലഗോപാല്‍; പ്രായവും ആരോഗ്യവും തിരിച്ചടിയാവുന്നു; സിപിഎമ്മില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു

ന്യൂഡല്‍ഹി: കേരളത്തിലെ കനത്ത തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സിപിഎമ്മില്‍ തലമുറമാറ്റത്തിന് വഴിതെളിയുന്നു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരാനുള്ള സാധ്യതകള്‍ മങ്ങുന്നതായാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രായക്കൂടുതലും ഇടയ്ക്കിടെ അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് പിണറായിക്ക് മുന്നില്‍ തടസ്സമാകുന്നത്. ഈ സാഹചര്യത്തില്‍, സാമ്പത്തിക വിദഗ്ധനും മുന്‍ ധനമന്ത്രിയുമായ കെ.എന്‍. ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കി പുതിയൊരു മുഖം നിയമസഭയില്‍ അവതരിപ്പിക്കാനാണ് പാര്‍ട്ടിയില്‍ നീക്കം സജീവമാകുന്നത്. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തില്‍ പിണറായി വിജയന്‍ ഇതുവരെ മനസ്സ് തുറന്നിട്ടില്ല.

കേരളത്തിന് നാഥനില്ലാ അവസ്ഥ; മുഖ്യമന്ത്രിയെ നിശ്ചയിക്കാനാകാതെ കോണ്‍ഗ്രസ്; കെ.സിയും ആര്‍.സിയും വി.ഡിയും തമ്മിലുള്ള വടംവലിയില്‍ ഹൈക്കമാന്‍ഡ് കുഴങ്ങുന്നു

തിരുവനന്തപുരം/ന്യൂഡല്‍ഹി: മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിടുമ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് വലിയ നാണക്കേടാകുന്നു. തമിഴ്നാടും ബംഗാളും പുതുച്ചേരിയും അസമും തങ്ങളുടെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച് ഭരണത്തിലേക്ക് കടന്നിട്ടും, കേരളത്തില്‍ മാത്രം ‘നാഥനില്ലാ കളരി’ തുടരുന്ന അവസ്ഥയാണ്. വിജയത്തിന്റെ മധുരം ആസ്വദിക്കേണ്ടതിന് പകരം, മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള ഗ്രൂപ്പ് പോരില്‍ തട്ടി ഉലയുകയാണ് എഐസിസി നേതൃത്വം. ആരെ മുഖ്യമന്ത്രിയാക്കിയാലും പടലപ്പിണക്കം രൂക്ഷമാകുമെന്ന ഭയമാണ് ഹൈക്കമാന്‍ഡിനെ കുഴപ്പിക്കുന്നത്. കെ.സി. വേണുഗോപാല്‍ (കെസി), രമേശ് ചെന്നിത്തല

ഡൊണാൾഡ് ട്രംപ് ചൈനയിലേക്ക്; ഒൻപത് വർഷത്തിന് ശേഷം ഒരു അമേരിക്കൻ പ്രസിഡന്റ് ചൈനീസ് മണ്ണിൽ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ മാസം പകുതിയോടെ ചൈനയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പ്രത്യേക ക്ഷണപ്രകാരം മെയ് 13 മുതൽ 15 വരെയാണ് ഈ സുപ്രധാന സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. ബീജിംഗിലെ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ചയാണ് ഈ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഏകദേശം ഒൻപത് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു അമേരിക്കൻ പ്രസിഡന്റ് ചൈനീസ് മണ്ണിൽ എത്തുന്നത് എന്ന പ്രത്യേകത ഈ യാത്രയ്ക്കുണ്ട്. വിവിധ നയതന്ത്ര വിഷയങ്ങളിലും വ്യാപാര

ലോകത്തെ ഭീതിയിലാഴ്ത്തി ഹന്റാവൈറസ്; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരും, ജാഗ്രത വേണം!

എലിപ്പനി കുടുംബത്തിൽപ്പെട്ടതും അതിതീവ്ര പ്രഹരശേഷിയുള്ളതുമായ ഹന്റാവൈറസ് (Hantavirus) വ്യാപനം ലോകമെങ്ങും വലിയ ഭീതി പടർത്തുന്നു. സാധാരണഗതിയിൽ അപൂർവ്വമായി മാത്രം കണ്ടുവരുന്ന ഈ രോഗകാരി, ഇപ്പോൾ ‘എംവി ഹോണ്ടിയസ്’ (MV Hondius) എന്ന കപ്പലുമായി ബന്ധപ്പെട്ട് പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യരംഗത്ത് കടുത്ത ആശങ്ക ഉയർത്തുന്നത്. രോഗം ബാധിച്ച എലികളുമായോ അവയുടെ അവശിഷ്ടങ്ങളുമായോ ഉള്ള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പടരുന്നത്. നിലവിൽ അർജന്റീന, ചിലി തുടങ്ങിയ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ കണ്ടുവരുന്ന ‘ആൻഡീസ് ഹന്റാവൈറസ്’ (Andes hantavirus)

അമേരിക്കന്‍ കപ്പലുകളെ തകര്‍ക്കുമെന്ന് ഇറാന്‍; സമാധാന ചര്‍ച്ചകള്‍ക്കിടയിലും യുദ്ധഭീതി; 200 അണുബോംബുകള്‍ക്കുള്ള പ്ലൂട്ടോണിയം ഇറാന്റെ പക്കലെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: മിഡില്‍ ഈസ്റ്റില്‍ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങള്‍ക്കും യുദ്ധക്കപ്പലുകള്‍ക്കും നേരെ കനത്ത ആക്രമണം നടത്തുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. സമാധാന കരാറിനായുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് അമേരിക്കന്‍ താവളങ്ങള്‍ ലക്ഷ്യമിടുമെന്ന ഭീഷണി ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുഴക്കിയത്. ഇതിനിടെ, 200 ഓളം ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ പ്ലൂട്ടോണിയം ശേഖരം ഇറാന്റെ പക്കലുണ്ടെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ട് ആഗോളതലത്തില്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് ഇറാന്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ അമേരിക്കന്‍ സൈന്യം ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഇറാന്റെ പുതിയ ഭീഷണി.

പിണറാസിയത്തിന് അന്ത്യമാകുമോ? പ്രതിപക്ഷ നേതൃസ്ഥാനത്ത് സസ്‌പെന്‍സ് നിലനിര്‍ത്തി പിണറായി; തീരുമാനമെടുക്കാന്‍ പിബി

ന്യൂഡല്‍ഹി: കേരള നിയമസഭയില്‍ ഇടതുപക്ഷത്തിന്റെ അമരക്കാരന്‍ ആരായിരിക്കുമെന്ന ചോദ്യത്തിന് കൃത്യമായ മറുപടി നല്‍കാതെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹിയില്‍ നടന്ന പൊളിറ്റ് ബ്യൂറോ യോഗത്തിന് എത്തിയ പിണറായി, പ്രതിപക്ഷ നേതാവാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് ‘പിന്നെ കാണാം’ എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാര്‍ട്ടിയില്‍ പിണറായിയുടെ അപ്രമാദിത്വത്തിന് മങ്ങലേല്‍ക്കുന്നുണ്ടോ എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഈ മൗനം ശ്രദ്ധേയമാകുന്നത്. കേരളത്തിലെ പ്രതിപക്ഷ നേതൃസ്ഥാനം ആര്‍ക്ക് നല്‍കണമെന്ന കാര്യത്തില്‍ പൊളിറ്റ് ബ്യൂറോ വിശദമായ ചര്‍ച്ച

ഡിഎംകെയെ പിന്നില്‍ നിന്ന് കുത്തി; കോണ്‍ഗ്രസിന്റേത് അധികാരത്തോടുള്ള അത്യാര്‍ത്തി: ആഞ്ഞടിച്ച് പ്രധാനമന്ത്രി; സ്റ്റാലിനെ അടുപ്പിക്കാന്‍ മോദി; ബിജെപിക്ക് പുതിയ ഘടകകക്ഷിയെ കിട്ടുമോ?

ബെംഗളൂരു: തമിഴ്നാട് രാഷ്ട്രീയത്തിലെ അപ്രതീക്ഷിത ഭരണമാറ്റത്തിന് പിന്നാലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. മുപ്പത് വര്‍ഷത്തിലേറെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒപ്പം നിന്ന ഡിഎംകെയെ, രാഷ്ട്രീയ കാറ്റ് മാറിയ നിമിഷം കോണ്‍ഗ്രസ് ഒറ്റിക്കൊടുത്തുവെന്ന് മോദി കുറ്റപ്പെടുത്തി. തമിഴക വെട്രി കഴകം നേതാവ് വിജയ് നയിക്കുന്ന സര്‍ക്കാരില്‍ പങ്കാളിയാകാനുള്ള കോണ്‍ഗ്രസ് തീരുമാനത്തെ ‘അധികാരത്തോടുള്ള അത്യാര്‍ത്തി’ എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. തമിഴ്നാട്ടില്‍ ഡിഎംകെ തീര്‍ത്തും ഒറ്റപ്പെട്ട സാഹചര്യത്തില്‍, ബെംഗളൂരുവില്‍ നടന്ന ചടങ്ങിലാണ് മോദിയുടെ ഈ പരാമര്‍ശങ്ങള്‍. അധികാരം നിലനിര്‍ത്താന്‍