വാഷിങ്ടണ്‍/ടെഹ്‌റാന്‍: ലോകത്തിന്റെ ചരക്കുനീക്കത്തില്‍ നിര്‍ണ്ണായകമായ ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ അതിരൂക്ഷമാകുന്നു. രണ്ട് ഇറാനിയന്‍ എണ്ണക്കപ്പലുകളെ അമേരിക്കന്‍ നാവികസേന വെടിവെച്ച് തകര്‍ത്തതോടെ മേഖലയില്‍ പൂര്‍ണ്ണതോതിലുള്ള യുദ്ധഭീതി പടര്‍ന്നു. ഇറാനിയന്‍ സൈന്യവുമായുള്ള നേരിട്ടുള്ള വെടിവെപ്പിന് പിന്നാലെയായിരുന്നു അമേരിക്കയുടെ ഈ നാടകീയ നീക്കം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. ഇറാനിയന്‍ തുറമുഖങ്ങള്‍ക്കുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിക്കാന്‍ ശ്രമിച്ച കപ്പലുകളെയാണ് യുഎസ് യുദ്ധവിമാനങ്ങള്‍ തകര്‍ത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. തങ്ങളുടെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍
തിരുവനന്തപുരം: കേരളത്തില്‍ വേനല്‍മഴ വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും നിലനില്‍ക്കുന്ന അന്തരീക്ഷ വ്യതിയാനങ്ങളെത്തുടര്‍ന്ന് ഇന്ന് സംസ്ഥാനത്തെ ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ് മഴ കൂടുതല്‍ ഭീഷണിയാകുന്നത്. പസഫിക് സമുദ്രത്തിലെ മാറ്റങ്ങള്‍ ഇന്ത്യന്‍ മണ്‍സൂണിനെ സ്വാധീനിക്കുന്നതിന് മുന്നോടിയായുള്ള പ്രതിഭാസമാണിതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാനൊരുങ്ങുമ്പോള്‍ സംസ്ഥാനം നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി. അടുത്തതായി അധികാരമേല്‍ക്കുന്ന ധനമന്ത്രിക്ക് കാത്തിരിക്കുന്നത് കനത്ത വെല്ലുവിളികളാണ്. പൊതുവിപണിയില്‍ നിന്ന് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ച തുകയില്‍ വന്‍ കുറവ് വന്നതോടെ, വരും മാസങ്ങളില്‍ ശമ്പളവും പെന്‍ഷനും പോലും നല്‍കാന്‍ കഴിയാത്ത വിധം ഖജനാവ് കാലിയാകുമെന്ന ആശങ്ക ശക്തമാണ്. കേന്ദ്രത്തിന്റെ പ്രത്യേക സഹായമോ കടമെടുപ്പ് പരിധിയില്‍ ഇളവോ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകരുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ വര്‍ഷം
പുനലൂര്‍: നാടിനെ നടുക്കി വീണ്ടും തീവണ്ടിയില്‍ പിഞ്ചുബാലികയ്ക്ക് നേരെ ലൈംഗികാതിക്രമം. മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കൊല്ലം അയത്തില്‍ ഗാന്ധിനഗര്‍ വടക്കേതില്‍ സാനിഷിനെ (46) പുനലൂര്‍ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ആറുവയസ്സുകാരിയാണ് ക്രൂരതയ്ക്ക് ഇരയായത്. കൊല്ലം-ചെങ്കോട്ട പാതയില്‍ ഓടുന്ന പാലരുവി എക്‌സ്പ്രസ്സില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു നാടിനെ ലജ്ജിപ്പിക്കുന്ന സംഭവം നടന്നത്. തെങ്കാശിയില്‍ നിന്നും കുടുംബത്തോടൊപ്പം എടത്വ പള്ളിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു പെണ്‍കുട്ടി. തിരുവല്ലയില്‍ നിന്നും മടക്കയാത്രയ്ക്കായി പാലരുവി എക്‌സ്പ്രസ്സിലെ ജനറല്‍
കൊച്ചി: സിനിമയിലവസരം വാഗ്ദാനം ചെയ്തും വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചും യുവതിയെ പീഡിപ്പിച്ച കേസില് സിനിമാ സഹസംവിധായകനെതിരെ മരട് പോലീസ് കേസെടുത്തു. ജോജോമോന്‍ എന്ന ജോജോ കുരിശിങ്കലിനെതിരെയാണ് മോഡലായ യുവതി ഗുരുതരമായ ആരോപണങ്ങളുമായി പരാതി നല്കിയത്. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില് പോയിരിക്കുകയാണ്. ഇയാള്ക്കായി തിരച്ചില് ഊര്ജിതമാക്കിയതായി പോലീസ് അറിയിച്ചു. പ്രമുഖ സിനിമകളുടെ സഹസംവിധായകനായി പ്രവര്ത്തിക്കുന്ന ജോജോ കുരിശിങ്കല് ഡേറ്റിംഗ് ആപ്പായ ‘ബംബിള്’ വഴിയാണ് യുവതിയെ പരിചയപ്പെടുന്നത്. താന്‍ അവിവാഹിതനാണെന്ന് വിശ്വസിപ്പിച്ചാണ് യുവതിയുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചത്. എന്നാല്‍
തിരുവനന്തപുരം: കെഎസ്ആർടിസി യിൽ ജൻഡർ ടിക്കറ്റുകൾ കൊടുത്തു തുടങ്ങി. സ്ത്രീകൾക്ക് നൽകുന്ന ടിക്കറ്റിൽ ‘ഫീമേയിൽ’ എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കോൺഗ്രസ് നേതൃത്വത്തിലുള്ള യു ഡി എഫ് പ്രഖ്യാപിച്ചിരുന്നു. ‘ ഇന്ദിരാ ഗ്യാരണ്ടി’എന്ന പേരിലായിരുന്നു ഈ വാഗ്ദാനം. ഇത് നടപ്പിലാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി ബസുകളിൽ ഒരുദിവസം എത്ര സ്ത്രീകൾ യാത്ര ചെയ്യുന്നു എന്ന കണക്കെടുക്കുന്നതിന് വേണ്ടിയാണ് ജൻഡർ ടിക്കറ്റുകൾ ഇന്നുമുതൽ ഏർപ്പെടുത്തിയിട്ടുള്ളത്. പരീക്ഷണാർത്ഥം അടുത്ത 15 ദിവസത്തെ കണക്കുകൾ പരിശോധിക്കാനാണ് കെ എസ്
തിരുവനന്തപുരം: ഓൺലൈൻ വഴി മാട്രസ് (മെത്ത) ഓർഡർ ചെയ്യുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്നു കേരള പോലീസിന്റെ മുന്നറിയിപ്പ്. മാട്രസ് കമ്പനികളുടെ പേരിൽ വ്യാജ കസ്റ്റമർ കെയർ പ്രതിനിധികളായി ചമഞ്ഞാണ് തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നതെന്ന് കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രമുഖ ഷോപ്പിംഗ് സൈറ്റുകൾ വഴിയും മറ്റും സാധനങ്ങൾ വാങ്ങുന്നവരെ ഫോൺ കോളുകൾ, വാട്‌സ്ആപ്പ് സന്ദേശങ്ങൾ എന്നിവ വഴി ബന്ധപ്പെട്ടാണ് ഇവർ കെണിയൊരുക്കുന്നത്. ഓർഡർ ചെയ്തതിന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ശേഖരിക്കുന്ന പൊതുജനങ്ങളുടെ വിവരങ്ങള്‍ വില്‍പന നടത്തി വരുമാനം കണ്ടെത്താന്‍ അനുവദിക്കുന്ന കരട് ഡേറ്റാ നയത്തിനെതിരെ ശക്തമായ പ്രതിഷേധം. നിലവിലെ കരട് നയം അതേപടി അംഗീകരിക്കില്ലെന്നും ഇത് അടിമുടി പൊളിച്ചെഴുതുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. സര്‍ക്കാര്‍ വന്‍ തുക മുടക്കി ശേഖരിക്കുന്ന വിവരങ്ങള്‍ കച്ചവടച്ചരക്കാക്കുന്നതിലെ അപകടം ചൂണ്ടിക്കാട്ടി പ്രതിപക്ഷവും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. ഈ നയത്തിന് പിന്നില്‍ കടുത്ത ഇടത് നയമാണെന്നും പൗരന്മാരുടെ സ്വകാര്യതയേക്കാള്‍ ഉപരിയായി ഖജനാവ് നിറയ്ക്കാനുള്ള വ്യഗ്രതയാണ് കാണുന്നതെന്നും ആക്ഷേപം ഉയരുന്നു. സര്‍ക്കാര്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വന്‍ വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള അധികാരത്തര്‍ക്കം രൂക്ഷമാകുന്നു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അണികള്‍ തെരുവിലിറങ്ങിയതോടെ കടുത്ത നടപടിക്കൊരുങ്ങുകയാണ് കെപിസിസി നേതൃത്വം. ഗ്രൂപ്പ് പോര് അതിരുവിട്ടതോടെ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എല്ലാ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കും കെപിസിസി നിര്‍ദ്ദേശം നല്‍കി. ഹൈക്കമാന്‍ഡ് അതീവ ഗൗരവത്തോടെയാണ് കേരളത്തിലെ സംഭവവികാസങ്ങളെ വീക്ഷിക്കുന്നത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കവെ, തെരുവില്‍ പ്രകടനങ്ങള്‍ നടത്തുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക്
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ ചരിത്രത്തിലാദ്യമായി ഭാരതീയ ജനതാ പാര്‍ട്ടി ഭരണത്തിലേറി. നിയമസഭാ കക്ഷി നേതാവ് സുവേന്ദു അധികാരി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍.എന്‍. രവി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അധികാര കൈമാറ്റം. 294 അംഗ നിയമസഭയില്‍ 207 സീറ്റുകള്‍ നേടിയാണ് ബിജെപി വന്‍ വിജയം കരസ്ഥമാക്കിയത്. ഇതോടെ










