കവടിയാർ കാർ അപകടം: ഡ്രൈവർ മോഹൻ തോമസ് അറസ്റ്റിൽ; രക്തസമ്മർദ്ദം ഉയർന്നതിനാൽ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് കവടിയാറിൽ ഇന്നുരാവിലെയുണ്ടായ കാർ അപകടത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന ആൾ അറസ്റ്റിൽ. തിരുവനന്തപുരം കുറവൻകോണം സ്വദേശി മോഹൻ തോമസിനെയാണ് പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മോഹൻ തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രക്തസമ്മർദ്ദം ക്രമാതീതമായി ഉയർന്നതിനെ തുടർന്നാണിത്. കാർ അമിത വേഗതയിൽ ആയിരുന്നില്ലെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ കാർ അമിത വേഗതയിൽ ആയിരുന്നെന്നു ദൃക്സാക്ഷികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. രക്തസമ്മർദ്ദം പെട്ടെന്ന് ഉയർന്നതാണ് വാഹനം നിയന്ത്രണം വിടാൻ കാരണമെന്നാണ് മോഹൻ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആര്? ഹൈക്കമാൻഡ് ചർച്ചകൾ അവസാന ഘട്ടത്തിൽ; നേതാക്കൾ ഡൽഹിയിലേക്ക്

ഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെയും നിയമസഭാ കക്ഷി നേതാവിനെയും നിശ്ചയിക്കുന്നതിനുള്ള നിർണ്ണായക ചർച്ചകൾ ഡൽഹിയിൽ അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. സംസ്ഥാനത്തെ കോൺഗ്രസ് എംഎൽഎമാരുടെ മനസ്സറിഞ്ഞ് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തയ്യാറാക്കിയ റിപ്പോർട്ട് ഹൈക്കമാൻഡിന് കൈമാറിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ചർച്ചകൾക്കായി വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, സണ്ണി ജോസഫ് എന്നിവരോട് അടിയന്തരമായി ഡൽഹിയിലെത്താൻ കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിലവിൽ ഡൽഹിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ശനിയാഴ്ച ഈ നാല്

വിദ്യാഭ്യാസം വിട്ടുകൊടുക്കില്ല; മുന്‍പ് ഭരിച്ച വകുപ്പുകളെല്ലാം വേണം; യുഡിഎഫില്‍ സമ്മര്‍ദ്ദ തന്ത്രവുമായി മുസ്ലീം ലീഗ്; വിദ്യാഭ്യാസം മുഖ്യം; ആരോഗ്യം വേണ്ട

മലപ്പുറം: കേരളത്തില്‍ യുഡിഎഫ് മന്ത്രിസഭ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍, വകുപ്പ് വിഭജനത്തെച്ചൊല്ലി മുസ്ലീം ലീഗ് കടുത്ത നിലപാടിലേക്ക്. മുന്‍പ് തങ്ങള്‍ ഭരിച്ചിരുന്ന എല്ലാ സുപ്രധാന വകുപ്പുകളും ഇത്തവണയും വേണമെന്ന ആവശ്യത്തില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്. പ്രത്യേകിച്ച്, ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കൈവശമിരുന്ന വിദ്യാഭ്യാസം, വ്യവസായം, ഐടി, തദ്ദേശഭരണം തുടങ്ങിയ വകുപ്പുകള്‍ വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടാനാണ് പാര്‍ട്ടി തീരുമാനം. ഇതിനിടെ, വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് പകരം ആരോഗ്യം ലീഗിന് നല്‍കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ കെ.എം. ഷാജി രംഗത്തെത്തിയത് ചര്‍ച്ചകള്‍ക്ക് ചൂടേറ്റിയിട്ടുണ്ട്. വിദ്യാഭ്യാസ

വിലകൂടിയ മിസൈലുകള്‍ക്ക് പകരമായി നിലവിലുള്ള യുദ്ധതലപ്പുകളില്‍ ‘താര’ ഘടിപ്പിക്കുന്നതോടെ അവ സ്മാര്‍ട്ട് ആയുധങ്ങളായി മാറും; സാധാരണ ബോംബുകളെയും മിസൈലാക്കും; ഇന്ത്യയുടെ ‘താര’ കുതിക്കുന്നു; പ്രതിരോധ മേഖലയില്‍ നിര്‍ണ്ണായക നേട്ടം

ഭുവനേശ്വര്‍/ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ‘താര’ (TARA – Tactical Advanced Range Augmentation) ഗ്ലൈഡ് ആയുധ സംവിധാനം. ഇതിന്റെ ആദ്യ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കുമ്പോള്‍ ഇന്ത്യന്‍ സൈനിക കരുത്ത് കൂടുകയാണ്.. ഒഡീഷ തീരത്ത് നടന്ന പരീക്ഷണത്തിലൂടെ സാധാരണ യുദ്ധതലപ്പുകളെ  ലക്ഷ്യസ്ഥാനം കൃത്യമായി കണ്ടെത്തി ആക്രമിക്കുന്ന മിസൈലുകളായി മാറ്റാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഡിആര്‍ഡിഒ തെളിയിച്ചു. പ്രതിരോധ ഗവേഷണ വികസന സംഘടനയും ഇന്ത്യന്‍ വ്യോമസേനയും സംയുക്തമായാണ് ഈ ചരിത്ര ദൗത്യം

യുഎഇയില്‍ മിസൈല്‍ – ഡ്രോണ്‍ ആക്രമണം; ഹോര്‍മുസില്‍ അമേരിക്ക – ഇറാന്‍ ഏറ്റുമുട്ടല്‍; ഗള്‍ഫില്‍ കുടുങ്ങിയത് 1500 കപ്പലുകള്‍

ദുബായ്/വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിച്ചുകൊണ്ട് ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു. ഇതിന്റെ തുടര്‍ച്ചയായി യുണൈറ്റഡ് അറബ് എമിറേറ്റ്സിന് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ആക്രമണങ്ങളെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് ശക്തമായി നേരിടുകയാണെന്ന് യുഎഇ അധികൃതര്‍ അറിയിച്ചു. മേഖലയിലെ സംഘര്‍ഷം ആഗോള വ്യാപാര ശൃംഖലയെയാകെ നിശ്ചലമാക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട സമുദ്ര വ്യാപാര പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കില്‍ നിയന്ത്രണം കടുപ്പിക്കാനാണ്

എംഎല്‍എമാരുടെ എണ്ണം നിര്‍ണ്ണായകം; സണ്ണി ജോസഫിന്റെ പ്രസ്താവനയില്‍ സതീശന്‍ പക്ഷത്തിന് ഞെട്ടല്‍; കെപിസിസി പിന്തുണ കെസിക്കോ?

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ നിര്‍ണ്ണായക നിലപാടുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കം പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ മറ്റെല്ലാ ഘടകങ്ങളെക്കാളും പ്രധാനം എംഎല്‍എമാരുടെ പിന്തുണയാണെന്ന സണ്ണി ജോസഫിന്റെ പ്രതികരണം വി.ഡി. സതീശന്‍ പക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ക്ക് മുന്നില്‍ കെ.സി. വേണുഗോപാലിന് 47 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സണ്ണി ജോസഫിന്റെ ഈ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ എംഎല്‍എമാരുടെ എണ്ണം വളരെ പ്രധാനമാണെന്ന് സണ്ണി ജോസഫ്

ഭരണമാറ്റത്തിനൊപ്പം കളംമാറി സര്‍വ്വീസ് സംഘടനകള്‍; സെക്രട്ടേറിയറ്റിലേയും മറ്റ് വകുപ്പുകളിലേയും എന്‍ജിഒ യൂണിയന്‍ ‘ഭരണം’ അവസാനിക്കുന്നു; മുഖ്യമന്ത്രി എത്തും മുമ്പ് വകുപ്പ് കസേരകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് സംഘടനകളുടെ പരക്കംപാച്ചില്‍

തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റം ഉറപ്പായതോടെ സര്‍ക്കാര്‍ ഓഫീസുകളിലെ അധികാര കേന്ദ്രങ്ങളിലും വന്‍ അഴിച്ചുപണിക്ക് തുടക്കമായിരിക്കുന്നു. പുതിയ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന് മുമ്പ് തന്നെ സുപ്രധാന വകുപ്പുകളിലെ തന്ത്രപ്രധാന തസ്തികകള്‍ പിടിച്ചെടുക്കാന്‍ യുഡിഎഫ് അനുകൂല സര്‍വ്വീസ് സംഘടനകള്‍ അതിവേഗം രംഗത്തിറങ്ങി. ഇതോടെ കഴിഞ്ഞ എട്ട് വര്‍ഷമായി സര്‍ക്കാര്‍ ഓഫീസുകളില്‍ നിലനിന്നിരുന്ന എന്‍ജിഒ യൂണിയന്റെ ഏകപക്ഷീയമായ ആധിപത്യത്തിന് അന്ത്യമായിരിക്കുകയാണ്. സുപ്രധാന വകുപ്പുകളില്‍ തങ്ങളുടെ നോമിനികളെ തിരുകിക്കയറ്റാന്‍ എന്‍ജിഒ അസോസിയേഷനും മറ്റ് യുഡിഎഫ് അനുകൂല സംഘടനകളും കടുത്ത സമ്മര്‍ദ്ദമാണ് ഇപ്പോള്‍

ചെറിയാന്‍ ഫിലിപ്പിന്റെ ‘ആലിംഗന വിവാദം’: ബിന്ദു കൃഷ്ണ പരാതി നല്‍കിയില്ലെങ്കില്‍ പോലീസ് കേസെടുക്കില്ല; വിവാദം രാഷ്ട്രീയ പോരിലേക്ക്

തിരുവനന്തപുരം: നിയുക്ത എംഎല്‍എ ബിന്ദു കൃഷ്ണയെ ഇന്ദിരാ ഭവനു മുന്നില്‍ വെച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ് ആലിംഗനം ചെയ്യാന്‍ ശ്രമിച്ച സംഭവം വിവാദമായെങ്കിലും, നിയമനടപടികള്‍ അനിശ്ചിതത്വത്തില്‍. ബിന്ദു കൃഷ്ണ നേരിട്ട് പരാതി നല്‍കാത്ത സാഹചര്യത്തില്‍ പോലീസിന് സ്വമേധയാ കേസെടുക്കാന്‍ സാങ്കേതിക തടസ്സങ്ങളുണ്ട്. ഇതോടെ, കേരള കോണ്‍ഗ്രസ് (എം) നേതാവ് നല്‍കിയ പരാതി കേവലം അന്വേഷണത്തില്‍ ഒതുങ്ങാനാണ് സാധ്യത. കേരള കോണ്‍ഗ്രസ് (എം) നേതാവ് എ.എച്ച്. ഹഫീസാണ് മ്യൂസിയം പോലീസില്‍ ചെറിയാന്‍ ഫിലിപ്പിനെതിരെ പരാതി നല്‍കിയത്. എന്നാല്‍,

ഡല്‍ഹിയിലെ ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണത്തിന് പദ്ധതി; ഐഎസ്‌ഐ ഭീകര മൊഡ്യൂള്‍ പിടിയില്‍; രാജ്യതലസ്ഥാനം വലിയൊരു ദുരന്തത്തില്‍ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഹൃദയഭാഗമായ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ ക്ഷേത്രത്തിന് നേരെയും ഹരിയാനയിലെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രത്തിന് നേരെയും പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ പദ്ധതിയിട്ട വന്‍ ഭീകരാക്രമണ ഗൂഢാലോചന പോലീസ് തകര്‍ത്തു. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെഹ്‌സാദ് ഭാട്ടി മൊഡ്യൂളുമായി ബന്ധമുള്ള ഒമ്പത് ഭീകരരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ പിടികൂടി. അതീവ രഹസ്യമായി നടത്തിയ ‘ഗാംഗ് ബസ്റ്റ് ഓപ്പറേഷന്‍ 2.0’ എന്ന ദൗത്യത്തിലൂടെയാണ് രാജ്യത്തെ നടുക്കുമായിരുന്ന വലിയൊരു ദുരന്തം പോലീസ് ഒഴിവാക്കിയത്. പാകിസ്ഥാന്‍ ചാരസംഘടന

ഇന്ദിരാ ഭവനു മുന്നില്‍ കെ.സി. വേണുഗോപാലിന്റെ ഫ്‌ലക്‌സില്‍ കരിഓയില്‍ പ്രയോഗം; കോണ്‍ഗ്രസില്‍ തെരുവ് യുദ്ധം രൂക്ഷമാകുന്നു

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ മുറുകുന്നതിനിടെ, കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് നിയന്ത്രണം വിട്ട് തെരുവിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനു മുന്നില്‍ സ്ഥാപിച്ച കൂറ്റന്‍ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ അജ്ഞാതര്‍ കരിഓയില്‍ ഒഴിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് ഇന്ദിരാ ഭവനു മുന്നിലുണ്ടായിരുന്ന മിക്ക ബോര്‍ഡുകളും നേതൃത്വം ഇടപെട്ട് നീക്കം ചെയ്തു. കെ. സുധാകരന്റെ അനുകൂലികള്‍ കെ.സി. വേണുഗോപാലിനായി ‘WE WANT KC, WARM WELCOME