തിരുവനന്തപുരം: ജോലി നൽകാമെന്ന് വാഗ്ദാനംനൽകി യുവതിയെ വിളിച്ചുവരുത്തി തിരുവനന്തപുരം കഴക്കൂട്ടത്ത് സ്പായിൽവെച്ച് ബലാത്സംഗം ചെയ്ത കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. കഴക്കൂട്ടം ബ്രാഞ്ച് സെക്രട്ടറി റിബ്സണാണ് അറസ്റ്റിലായിട്ടുള്ളത്. ആലപ്പുഴ സ്വദേശിനിയും വിവാഹിതയുമായ 23കാരിയാണ് ബലാൽസംഗത്തിന് ഇരയായത്. സ്പായിലെ ജീവനക്കാരിയായ സ്ത്രീയാണ് യുവതിയെ തിരുവനന്തപുരത്ത് എത്തിച്ചത്. ഇവർ നേരത്തെ പരിചയക്കാരാണ്. സ്പായുടെ ഫ്രണ്ട് ഓഫീസിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. സ്പായില്‍ എത്തിയതിന് പിന്നാലെ സ്പായുടെ നടത്തിപ്പുകാരി അവരുടെ പരിചയക്കാരനായ റിബ്സണിനെ വിളിച്ചുവരുത്തുകയായിരുന്നു. റിബ്സൺ എത്തി യുവതിയെ മസാജ്
ഹോർമുസ്: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന അതിരൂക്ഷമായ സൈനിക സംഘർഷത്തിനിടയിൽപ്പെട്ട് ഹോർമുസ് കടലിടുക്കിലുണ്ടായ വെടിവെപ്പിൽ ഗുജറാത്ത് സ്വദേശിയായ ഇന്ത്യൻ കപ്പൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. ഗുജറാത്തിലെ ദ്വാരക ജില്ലയിലുള്ള സലായ ഗ്രാമത്തിൽ നിന്നുള്ള അൽതാഫ് തലബ് കേർ ആണ് ഈ ദാരുണമായ ആക്രമണത്തിൽ മരണപ്പെട്ടത്. ‘അൽ ഫൈസ് നൂറെ സുലൈമാനി 1’ എന്ന തടിയിലുണ്ടാക്കിയ പായ്ക്കപ്പലിലെ എൻജിൻ ഡ്രൈവറായിരുന്നു ഇദ്ദേഹം. പായ്ക്കപ്പലിലുണ്ടായിരുന്ന മറ്റ് അഞ്ച് ജീവനക്കാർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. 18 ജീവനക്കാരുമായി മെയ് 7-ന് ദുബായിൽ നിന്ന് പുറപ്പെട്ട
തമിഴ്‌നാട്: തമിഴ്‌നാട്ടിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ അനിശ്ചിതത്വം മൂന്നാം ദിവസവും തുടരുന്നതിനിടെ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ശനിയാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കറെ സന്ദർശിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വിജയ് ഗവർണറെ കാണുന്നത്. ചെന്നൈയിലെ ലോക് ഭവനിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ ടി.വി.കെയിലെ മുതിർന്ന നേതാക്കളും വിജയ്ക്കൊപ്പമുണ്ടായിരുന്നു. സി.പി.ഐ, സി.പി.ഐ (എം) എന്നീ പാർട്ടികൾ തനിക്ക് പിന്തുണ നൽകുന്നതായി വ്യക്തമാക്കുന്ന കത്തുകൾ അദ്ദേഹം ഗവർണർക്ക് നേരിട്ട് കൈമാറി. എന്നാൽ 234
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ കേരളത്തിലെ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര ഉറപ്പാക്കുന്ന ‘ഇന്ദിരാ ഗാരന്റി’ പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകളില്‍ ഇന്ന് (മേയ് 9) മുതല്‍ ‘ജെന്‍ഡര്‍ ടിക്കറ്റിംഗ്’ സംവിധാനം നിലവില്‍ വന്നു. യാത്രക്കാരുടെ ലിംഗഭേദം ടിക്കറ്റില്‍ രേഖപ്പെടുത്തുന്നതിലൂടെ പ്രതിദിനം എത്ര സ്ത്രീകള്‍ ആനവണ്ടിയെ ആശ്രയിക്കുന്നുണ്ടെന്ന കൃത്യമായ കണക്കെടുക്കാനാണ് കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു
Exclusive, Exclusive HD
പതിവ് പോലെ ഭൂരിപക്ഷം നോക്കി തീരുമാനമെടുക്കുന്ന രീതി കേരളത്തില്‍ പ്രായോഗികമല്ലെന്ന് ഹൈക്കമാന്‍ഡിന് ബോധ്യമായി; ഗ്രൂപ്പ് വൈര്യം മറന്ന് കോണ്‍ഗ്രസ് ഐക്യത്തോടെ മുന്നോട്ട് പോകണമെങ്കില്‍ മൂന്ന് നേതാക്കളെയും തൃപ്തിപ്പെടുത്തുന്ന ഒരു വീതംവെപ്പ് അനിവാര്യം; ആരാകും കേരള മുഖ്യമന്ത്രി? സോണിയയുടെ മനസ്സ് നിര്‍ണ്ണായകം
ന്യൂഡല്‍ഹി/തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തീരുമാനമാകാതെ വന്നതോടെ പന്ത് സോണിയ ഗാന്ധിയുടെ കോര്‍ട്ടിലെത്തി. അംഗബലത്തില്‍ കെ.സി. വേണുഗോപാലും ജനപ്രീതിയില്‍ വി.ഡി. സതീശനും സീനിയോറിറ്റിയില്‍ രമേശ് ചെന്നിത്തലയും പിടിമുറുക്കുമ്പോള്‍, ആര് ആരെ വെട്ടും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. നിയമസഭാ കക്ഷിയിലെ ഭൂരിപക്ഷം മാത്രം പരിഗണിച്ച് ഒരു തീരുമാനമെടുക്കുന്നത് സംസ്ഥാനത്ത് വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്ന ഭയം കേന്ദ്ര നേതൃത്വത്തിനുണ്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ സങ്കീര്‍ണ്ണതകള്‍ അക്കമിട്ട് നിരത്തിയാണ് നിരീക്ഷകര്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്ക് റിപ്പോര്‍ട്ട്
കൊൽക്കത്ത: പശ്ചിമ ബംഗാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് സുവേന്ദു അധികാരി ഇന്ന് സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ ഒരുക്കുന്ന വിപുലമായ വേദിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നബിൻ എന്നിവർക്ക് പുറമെ വിവിധ കേന്ദ്ര മന്ത്രിമാരും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ നേരിട്ടെത്തും.
നെടുങ്കണ്ടം: പച്ചടിയിലെ ചോരയുണങ്ങാത്ത മണ്ണില്‍ മണ്ണുമാന്തികള്‍ വീണ്ടും ഉരുളുമ്പോള്‍ പുറത്തുവരുന്നത് എട്ടു വര്‍ഷം മുന്‍പ് മറപുക്കപ്പെട്ട ക്രൂരതയുടെ ഞെട്ടിക്കുന്ന സൂചനകള്‍. അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയ കേസില്‍ അറസ്റ്റിലായ സജി (50), എട്ടു വര്‍ഷം മുന്‍പ് കാണാതായ പിതാവ് മാത്യുവിനെയും (75) വകവരുത്തിയെന്ന സംശയത്തിന് ബലമേറുന്നു. സജിയുടെ പുരയിടത്തിലെ പഴയ ചാണകക്കുഴിക്കും പട്ടിക്കൂടിനും സമീപം നടത്തിയ തിരച്ചിലില്‍ അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെടുത്തു. 2018 മാര്‍ച്ച് അഞ്ചിനാണ് മാത്യുവിനെ വീട്ടില്‍നിന്നു കാണാതാകുന്നത്. അന്ന് ലോക്കല്‍ പോലീസ് അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടായില്ല.
ന്യൂഡല്‍ഹി: ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് കനത്ത പ്രഹരമേല്‍പ്പിച്ച് തമിഴ്‌നാട്ടിലെ കരുത്തുറ്റ സഖ്യകക്ഷിയായ ഡിഎംകെ ബന്ധം വേര്‍പെടുത്തി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങളാണ് പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ്-ഡിഎംകെ സൗഹൃദത്തിന് അന്ത്യം കുറിച്ചത്. ഇതിന്റെ ആദ്യപടിയായി ലോക്സഭയില്‍ തങ്ങളുടെ എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ നേതൃത്വം സ്പീക്കറെ സമീപിച്ചു. ലോക്സഭയില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ഇരുന്നിരുന്ന ഡിഎംകെ എംപിമാരെ ഇനി മുതല്‍ മാറ്റിയിരുത്തണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാവ് കെ.
തിരുവനന്തപുരം: കെ സി വിരുദ്ധ തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്നു. സംസ്ഥാനത്ത് മുഖ്യമന്ത്രിയാകാനുള്ള എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ ലോകസഭാംഗവുമായ കെ സി വേണുഗോപാലിന്റെ നീക്കങ്ങൾ പാളുകയാണെന്ന് സൂചന. കഴിഞ്ഞ തെരഞ്ഞെടുപ്പിന് യു ഡി എഫിനെ മുന്നിൽനിന്നു നയിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രി ആക്കണമെന്നപൊതുനിലപാടാണ് സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർക്കുള്ളത്. സതീശനെതിരെ വേണുഗോപാൽ കരുക്കൾ നീക്കുമ്പോൾ സതീശനനുകൂലമായി കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അനുഭാവികളും സാധാരണ ജനങ്ങളും അണിചേരുന്ന സ്ഥിതിയാണ് കാണുന്നത്. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലുടനീളം കോൺഗ്രസ്
മലപ്പുറം: മന്ത്രിസഭാ പ്രവേശനത്തിന് പൂർണ്ണസജ്ജമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. ഉറപ്പായ മന്ത്രിസ്ഥാനങ്ങളിലേക്ക് അനുയോജ്യരായവരെ നിശ്ചയിച്ച് ഒരുമുഴം മുൻപേ ഭരണത്തിലേക്ക് കയറുകയാണ് യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ ലീഗ്. ലീഗിന്റെ പാർലമെന്ററി പാർട്ടി നേതാവ് സ്ഥാനം പി കെ കുഞ്ഞാലിക്കുട്ടിയ്ക്കാണ്. അദ്ദേഹം തന്നെയായിരിക്കും മന്ത്രിസഭയിൽ ലീഗ് മന്ത്രിമാരെ നയിക്കുന്നത്. മന്ത്രിമാരിൽ യുവ രക്തത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള തീരുമാനമായിരിക്കും ഇപ്രാവശ്യം ലീഗ് നേതൃത്വത്തിൽ നിന്നുണ്ടാവുക. കുഞ്ഞാലിക്കുട്ടിയുടെ പരിചയസമ്പന്നതയും യുവത്വത്തിന്റെ ചടുതലയും ആവേശവും ഒരുപോലെ സമന്വയിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.









