തിരുവനന്തപുരം കവടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ ഫുട്പാത്തിലേക്ക് പാഞ്ഞുകയറി; യുവതിക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ കവടിയാറില്‍ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി ഫുട്പാത്തിലേക്ക് പാഞ്ഞുകയറി ഉണ്ടായ ദാരുണമായ അപകടത്തില്‍ യുവതി മരിച്ചു. പാലക്കാട് സ്വദേശിനി നൗഷിക (24) ആണ് മരിച്ചത്. അപകടത്തില്‍ നൗഷികയുടെ ഭര്‍ത്താവ് ആഷിഖ് ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 10.30-ഓടെയാണ് അപകടമുണ്ടായത്. കവടിയാര്‍ ഭാഗത്ത് ഫുട്പാത്തിലൂടെ നടന്നുപോവുകയായിരുന്നു നൗഷികയും ആഷിഖും. ഈ സമയം അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം തെറ്റി ഇവര്‍ക്ക് മേലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലും കാര്‍ ഇടിച്ചുനിന്നു. കാര്‍

ബി. അനിൽകുമാർ കോട്ടയം അഡീഷണൽ എസ്.പി; 12 പേർക്ക് കൂടി ഡിവൈ.എസ്.പിമാരായി പ്രമോഷൻ

തിരുവനന്തപുരം: സർവീസിലെ മികച്ച പ്രവർത്തനങ്ങൾ കണക്കിലെടുത്ത് മുതിർന്ന ഡിവൈ.എസ്.പി ബി. അനിൽകുമാറിനെ അഡീഷണൽ എസ്.പി സ്ഥാനത്തേക്ക് സർക്കാർ ഉയർത്തി. അദ്ദേഹത്തെ കോട്ടയം ജില്ലയിലെ അഡീഷണൽ എസ്.പി ആയിട്ടാണ് പുതുതായി നിയമിച്ചിരിക്കുന്നത്. അനിൽകുമാറിന് പുറമെ, വകുപ്പുതല ഉദ്യോഗക്കയറ്റ സമിതിയുടെ ശിപാർശ പ്രകാരം 12 ഇൻസ്പെക്ടർമാർക്ക് ഡിവൈ.എസ്.പിമാരായി സ്ഥാനക്കയറ്റം നൽകി പോലീസ് സേനയിൽ സജീവമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ ഉത്തരവ് പ്രകാരം കെ. സുധീർ, വി. കൃഷ്ണൻകുട്ടി, സാം ജോസ്, കെ.പി. ബെന്നി, കെ.പി. സുനിൽകുമാർ, എം. വിശ്വംഭരൻ, ഷാജു

മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു; വിടവാങ്ങിയത് കേരള പോലീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു. 89 വയസ്സ് പ്രായമുണ്ടായിരുന്നു. ഏറെ നാളായി വാർദ്ധക്യസഹജമായ അസുഖങ്ങൾക്ക് ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഭൗതികദേഹം കവടിയാറുള്ള വസതിയിലേക്ക് മാറ്റിയിട്ടുണ്ട്. വിദേശത്തുള്ള മകൾ വന്നതിനുശേഷമായിരിക്കും സംസ്കാരം തീരുമാനിക്കുക. ഐപിഎസ് 1960 ബാച്ചിലെ കേരള കേഡർ ഉദ്യോഗസ്ഥനാണ് ഡോ. പി ജെ.അലക്സാണ്ടർ. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലും പോലീസ് സൂപ്രണ്ടായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏറെക്കാലം ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു. കോളിളക്കം സൃഷ്ടിച്ച ഹംസ

പിണറായി വിജയൻ പ്രതിപക്ഷ നേതാവായേക്കും? സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ചർച്ച; ഘടകകക്ഷികൾക്ക് അതൃപ്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ താൽപര്യം പ്രകടിപ്പിച്ചതായി സൂചന. എന്നാൽ സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയായി ഇരുന്നയാൾ അടുത്ത തെരഞ്ഞെടുപ്പിൽ മുന്നണിക്ക് ഭൂരിപക്ഷം ഇല്ലാതെ എംഎൽഎ മാത്രമായാൽ  പ്രതിപക്ഷ നേതാവാകുക സാധാരണഗതിയിലുള്ളതാണ്. എന്നാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽയു ഡി എഫ് മുന്നണി പരാജയപ്പെട്ടതോടെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മാറുകയും പകരം വി ഡി സതീശൻ പ്രതിപക്ഷ നേതാവായി വരികയും ചെയ്ത കീഴ് വഴക്കവും ഉണ്ട്. നേരത്ത മുഖ്യമന്ത്രിയായിരുന്ന

മുഖ്യമന്ത്രി കസേരയിലേക്ക് കെ.സിക്ക് വന്‍ ഭൂരിപക്ഷം; സണ്ണി ജോസഫും സന്ദീപ് വാര്യരും നിലപാട് വ്യക്തമാക്കി; സതീശന്‍ ക്യാമ്പില്‍ ആശങ്ക; നിര്‍ണ്ണായക ചിത്രം പുറത്ത്; എംഎഎല്‍മാരുടെ മനസ്സ് വേണുഗോപാലിനൊപ്പം

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിര്‍ണ്ണായക ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ തയ്യാറാക്കിയ രഹസ്യരേഖകള്‍ പുറത്തായതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സണ്ണി ജോസഫ്, സന്ദീപ് വാര്യര്‍, ടി. സിദ്ദിഖ് തുടങ്ങിയ നേതാക്കള്‍ കെ.സി. വേണുഗോപാലിനെയാണ് പിന്തുണച്ചതെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതോടെ എംഎല്‍എമാരുടെ ഇടയില്‍ വേണുഗോപാലിന് അനിഷേധ്യമായ ഭൂരിപക്ഷമുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. നിരീക്ഷകനായ മുകുള്‍ വാസ്‌നിക്കിന്റെ പക്കലുണ്ടായിരുന്ന പട്ടികയിലെ വിവരങ്ങള്‍ പ്രകാരം, കോണ്‍ഗ്രസിന്റെ ആകെയുള്ള 63 എംഎല്‍എമാരില്‍ 47 പേരും കെ.സി. വേണുഗോപാലിന്റെ

കരമന-കളിയിക്കാവിള റോഡിലെ ബ്ലാക്ക് സ്പോട്ടുകളിൽ ഉടൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം: മനുഷ്യാവകാശ കമ്മിഷൻ

തിരുവനന്തപുരം: തിരുവനന്തപുരം കരമന-കളിയിക്കാവിള റോഡിൽ അപകടമേഖലയായി കണ്ടെത്തിയിട്ടുള്ള ബ്ലാക്ക് സ്പോട്ടുകളിൽ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്നൽ ലൈറ്റുകളുടെ വാർഷിക അറ്റകുറ്റ പണികൾക്കുള്ള ഇ -ടെണ്ടർ നടപടിക്രമങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കമ്മിഷൻ നിർദ്ദേശിച്ചിട്ടുണ്ട്. കരമന-കളിയിക്കാവിള റോഡിൽ സീബ്രാ ലൈനുകൾ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ നൽകിയ എസ്റ്റിമേറ്റിന് ചീഫ് എഞ്ചിനീയർ കാലതാമസം കൂടാതെ ഭരണാനുമതി നൽകണാം. പൊതുമേഖലാ സ്ഥാപനമായ

ശിക്ഷിക്കപ്പെട്ട പോലീസുകാരന് ആശ്വാസം; ജയിൽശിക്ഷ സസ്പെൻഡ് ചെയ്ത് ഹൈക്കോടതി ഉത്തരവ്

കൊച്ചി: കൈക്കൂലിക്കേസിൽ സീനിയർ സിവിൽ പോലീസ് ഓഫീസർക്കെതിരെ കൊല്ലം വിജിലൻസ് കോടതി വിധിച്ച ജയിൽശിക്ഷ ഹൈക്കോടതി സസ്പെൻഡ്‌ ചെയ്തു. പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഹൈക്കോടതി ജഡ്ജി പി വി ബാലകൃഷ്ണന്റേതാണ് ഉത്തരവ്. പ്രതിക്ക് വേണ്ടി അഭിഭാഷകനായ എ സനിൽകുമാർ ഹാജരായി. 50,000 രൂപയുടെ ബോണ്ടിന്മേലുള്ള ജാമ്യമാണ് അനുവദിച്ചിട്ടുള്ളത്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുകയാണ് പ്രതി. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പോലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിലെ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ

ഭരണവിരുദ്ധ തരംഗമോ അതോ ഉള്‍പ്പാര്‍ട്ടി പോരോ? ‘ജയിക്കില്ലെന്ന് അറിയാമായിരുന്നു, എന്നിട്ടും നിര്‍ബന്ധിച്ച് മത്സരിപ്പിച്ചു’; തോല്‍വിയില്‍ പൊട്ടിത്തെറിച്ച് കെ.കെ. ശൈലജ; കണ്ണൂരിലെ കോട്ടകള്‍ തകര്‍ന്നപ്പോള്‍ വീണത് ഇടതുപക്ഷത്തിന്റെ ജനപ്രിയ മുഖം

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സി.പി.എമ്മില്‍ പുകയുന്ന ആഭ്യന്തര കലഹം തെരുവിലേക്ക്. പേരാവൂരില്‍ പരാജയപ്പെട്ട മുന്‍ മന്ത്രി കെ.കെ. ശൈലജ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉന്നയിച്ച കടുത്ത അതൃപ്തി പാര്‍ട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തനിക്ക് ഒട്ടും താല്‍പ്പര്യമില്ലാതിരുന്നിട്ടും നേതൃത്വം നിര്‍ബന്ധിച്ച് പേരാവൂരില്‍ മത്സരിപ്പിക്കുകയായിരുന്നുവെന്നും, അവിടെ ജയിക്കില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്നെ ബലികൊടുക്കുകയായിരുന്നുവെന്നുമാണ് ശൈലജയുടെ ആരോപണം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വടകരയിലെ തോല്‍വിക്ക് പിന്നാലെ നിയമസഭയിലും ശൈലജയ്ക്ക് കാലിടറിയത് പാര്‍ട്ടിക്കുള്ളിലെ ആസൂത്രിത നീക്കമാണെന്ന സംശയം ശൈലജ പക്ഷം ഉയര്‍ത്തുന്നുണ്ട്. ‘ജയിക്കില്ലെന്ന്

ട്രംപിന്റെ സമാധാന കരാര്‍: ഇറാന്‍ നിലപാട് വ്യക്തമാക്കും; യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷ

വാഷിങ്ടണ്‍: പശ്ചിമേഷ്യയെ മുള്‍മുനയില്‍ നിര്‍ത്തിയ യുദ്ധം അതിവേഗം അവസാനിക്കുമെന്ന ശുഭപ്രതീക്ഷയുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്‌റാന്‍ ആണവായുധം നേടുന്നത് തടയുക എന്ന തന്റെ പ്രഖ്യാപിത ലക്ഷ്യം ലോകത്തിന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അമേരിക്ക മുന്നോട്ടുവെച്ച 14 ഇന സമാധാന കരാര്‍ ഇറാന്‍ ഗൗരവമായി പരിഗണിച്ചുവരികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം. യുദ്ധം അവസാനിപ്പിക്കാനായി വൈറ്റ് ഹൗസ് തയ്യാറാക്കിയ ധാരണാപത്രം സംബന്ധിച്ച ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കുക,

പോലീസില്‍ മാറി ചിന്ത; താക്കോല്‍ സ്ഥാനങ്ങളില്‍ വന്‍ അഴിച്ചുപണി; സി.പി.എം കേന്ദ്രങ്ങള്‍ അറിഞ്ഞു ഞെട്ടി; വരാനിരിക്കുന്നത് വന്‍ മാറ്റങ്ങള്‍; തുടക്കം തിരുവനന്തപുരത്ത് 

തിരുവനന്തപുരം: പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പോലീസ് സേനയില്‍ വന്‍ അഴിച്ചുപണിക്ക് തുടക്കമായി. പത്ത് വര്‍ഷത്തെ എല്‍.ഡി.എഫ് ഭരണത്തിന് അറുതി വന്നതോടെ, പോലീസ് ആസ്ഥാനം മുതല്‍ പ്രാദേശിക സ്റ്റേഷനുകള്‍ വരെ ‘മാറി ചിന്തിച്ചു’ തുടങ്ങിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. സി.പി.എം അനുകൂല സംഘടനകളില്‍ സജീവമായിരുന്ന ഉദ്യോഗസ്ഥരെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്ന് മാറ്റിത്തുടങ്ങിയത് ഇടത് കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തിലെ സുപ്രധാന തസ്തികകളിലാണ് ആദ്യഘട്ട മാറ്റങ്ങള്‍ ദൃശ്യമായിരിക്കുന്നത്. എ.ആര്‍ ക്യാമ്പ്, കണ്‍ട്രോള്‍ റൂം, ട്രാഫിക്, കമ്മീഷണര്‍ ഓഫീസ്