തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവാകാൻ പിണറായി വിജയൻ താൽപര്യം പ്രകടിപ്പിച്ചതായി സൂചന. എന്നാൽ സംസ്ഥാന കമ്മിറ്റി ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. മുഖ്യമന്ത്രിയായി ഇരുന്നയാൾ അടുത്ത തെരഞ്ഞെടുപ്പിൽ മുന്നണിക്ക് ഭൂരിപക്ഷം ഇല്ലാതെ എംഎൽഎ മാത്രമായാൽ പ്രതിപക്ഷ നേതാവാകുക സാധാരണഗതിയിലുള്ളതാണ്.
എന്നാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽയു ഡി എഫ് മുന്നണി പരാജയപ്പെട്ടതോടെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല മാറുകയും പകരം വി ഡി സതീശൻ പ്രതിപക്ഷ നേതാവായി വരികയും ചെയ്ത കീഴ് വഴക്കവും ഉണ്ട്. നേരത്ത മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി പിന്നീട് ആരോഗ്യപരമായ കാരണങ്ങളാൽ പ്രതിപക്ഷനേതൃ സ്ഥാനം ഏറ്റെടുക്കാതെ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കിയ ചരിത്രവും ഉണ്ട്.
ഗൗരവതരമായ തുടർ ചികിത്സ ആവശ്യമുള്ള ആളാണ് പിണറായി വിജയൻ. പ്രതിപക്ഷ നേതാവ് എന്ന പദവി ഉണ്ടെങ്കിൽ ചികിത്സയ്ക്ക് അത് കൂടുതൽ സൗകര്യമാകുമെന്ന് പാർട്ടി നേതാക്കളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. മന്ത്രിയുടെ പദവിയും സൗകര്യങ്ങളുമാണ് പ്രതിപക്ഷ നേതാവിനും അനുവദിച്ചിട്ടുള്ളത്. ഔദ്യോഗിക വസതിയുമുണ്ട്. കന്റോൺമെന്റ് ഹൗസ് ആണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതി.
എന്നാൽ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിൽ പിണറായി വിജയന് അനുകൂലമായ സമീപനമല്ല ഘടകകക്ഷികൾ എടുത്തതെന്നാണ് സൂചന. കനത്ത പരാജയത്തിന് ഉത്തരവാദി മുഖ്യമന്ത്രിയുടെ പെരുമാറ്റ രീതികൾ ആണെന്ന് ചില കോണുകളിൽ നിന്ന് വിമർശനം ഉയർന്നിരുന്നു. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായി വിജയൻ വരുന്നതിനോട് പലർക്കും യോജിപ്പില്ല. എൽ ഡി എഫിൽ സിപിഎം കഴിഞ്ഞാൽ ഘടകകക്ഷികളിൽ സിപിഐക്കും രാഷ്ട്രീയ ജനതാദളിനും മാത്രമാണ് നിയമസഭയിൽ അംഗങ്ങൾ ഉള്ളത്.അതിൽ രാഷ്ട്രീയ ജനതാദളിനാ കട്ടെ ഒരംഗം മാത്രവും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


സമ്മര്‍ ബമ്പര്‍ 10 കോടി അടിച്ചത് മലപ്പുറം സ്വദേശിക്ക്; ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ എടുത്ത ടിക്കറ്റിന് ബമ്പര്‍; പരപ്പനങ്ങാടി സ്വദേശി പത്മനാഭന് ലോട്ടറി അടിച്ചത് ഇങ്ങനെ!




