തിരുവനന്തപുരം: പുതിയ മുഖ്യമന്ത്രിയായി വി ഡി സതീശനെ നിശ്ചയിച്ചതോടെ പ്രതിപക്ഷ നേതാവ് ആര് എന്ന ചോദ്യം ഉയർത്തി എൽഡിഎഫിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന്റെ സൈബർ അണികൾ ശ്രമം തുടങ്ങി. മുഖ്യമന്ത്രിയെ നിശ്ചയിക്കാനുണ്ടായ കാലതാമസം ആഘോഷമാക്കിയ എൽഡിഎഫ് സൈബർ അണികൾക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാനാണ് യുഡിഎഫ് സൈബർ ടീമിന്റെ തീരുമാനം.
പ്രതിപക്ഷ നേതാവ് ആര് എന്ന കാര്യത്തിൽ എൽഡിഎഫിൽ ഇതുവരെ തീരുമാനം ഉണ്ടായിട്ടില്ല. മുന്നണിയിലെ പ്രമുഖ കക്ഷിയായ സിപിഎമ്മിനാണ് പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിക്കുക. എന്നാൽ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നണിയെ മുന്നിൽനിന്ന് നയിച്ചിട്ടും ദയനീയ പരാജയം മുന്നണിക്ക് ഏറ്റുവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് സാധ്യതക്കുറവ് വരുത്തിയിട്ടുണ്ട്.
സി പി എമ്മിന്റെ മറ്റ് മുതിർന്ന നേതാക്കളെല്ലാം ജനവിധിയിൽ പരാജയപ്പെട്ട സാഹചര്യത്തിൽ കൊട്ടാരക്കരയിൽ നിന്നും വിജയിച്ച മുൻ ധനമന്ത്രിയും പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗവും കേന്ദ്ര കമ്മിറ്റി അംഗവുമായ കെ എൻ ബാലഗോപാലിനെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ നിന്നും ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിലും പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ തീരുമാനമെടുത്തില്ല.സംസ്ഥാന ഘടകം ഇക്കാര്യത്തിൽ തീരുമാനമെടുക്കട്ടെ എന്ന നിലപാടായിരുന്നു പോളിറ്റ് ബ്യുറോയുടേത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിലും തർക്കമുണ്ട്. സാധാരണഗതിയിൽ സിപിഎം തന്നെയാണ് ഈ സ്ഥാനവും ഏറ്റെടുക്കുക. എന്നാൽ നിയമസഭയിൽ സിപിഎമ്മിന്റെ അംഗസംഖ്യ കുറഞ്ഞ സാഹചര്യത്തിൽ ഈ സ്ഥാനം വേണമെന്ന് സിപിഐ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം ഈ ആവശ്യം പരസ്യമായിതന്നെ ഉന്നയിച്ചിട്ടുണ്ട്.
കോൺഗ്രസ്സിന്റെ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ തെ രഞ്ഞെടുക്കാതിരിക്കാൻ ഇനി എൽഡിഎഫിന് കഴിയില്ല.എത്രയും വേഗം പ്രതിപക്ഷ നേതാവിനെ പ്രഖ്യാപിക്കേണ്ടതുണ്ട്.അതുപോലെതന്നെ ഉപ നേതാവിനെയും. എന്നാൽ ഇത് എത്ര കണ്ട് എളുപ്പമാകും എന്നത് കണ്ടറിയണം .മുഖ്യമന്ത്രി തർക്കത്തെ ആഘോഷമാക്കിയ എൽഡിഎഫിന് അതേ നാണയത്തിൽ മറുപടി നൽകണമെന്നനിലപാടാണ് യുഡിഎഫ്നുള്ളത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


‘വിയര്‍പ്പ് തുന്നിയിട്ട കുപ്പായം’ എന്ന വരികള്‍ അധ്വാനിക്കുന്ന വര്‍ഗത്തിന്റെ രാഷ്ട്രീയം; ജെന്‍സികളെ ചേര്‍ത്തു പിടിച്ച് ഭരണ തുടര്‍ച്ച; സിപിഎമ്മിന്റെ ഹാട്രിക് മോഹങ്ങളില്‍ വിപ്ലവ തീരുമാനങ്ങളും; നിയമസഭയിലേക്ക് മത്സരിക്കാന്‍ വേടനും?





