ഗാന്ധി കുടുംബത്തിന്റെ ഫെയ്‌സ് ബുക്ക് പേജിനേയും വെറുതെ വിടുന്നില്ല; സതീശനായി സോഷ്യല്‍ മീഡിയയില്‍ ‘പടയൊരുക്കം’; രാഹുല്‍ ഗാന്ധിക്ക് അതൃപ്തി; സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് ഹൈക്കമാന്‍ഡ്; അതിരുകടന്ന പിന്തുണ വിനയാകുമോ?

ഡല്‍ഹി/തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പദവിക്കായി വി.ഡി. സതീശനുവേണ്ടി അണികള്‍ നടത്തുന്ന പരസ്യമായ മുറവിളി ഹൈക്കമാന്‍ഡിനെ വെട്ടിലാക്കുന്നു. രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലടക്കം സതീശനെ അനുകൂലിച്ച് തള്ളിക്കയറുന്ന കമന്റുകള്‍ നേതൃത്വത്തെ വല്ലാതെ അസ്വസ്ഥമാക്കിയിട്ടുണ്ട്. പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ചകളിലൂടെ തീരുമാനിക്കേണ്ട വിഷയത്തില്‍ സോഷ്യല്‍ മീഡിയ വഴി സമ്മര്‍ദ്ദം ചെലുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന കര്‍ക്കശ നിലപാടിലാണ് രാഹുല്‍ ഗാന്ധി. ഇതോടെ, അതിരുവിട്ട ഈ സ്തുതിപാഠങ്ങള്‍ സതീശന്റെ മുഖ്യമന്ത്രി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുമോ എന്ന ആശങ്കയും ശക്തമായി. കേരളത്തിലെ വിജയത്തില്‍ പ്രവര്‍ത്തകരെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

സതീശനോട് വിയോജിപ്പ് ‘അണയാതെ’ എന്‍എസ്എസ്; വിജയത്തിന് പിന്നില്‍ ആരുടെയും മിടുക്കല്ലെന്ന് സുകുമാരന്‍ നായര്‍; മുഖ്യമന്ത്രി ചര്‍ച്ചകളില്‍ പെരുന്നയുടെ നിലപാട് നിര്‍ണ്ണായകം

പെരുന്ന/കോട്ടയം: കേരളത്തിലെ യുഡിഎഫ് വിജയം ജനങ്ങള്‍ ഭരണകൂടത്തോടുള്ള അമര്‍ഷം തീര്‍ക്കാന്‍ നല്‍കിയ വോട്ടാണെന്നും ഇതില്‍ ആരുടെയും വ്യക്തിപരമായ മിടുക്കില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്റെ പേര് സജീവമായി പരിഗണിക്കപ്പെടുമ്പോഴും അദ്ദേഹത്തോടുള്ള തന്റെ പഴയ വിയോജിപ്പ് മാറിയിട്ടില്ലെന്ന് സുകുമാരന്‍ നായര്‍ ആവര്‍ത്തിച്ചു. സതീശനെ മുഖ്യമന്ത്രിയാക്കിയാല്‍ അത് കോണ്‍ഗ്രസിന്റെ തീരുമാനമെന്ന നിലയില്‍ അംഗീകരിക്കുമെങ്കിലും എന്‍എസ്എസിന്റെ പൂര്‍ണ്ണ പിന്തുണ അദ്ദേഹത്തിന് ഉണ്ടാകില്ലെന്ന വ്യക്തമായ സൂചനയാണ് സുകുമാരന്‍ നായരുടെ വാക്കുകളിലുള്ളത്. ചില നേതാക്കള്‍ തങ്ങളുടെ

വിറകുപുരയില്‍ മരണച്ചുരുള്‍; കണ്ണൂരില്‍ പാമ്പുകടിയേറ്റ് വയോധിക മരിച്ചു; വിഷപ്പാമ്പുകള്‍ ഭീഷണിയാകുന്നു; കണ്ണൂരില്‍ മരിച്ചത് എഴുപതു വയസ്സുള്ള നാരായണി

കണ്ണൂര്‍: വേനല്‍ച്ചൂടിന് പിന്നാലെ മഴയും സജീവമായതോടെ സംസ്ഥാനത്ത് പാമ്പ് ശല്യം രൂക്ഷമാകുന്നു. കണ്ണൂര്‍ പട്ടുവത്ത് പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചതാണ് നാടിനെ നടുക്കിയ ഒടുവിലത്തെ സംഭവം. പട്ടുവം കാവുങ്കല്‍ സ്വദേശി നാരായണിയാണ് (70) വിഷപ്പാമ്പിന്റെ ഇരയായത്. വിറക് പുരയില്‍ വിറക് അടുക്കി വെക്കുന്നതിനിടയിലാണ് നാരായണിയുടെ ജീവനെടുത്ത ദുരന്തം സംഭവിച്ചത്. കഴിഞ്ഞ ഏപ്രില്‍ 26-നാണ് നാരായണിക്ക് പാമ്പുകടിയേറ്റത്. വീടിന് പിന്നിലെ വിറകുപുരയില്‍ താഴെ വീണുകിടന്ന വിറകുകള്‍ അടുക്കി വെക്കുന്നതിനിടെ അപ്രതീക്ഷിതമായി പാമ്പ് കടിക്കുകയായിരുന്നു. കറുത്ത നിറത്തിലുള്ള പാമ്പാണ് തന്നെ

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ എസ്‌കലേറ്റര്‍ അപകടം: യാത്രക്കാര്‍ താഴേക്ക് മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന റെയില്‍വേ സ്റ്റേഷനായ തിരുവനന്തപുരം സെന്‍ട്രലില്‍ എസ്‌കലേറ്റര്‍ തകരാറിലായി യാത്രക്കാര്‍ക്ക് പരിക്ക്. അഞ്ചാം പ്ലാറ്റ്ഫോമിലെ എസ്‌കലേറ്റര്‍ പെട്ടെന്ന് പ്രവര്‍ത്തനരഹിതമായി താഴേക്ക് ചലിച്ചതാണ് അപകടത്തിന് കാരണമായത്. എറണാകുളത്ത് നിന്നെത്തിയ വഞ്ചിനാട് എക്‌സ്പ്രസിലെ യാത്രക്കാരായ ധന്യ, അമ്പിളി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ വഞ്ചിനാട് എക്‌സ്പ്രസ് എത്തിയതോടെ പ്ലാറ്റ്ഫോമില്‍ വലിയ തിരക്കായിരുന്നു. എസ്‌കലേറ്റര്‍ വഴി യാത്രക്കാര്‍ മുകളിലേക്ക് കയറുന്നതിനിടെ വലിയ ശബ്ദത്തോടെ യന്ത്രം നിലയ്ക്കുകയും പെട്ടെന്ന് അതിവേഗത്തില്‍ താഴേക്ക് ചലിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ

സുനിത നേരിട്ടത് മൃഗീയ പീഡനം; തെരുവുനായ്ക്കളോടുള്ള സ്‌നേഹം ‘കുഴിയില്‍ ചാടിച്ചു’; ദീപക് കൃഷ്ണന്‍ കൊടും ക്രിമിനല്‍

തൃശൂര്‍/ബെംഗളൂരു: തെരുവുനായ്ക്കളെ ജീവനുതുല്യം സ്‌നേഹിച്ച ഒരു വീട്ടമ്മയ്ക്ക് അതേ നായ്ക്കളുടെ സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത. വാടാനപ്പള്ളി തളിക്കുളം സ്വദേശി സുനിത (47) ബെംഗളൂരുവില്‍ മര്‍ദനമേറ്റു മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് നടുക്കുന്ന വിവരങ്ങളാണ്. പ്രതി ദീപക് കൃഷ്ണന്‍ വെറുമൊരു മര്‍ദനവീരനല്ലെന്നും കൊലപാതകവും ലഹരിക്കടത്തും ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സ്ഥിരം കുറ്റവാളിയാണെന്നും വ്യക്തമായിട്ടുണ്ട്. സുനിതയെ നെഞ്ചില്‍ ചവിട്ടി വീഴ്ത്തി തല ഭിത്തിയിലിടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ദീപക്കിനായി കര്‍ണാടക പൊലീസും കേരള പൊലീസും വലവീശിക്കഴിഞ്ഞു.

വേനല്‍ച്ചൂടിന് ശമനം; സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ കനത്ത മഴ; ലോഡ് ഷെഡിംഗ് ഒഴിവാകുമോ? പ്രതീക്ഷയോടെ കെഎസ്ഇബി

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനലില്‍ നിന്ന് കരകയറാന്‍ തമിഴ്‌നാട് തീരത്തെ ചക്രവാതച്ചുഴിയുടെ അകമ്പടിയോടെ കേരളത്തില്‍ മഴ സജീവമാകുന്നു. അടുത്ത നാല് ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കടുത്ത വേനലില്‍ വൈദ്യുതി ഉപഭോഗം റെക്കോര്‍ഡുകള്‍ ഭേദിച്ചതോടെ പ്രതിസന്ധിയിലായ കെഎസ്ഇബിക്ക് ഈ മഴ പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, തൃശൂര്‍

രണ്ട് മന്ത്രിസ്ഥാനം വേണം; ജോസഫ് അയയുന്നില്ല; അപു ജോണ്‍ ജോസഫിനായി സമ്മര്‍ദ്ദം; ലീഗ് കണക്ക് നിരത്തി തടയാന്‍ കോണ്‍ഗ്രസ്

തൊടുപുഴ/കോട്ടയം: യുഡിഎഫ് മന്ത്രിസഭയുടെ ചട്ടക്കൂട് ഒരുങ്ങുമ്പോള്‍ വിട്ടുവീഴ്ചയില്ലാത്ത ആവശ്യങ്ങളുമായി കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം. ഏഴ് എംഎല്‍എമാരുള്ള തങ്ങള്‍ക്ക് രണ്ട് മന്ത്രിസ്ഥാനം അര്‍ഹതപ്പെട്ടതാണെന്ന നിലപാടില്‍ പി.ജെ. ജോസഫ് ഉറച്ചുനില്‍ക്കുകയാണ്. മകന്‍ അപു ജോണ്‍ ജോസഫിനെ മന്ത്രിസഭയിലെത്തിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാകുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഇതിനെ കാണുന്നത്. തിങ്കളാഴ്ച രാത്രി പുരപ്പുഴയിലെ വസതിയില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാന്‍ ജോസഫിനെ ചുമതലപ്പെടുത്തി. എന്നാല്‍, ജോസഫിന്റെ ഈ ‘ഇരട്ട’

ടയർ ഇളകുന്നുണ്ടെന്ന് പറഞ്ഞ് വണ്ടി നിർത്തിച്ചു, പിന്നാലെ പീഡനശ്രമം, രക്ഷപ്പെട്ട പെൺകുട്ടിയെ പിന്തുടർന്ന് വീണ്ടും ആക്രമിച്ചു; കുപ്രസിദ്ധ കുറ്റവാളി അജ്മൽ ബിലാൽ പിടിയിൽ

കോഴിക്കോട്: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ തന്ത്രപരമായി വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി അറക്കത്തൊടിക വീട്ടിൽ അജ്മൽ ബിലാലിനെയാണ് (24) ചെമ്മങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കാപ്പ നിയമപ്രകാരം നാടുകടത്തിയിരുന്ന പ്രതി, നിയമം ലംഘിച്ച് ജില്ലയിൽ തിരിച്ചെത്തിയ ശേഷമാണ് അതിക്രമം നടത്തിയത്. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പ്രതി മറ്റൊരു സ്കൂട്ടറിൽ പിന്തുടരുകയായിരുന്നു. “ബാക്ക് ടയർ ഇളകുന്നുണ്ട്, നട്ട് ലൂസാണെന്ന്” പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി വണ്ടി നന്നാക്കാൻ വർക്ക്

ചീഫ് സെക്രട്ടറി പദവിയില്‍ അഴിച്ചുപണി; ജയതിലകിനെ മാറ്റാന്‍ യുഡിഎഫ്; മനോജ് ജോഷി മടങ്ങിയെത്തിയേക്കും; ചീഫ് സെക്രട്ടറിയെ സസ്‌പെന്റ് ചെയ്യുമോ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണമാറ്റമുണ്ടാകുന്നതോടെ ഉദ്യോഗസ്ഥ തലപ്പത്ത് വന്‍ അഴിച്ചുപണിക്ക് യുഡിഎഫ് നീക്കം തുടങ്ങി. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റാനാണ് യുഡിഎഫ് നേതൃത്വത്തിന്റെ തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങള്‍ക്ക് കുടപിടിച്ചുവെന്ന ആക്ഷേപം ശക്തമായ പശ്ചാത്തലത്തില്‍, ജയതിലകിനോട് സ്വമേധയാ അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിക്കാനാണ് നീക്കം. ഇതിന് തയ്യാറായില്ലെങ്കില്‍ അച്ചടക്ക നടപടിയടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് ഉന്നത നേതൃത്വത്തില്‍ നടക്കുന്ന ആലോചന. പ്രശാന്ത് ഐഎഎസ് അടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ മുന്‍

പാലക്കാട്ടെ പോലീസ് ഓന്തിനെപ്പോലെ നിറം മാറുന്നു; യുഡിഎഫിന്റെ വീട്ടുജോലിക്കാരാകാൻ നോക്കേണ്ടെന്ന് സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു

പാലക്കാട്: തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാലക്കാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷവിമർശനവുമായി സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ ചില പോലീസ് ഉദ്യോഗസ്ഥർ ഓന്തിനെപ്പോലെ നിറം മാറുകയും യുഡിഎഫിന്റെ വീട്ടുജോലിക്കാരായി മാറുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പോലീസ് ഇടപെടൽ ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ പടക്കമെറിഞ്ഞ യുഡിഎഫ് പ്രവർത്തകർക്ക് അവിടെ തുടരാൻ പോലീസ് അനുവാദം നൽകിയെന്ന് സുരേഷ്