തിരുവനന്തപുരം: കേരളത്തില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നതിനിടെ, വരാനിരിക്കുന്ന യുഡിഎഫ് മന്ത്രിസഭയുടെ വകുപ്പ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അണിയറയില്‍ സജീവം. ‘ന്യൂനപക്ഷ പ്രീണനം’ എന്ന രാഷ്ട്രീയ ആരോപണത്തെ പ്രതിരോധിക്കാന്‍ ഇത്തവണ അതീവ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് നീങ്ങുന്നത്. ഇതിന്റെ ഭാഗമായി കാലങ്ങളായി മുസ്ലിം ലീഗ് കൈവശം വെച്ചിരുന്ന വിദ്യാഭ്യാസ വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പകരം ലീഗിന് ആരോഗ്യവകുപ്പ് നല്‍കുന്നതിനെക്കുറിച്ചാണ് പ്രാഥമിക ധാരണ. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നല്‍കുന്നതിനെതിരെ എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ പ്രമുഖ സമുദായ സംഘടനകള്‍ പണ്ടും കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന കെ.എം. മാണിയുടെ പൈതൃകം അവകാശപ്പെട്ട് ഇടതുമുന്നണിയിലെത്തിയ കേരള കോണ്‍ഗ്രസ് (എം) ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയില്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 12 സീറ്റിലും ദയനീയമായി പരാജയപ്പെട്ടതോടെ ജോസ് കെ. മാണിയും കൂട്ടരും ഇടതുമുന്നണി വിടാനൊരുങ്ങുന്നതായാണ് സൂചന. എന്നാല്‍, മടക്കയാത്രയില്‍ കോണ്‍ഗ്രസ് കൈപിടിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലാത്തത് പാര്‍ട്ടിയെ രാഷ്ട്രീയമായി അനാഥമാക്കുമോ എന്ന ഭീതിയിലാണ് അണികള്‍. പാലായില്‍ ജോസ് കെ. മാണിയും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വീണതോടെ പാര്‍ട്ടിക്കുള്ളിലെ അമര്‍ഷം
അബുദാബി/വാഷിംഗ്ടണ്‍: ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ അമേരിക്ക ‘പ്രോജക്ട് ഫ്രീഡം’ ആരംഭിച്ചതിന് പിന്നാലെ മേഖലയില്‍ യുദ്ധപ്രതീതി. കഴിഞ്ഞ മാസം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് യുഎഇക്ക് നേരെ ഇറാന്‍ വ്യാപകമായ മിസൈല്‍ – ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി. 15 മിസൈലുകളും നാല് ഡ്രോണുകളുമാണ് ഇറാന്‍ വിക്ഷേപിച്ചത്. ആക്രമണത്തില്‍ ഫുജൈറയിലെ എണ്ണ സംഭരണ ശാലയില്‍ വന്‍ തീപിടുത്തമുണ്ടാവുകയും മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ‘പ്രോജക്ട് ഫ്രീഡം’ : ട്രംപിന്റെ പുതിയ നീക്കംകടലിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് ചരക്കുകപ്പലുകളെ
ന്യൂഡല്‍ഹി: ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടത്തില്‍ തങ്ങളുടെ സ്വാധീനം വടക്കുനിന്നും കിഴക്കുനിന്നും ദക്ഷിണേന്ത്യയിലേക്ക് ശക്തമായി വ്യാപിപ്പിക്കാനൊരുങ്ങുകയാണ് ബിജെപി. ബംഗാള്‍ പിടിച്ചടക്കിയ ആവേശത്തില്‍ നില്‍ക്കുന്ന കേന്ദ്ര നേതൃത്വം ഇനി ഉന്നം വെക്കുന്നത് കേരളത്തെയാണ്. തമിഴ്നാട്ടില്‍ പ്രബല കക്ഷിയായ എഐഎഡിഎംകെയുമായി സഖ്യമുണ്ടായിട്ടും ഒരൊറ്റ സീറ്റിലൊതുങ്ങേണ്ടി വന്ന ബിജെപിക്ക്, കേരളത്തില്‍ മൂന്ന് സീറ്റുകള്‍ നേടാനായത് ദേശീയ തലത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തെ ബിജെപിയുടെ ദക്ഷിണേന്ത്യന്‍ കോട്ടയാക്കി മാറ്റാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്. കേരളത്തിലെ പല മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ട് വിഹിതത്തില്‍
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിഎംകെ സഖ്യത്തിന് നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ രാജി വെച്ചു. ചെന്നൈയിലെ രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് അദ്ദേഹം രാജിക്കത്ത് കൈമാറി. സ്റ്റാലിന്റെ രാജി ഗവർണർ സ്വീകരിച്ചു. ഭരണമാറ്റം ഉറപ്പായതോടെ എക്സിലൂടെ തമിഴ് ജനതയോട് അദ്ദേഹം നന്ദി രേഖപ്പെടുത്തി .”ഭരണത്തിലിരുന്നപ്പോൾ ജനങ്ങൾക്കായി നിരവധി വികസന പദ്ധതികൾ ആവിഷ്കരിക്കാൻ സാധിച്ചു. അത് അഭിമാനത്തോടെ ഓർക്കുന്നു,” സ്റ്റാലിൻ കുറിച്ചു. അധികാരമില്ലെങ്കിലും ജനങ്ങൾക്കിടയിൽ തന്നെ ഉണ്ടാകുമെന്നും പ്രതിപക്ഷത്തിരുന്ന് തമിഴ് ജനതയുടെ
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് കൈവരിച്ച ചരിത്ര വിജയത്തിന് പിന്നാലെ ഇടതുപക്ഷത്തെ കടന്നാക്രമിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും മുസ്ലീം ലീഗ് നേതാക്കളും. കേരളത്തിൽ ആഞ്ഞടിച്ചത് യുഡിഎഫ് സുനാമിയാണെന്നും ഇടതുപക്ഷത്തിന്റെ അഹന്തയ്ക്കുള്ള ശിക്ഷയാണ് ഈ പരാജയമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടതുപക്ഷം ഇത്ര ദയനീയമായി തകരുമെന്ന് ആരും കരുതിയിരുന്നില്ലെന്ന് ആന്റണി പറഞ്ഞു. സിപിഎമ്മിന് എന്ത് പറ്റി എന്നത് അവർ തന്നെ കണ്ടെത്തണം. തെറ്റ് തിരുത്തി അവർ മര്യാദക്കാരാവണം. ജനങ്ങളെ മറന്ന് പ്രവർത്തിച്ചതിന്റെ ഫലമാണിത്. എങ്കിലും ഇടതുപക്ഷം കേരളത്തിൽ
ചങ്ങനാശേരി: ജ്യോതികുമാർ ചാമക്കാല പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ചു. പത്തനാപുരം നിയമസഭാമണ്ഡലത്തിലെ മിന്നുംജയത്തിനു പിന്നാലെയാണ് ജ്യോതികുമാറിന്റെ പെരുന്ന സന്ദർശനം. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയും എൻ എസ് എസ് പ്രതിനിധി സഭാംഗവുമായ കെ ബി ഗണേഷ് കുമാറിനെ 8310 വോട്ടുകൾക്കാണ് ജ്യോതികുമാർ പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിന് മുൻപ്തന്നെ ഗണേഷ് കുമാർ എൻഎസ്എസ് നേതൃത്വവുമായി അകന്നിരുന്നു. ഗണേഷ് കുമാർ പ്രസിഡണ്ടായിരുന്ന പത്തനാപുരം താലൂക്ക് യൂണിയന്റെ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഗണേഷ് കുമാറിനെ
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നിയമസഭാംഗങ്ങളെല്ലാം അഭിഭാഷകർ. ജില്ലയ്ക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണിത്. അഞ്ചു നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. തിരുവല്ല,റാന്നി, ആറന്മുള, കോന്നി, അടൂർ എന്നിവയാണ് ഈ മണ്ഡലങ്ങൾ. അഡ്വ. വർഗീസ് മാമ്മനാണ് തിരുവല്ലയുടെ ഇപ്രാവശ്യത്തെ ജനപ്രതിനിധി. തൊട്ടടുത്ത എതിർ സ്ഥാനാർഥി ബിജെപിയിലെ അനൂപ് ആന്റണിയെ 10 146 വോട്ടുകൾക്കാണ് വർഗീസ് മാമ്മൻ പരാജയപ്പെടുത്തിയത്. റാന്നി മണ്ഡലത്തെ ഇപ്രാവശ്യം നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് അഡ്വ.പഴകുളം മധുവാണ്. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി കേരള കോൺഗ്രസ് (എം )ലെ പ്രമോദ്
തൃശൂർ: മണലൂർ നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണലിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ. മണലൂരിലെ തിരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്നും വോട്ടുകൾ പുനർണ്ണയിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേവലം 126 വോട്ടുകൾക്കാണ് മണലൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി സി. രവീന്ദ്രനാഥ് വിജയിച്ചത്. മണ്ഡലത്തിലെ 184 ഹോം വോട്ടുകൾ എണ്ണുന്നതിൽ ഉദ്യോഗസ്ഥർ ബോധപൂർവ്വം വീഴ്ച വരുത്തിയെന്ന് പ്രതാപൻ ആരോപിക്കുന്നു. നാല് ഉദ്യോഗസ്ഥരാണ് ഇതിന് പിന്നിലെന്നും യുഡിഎഫിന് ലഭിക്കേണ്ട വോട്ടുകളാണ് എണ്ണാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. താൻ
ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയിലും തിരുവനന്തപുരത്തും ഒരുപോലെ ചൂടുപിടിക്കുന്നു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തണമെന്ന ആവശ്യവുമായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം എം.എല്‍.എമാരുടെയും പിന്തുണ കെ.സിക്ക് ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ അവകാശപ്പെടുന്നത്. ഇത്തവണ വിജയിച്ച കോണ്‍ഗ്രസിന്റെ 63 എം.എല്‍.എമാരില്‍ 35 പേര്‍ ആദ്യഘട്ടത്തില്‍ തന്നെ കെ.സി. വേണുഗോപാലിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിനു പുറമെ യു.ഡി.എഫ്










