പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള നിയമസഭാംഗങ്ങളെല്ലാം അഭിഭാഷകർ. ജില്ലയ്ക്ക് മാത്രം അവകാശപ്പെടാവുന്ന നേട്ടമാണിത്. അഞ്ചു നിയമസഭാ മണ്ഡലങ്ങളാണ് പത്തനംതിട്ട ജില്ലയിലുള്ളത്. തിരുവല്ല,റാന്നി, ആറന്മുള, കോന്നി, അടൂർ എന്നിവയാണ് ഈ മണ്ഡലങ്ങൾ.
അഡ്വ. വർഗീസ് മാമ്മനാണ് തിരുവല്ലയുടെ ഇപ്രാവശ്യത്തെ ജനപ്രതിനിധി. തൊട്ടടുത്ത എതിർ സ്ഥാനാർഥി ബിജെപിയിലെ അനൂപ് ആന്റണിയെ 10 146 വോട്ടുകൾക്കാണ് വർഗീസ് മാമ്മൻ പരാജയപ്പെടുത്തിയത്.
റാന്നി മണ്ഡലത്തെ ഇപ്രാവശ്യം നിയമസഭയിൽ പ്രതിനിധീകരിക്കുന്നത് അഡ്വ.പഴകുളം മധുവാണ്. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി കേരള കോൺഗ്രസ് (എം )ലെ പ്രമോദ് നാരായണനെ 12885 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സിറ്റിംഗ് എംഎൽഎ ആയിരുന്നു പ്രമോദ് നാരായണൻ.
ആറന്മുള നിയമസഭാ മണ്ഡലത്തിൽ നിന്നും വിജയിച്ച അബിൻ വർക്കിയും അഭിഭാഷകനാണ്. സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രിയായിരുന്ന വീണാ ജോർജിനെ 18985 വോട്ടുകൾക്കാണ് അബിൻ പരാജയപ്പെടുത്തിയത്.
അഡ്വ.കെ യു ജനീഷ് കുമാറാണ് കോന്നിയുടെ പുതിയ ജനപ്രതിനിധി. സിറ്റിംഗ് എംഎൽഎ ആയിരുന്ന ജനീഷ് ഇപ്രാവശ്യവും വിജയിച്ചു. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി സതീഷ് പറമ്പിലിനെക്കാൾ 2069 വോട്ടുകൾ അധികം നേടിയാണ് അദ്ദേഹം നിയമസഭയിലേക്ക് എത്തുന്നത്. ജില്ലയിൽ നിന്നും വിജയിച്ച ഏക സിറ്റിംഗ് എംഎൽഎയും ഇദ്ദേഹം തന്നെ.
അടൂരിൽ നിന്നും ഇപ്രാവശ്യം വിജയിച്ച സി വി ശാന്തകുമാറും അഭിഭാഷകൻ തന്നെ. തൊട്ടടുത്ത എതിർ സ്ഥാനാർത്ഥി സിപിഐയിലെ പ്രിജി കണ്ണനെ 10332 വോട്ടുകൾക്കാണ് ശാന്തകുമാർ പരാജയപ്പെടുത്തിയത്.
പരാജയപ്പെട്ടവരിൽ ഒരാൾ അഭിഭാഷകനായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. റാന്നിയിൽ പരാജയപ്പെട്ട പ്രമോദ് നാരായണൻ. മത്സരത്തിൽ ഇപ്രാവശ്യം മൂന്നാം സ്ഥാനത്തായെങ്കിലും തിരുവല്ലയിലെ സിറ്റിംഗ് എംഎൽഎ ആയിരുന്ന മാത്യു ടി തോമസും അഭിഭാഷക വൃത്തിയിലുള്ള ആൾ തന്നെയായിരുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വന്ദേഭാരതിനും പണികിട്ടും; 700 രൂപയ്ക്ക് കണ്ണൂരിലെത്താം! ഇ. ശ്രീധരന്റെ ‘അതിവേഗ’ മാന്ത്രികത; കേരളത്തിന് ഇത് സ്വപ്നതുല്യമായ ബദല്





