‘മലപ്പുറത്തെ പ്രശ്നം പറയുന്നത് എങ്ങനെ വർഗീയതയാകും?’; വീണാ ജോർജിനോട് പ്രമോദ് രാമൻ

തിരുവനന്തപുരം: മലപ്പുറം മഞ്ചേരി ഗവൺമെന്റ് ജനറൽ ആശുപത്രിക്ക് ബജറ്റിൽ 100 രൂപ മാത്രം മാറ്റിവെക്കുന്നതിനെ വിമർശിച്ച് മീഡിയവൺ ചാനൽ നൽകിയ വാർത്തക്കെതിരെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ് നടത്തിയ പ്രതികരണത്തിന് രൂക്ഷ മറുപടിയുമായി മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ.
ആരോഗ്യമന്ത്രി വീണാ ജോർജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ വിമർശനത്തിന് തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ തന്നെയാണ് പ്രമോദ് രാമൻ മറുപടി നൽകിയിരിക്കുന്നത്.
സംസ്ഥാന ബജറ്റിൽ കഴിഞ്ഞ 10വർഷമായി മഞ്ചേരി ഗവണ്മെന്റ് ജനറൽ ആശുപത്രിയ്ക്കായി 100രൂപ വീതം മാറ്റിവയ്ക്കുന്നുണ്ട്.
ബജറ്റിൽ 100 രൂപ വീതം അനുവദിക്കുന്നത് ജനറൽ ആശുപത്രിക്ക് വേറെ സ്ഥലം കണ്ടെത്തി കെട്ടിടം നിർമ്മിക്കാനുള്ള ടോക്കൺ തുകയാണെന്ന് മന്ത്രിക്ക് അറിയാമോ എന്നാണ് പ്രമോദ് രാമന്റെ ഒരു ചോദ്യം.എന്നിട്ടും 10 വർഷമായി ഇതെന്തുകൊണ്ട് മുന്നോട്ടു പോകുന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു.
മഞ്ചേരി ജനറൽ ആശുപത്രിയുടെ കാര്യം പറയുന്നത് സംഘപരിവാറിന് കുട പിടിക്കലാകുന്നത് എങ്ങനെയാണ് എന്ന് ആരോഗ്യമന്ത്രിയോട് പ്രമോദ് രാമൻ ചോദിക്കുന്നു. കോട്ടയത്തെ ആരോഗ്യപ്രശ്നങ്ങളോ കണ്ണൂരിലെ ആരോഗ്യപ്രശ്നങ്ങളോ പത്തനംതിട്ടയിലെ ആരോഗ്യപ്രശ്നങ്ങളോ പറയുമ്പോൾ ഇല്ലാത്ത വർഗീയത എങ്ങനെയാണ് മലപ്പുറത്തെ ആരോഗ്യപ്രശ്നങ്ങൾ പറയുമ്പോൾ ഉണ്ടാകുന്നതെന്നു ചോദിക്കുന്ന പ്രമോദ് രാമൻ മലപ്പുറംജില്ലയുടെ മനുഷ്യരുടെ പ്രശ്നങ്ങൾ പറയുന്നതുകൊണ്ട് തന്റെ സെക്കുലറി സത്തിൽ  എങ്ങനെയാണ് കളങ്കം ഉണ്ടാകുന്നതെന്നും ചോദിക്കുന്നു.
“മറ്റുള്ളവർ നിലപാട് എഴുതിവെച്ച കസേരകളിൽ ഞാൻ ഇരിക്കാറില്ല’ എന്ന് പറഞ്ഞുകൊ ണ്ടാണ് പ്രമോദ് രാമൻ തന്റെ ഫേസ്ബുക്ക്‌ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.