തിരുവനന്തപുരം: കേരളത്തിൽ നിന്ന് രണ്ട് മന്ത്രിമാർ. എന്നിട്ടും കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങളിൽ നിരാശ മാത്രം.
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി തൃശ്ശൂർ ലോകസഭാ മണ്ഡലത്തിൽ നിന്നും ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിസഭയിൽ അംഗീകാരം നൽകിയെങ്കിലും കേരളത്തിനായി ഒരു പ്രഖ്യാപനവും ഉണ്ടായില്ല. ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കേരളത്തിൽ സ്ഥാപിക്കുമെന്നത് സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. എന്നാൽ ഇത് സംബന്ധിച്ചും ഈ ബജറ്റിൽ പ്രഖ്യാപനം ഉണ്ടായില്ല.
എയിംസിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകാൻ സംസ്ഥാന സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ കിണാലൂരിൽ വ്യവസായ വകുപ്പിന്റെ കൈവശമുള്ള ഭൂമി നൽകാമെന്നായിരുന്നു സർക്കാറിന്റെ വാഗ്ദാനം.
രാജ്യസഭയിൽ നിന്ന് കേന്ദ്ര മന്ത്രിസഭയിൽ അംഗമായിട്ടുള്ള ജോർജ് കുര്യനും കേരളത്തിലെ ബിജെപിയുടെ പ്രധാന നേതാക്കളിൽ ഒരാളാണ്. ന്യൂനപക്ഷ പ്രാമുഖ്യം ഉറപ്പിക്കാനാണ് അദ്ദേഹത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. എന്നാൽ ജോർജ് കുര്യന്റെ ഇടപെടലിനും ഒരു ഫലവും ഉണ്ടായില്ല.
കേന്ദ്ര ബജറ്റിൽ കേരളത്തെ ഏതാണ്ട് പൂർണമായും അവഗണിച്ച് എന്നുതന്നെ പറയാൻ കഴിയും. കേരളം ഏറെ പ്രതീക്ഷിച്ചിരുന്ന അതിവേഗ റെയിൽ പദ്ധതിയോ നിലവിലുള്ള വിഴിഞ്ഞം പദ്ധതിയുടെ വികസനത്തിന് ആവശ്യമായ പുതിയ പദ്ധതികളോ കേന്ദ്രത്തിന്റെ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായില്ല.
തിരുവനന്തപുരം നഗരസഭയുടെ ഭരണം ചരിത്രത്തിൽ ആദ്യമായി ബിജെപി നേടിയിട്ടും നഗരവികസനത്തിന് ആവശ്യമായ ഒരു പ്രഖ്യാപനം പോലും ബജറ്റിൽ ഉണ്ടായിട്ടില്ല. നഗരഭരണം പിടിച്ചശേഷം പ്രധാനമന്ത്രിയെ തിരുവനന്തപുരത്തെത്തിച്ചെങ്കിലും വികസന പ്രഖ്യാപനങ്ങ ളൊന്നും അദ്ദേഹവും നടത്തിയിരുന്നില്ല.
കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്രസർക്കാർ ബജറ്റിലുണ്ടായ ഈ കടുത്ത അവഗണന സംസ്ഥാന ബി ജെ പി യ്ക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുക. ഒന്നിലേറെ നിയമസഭാ സീറ്റുകൾ ലക്ഷ്യം വൈ യ്ക്കുന്ന സംസ്ഥാന ബി ജെ പി നേതൃത്വത്തിന് ബജറ്റിലെ അവഗണയ്ക്ക് എന്ത് മറുപടി പറയാൻ കഴിയുമെന്നാണ് ചോദ്യം.
വികസനം ആണ് ബി ജെ പി കേരളത്തിൽ മുന്നോട്ടുവയ്ക്കുന്ന പ്രധാന മുദ്രാവാക്യം. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തന്നെയാണ് ഈ മുദ്രാവാക്യത്തിന്റെ മുഖ്യശിൽപ്പി. എന്നിട്ടും ബജറ്റിൽ കേരളം പാടെ അവഗണിക്കപ്പെട്ടു.
കേരളത്തിന്റെ വികസനത്തിനെന്നപേരിൽ കലുങ്ക്സഭകൾ കേരളത്തിലുടനീളം നടത്തുന്ന സുരേഷ് ഗോപിയ്ക്കും ബജറ്റിലെ അവഗണന വെല്ലുവിളി തന്നെയാണ്.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനെ ബാധിക്കും എന്നാണ് സൂചന, എന്ത് മറുപടി പറയാൻ കഴിയും എന്ന അങ്കലാപ്പിലാണ് ബിജെപി നേതാക്കൾ. കേരളത്തിലെ വികസനത്തിനായി വാദപരാധ സംസാരിച്ചുകൊണ്ടിരിക്കുന്ന രാജീവ് ചന്ദ്രശേഖർ സുരേഷ് ഗോപി എന്നിവരുടെ ഇനിയുള്ള നിലപാട് കണ്ടറിയേണ്ടതുണ്ട്
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രശാന്ത് എംഎല്‍എയുടെയും കൗണ്‍സിലര്‍ ശ്രീലേഖയുടെയും ഓഫീസ് പ്രവര്‍ത്തനം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് പരാതി; അന്വേഷണം നടത്തി ഒഴിപ്പിക്കണമെന്ന് ആവശ്യം, സര്‍ക്കാരിന് പരാതി നല്കി ഹൈക്കോടതി അഭിഭാഷകന്





