സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി. എമ്മിന് കനത്ത തിരിച്ചടിയേകി പാർട്ടി വിമതരായ ജി. സുധാകരന്റെയും, വി. കുഞ്ഞികൃഷ്ണന്റെയും മുന്നേറ്റം. ഇതിൽ മുന്‍മന്ത്രിയായ ജി.സുധാകരന്‍ അമ്പലപ്പുഴ മണ്ഡലത്തിൽ സിപിഎമ്മിന്റെ എച്ച് സലാമിനെ പിന്തള്ളി 5900 ലേറെ ലീഡുമായി മികച്ച മുന്നേറ്റമാണ് നടത്തുന്നത്. പയ്യന്നൂരിലെ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായ വി.കുഞ്ഞികൃഷ്ണന്‍ 3884 വോട്ടുകള്‍ക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ധനരാജ് രക്തസാക്ഷി ഫണ്ടു തട്ടിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിഷയത്തിലാണ് കുഞ്ഞികൃഷ്ണന്‍ സിപിഎമ്മുമായി ഇടഞ്ഞത്. സിറ്റിങ്ങ് എംഎല്‍എ മധുസൂദനനാണ് ഇവിടെ കുഞ്ഞികൃഷ്ണന്റെ
വടകര: ടി.പി. ചന്ദ്രശേഖരന്റെ പന്ത്രണ്ടാം ചരമദിനത്തിൽ, കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ അതിവൈകാരികമായ പ്രതികരണവുമായി കെ.കെ. രമ. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തുടർച്ചയായ റൗണ്ടുകളിൽ പിന്നിലായ പശ്ചാത്തലത്തിലാണ് ആർഎംപി നേതാവ് കെ.കെ. രമയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നത്. ടി.പി. ചന്ദ്രശേഖരനും മകൻ അഭിനന്ദിനുമൊപ്പമുള്ള പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രമ തന്റെ നിലപാട് വ്യക്തമാക്കിയത്. “പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ! ഇതു മതി,” എന്ന് തുടങ്ങുന്ന കുറിപ്പിൽ രാഷ്ട്രീയ മാറ്റത്തെ രമ സ്വാഗതം
പശ്ചിമ ബംഗാളിൽ, മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസും ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) തമ്മിലുള്ള കടുത്ത പോരാട്ടത്തിൽ എൻ.ഡി.എക്ക് ലീഡ് . 294 സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്ന ഇവിടെ, ഇതുവരെ പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ബിജെപി 160 ലധികം സീറ്റുകളിൽ മുന്നിലാണ്. മറുവശത്ത് മമതയുടെ തൃണമൂലിനു 110 ലധികം സീറ്റുകളാണുള്ളത്. ബംഗാളിൽ വളരെക്കാലമായി ബിജെപിക്ക് വിജയിക്കാനായിട്ടില്ല. 89 ലക്ഷം വോട്ടർമാരെ നീക്കം ചെയ്ത സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷനെതിരെ മമത ബാനർജി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ചിരുന്നു.
മലപ്പുറം: മലപ്പുറം ജില്ലയിലെ ഇടതുകോട്ടയായ തവനൂരിൽ കെ.ടി. ജലീലിന് കനത്ത തിരിച്ചടി. വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുൻപേ പരാജയം സമ്മതിച്ച് ജലീൽ രംഗത്തെത്തി. യുഡിഎഫ് സ്ഥാനാർത്ഥി വി.എസ്. ജോയിയെ അഭിനന്ദിച്ചുകൊണ്ട് ജലീൽ ഫേസ്ബുക്കിൽ കുറിപ്പിട്ടു. “ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും.” 2011 മുതൽ കഴിഞ്ഞ 15 വർഷമായി തവനൂരിൽ കെ.ടി. ജലീൽ അജയ്യനായിരുന്നു. മുസ്ലിം ലീഗിൽ നിന്ന് പിണങ്ങിയിറങ്ങി എൽഡിഎഫ് സ്വതന്ത്രനായി
തമിഴ്‌നാട്ടിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഗംഭീര മുന്നേറ്റവുമായി നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ). സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെണ്ണൽ പുരോഗമിക്കുന്ന വേളയിൽ വിജയ്‌യുടെ രാഷ്ട്രീയ അരങ്ങേറ്റം തമിഴകത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിൽ വൻ ചലനങ്ങൾ സൃഷ്ട്ടിച്ചിട്ടുണ്ട് എന്നതുറപ്പാണ്. നിലവിൽ ടിവികെ 108 ഇടത്തു മുന്നേറുമ്പോൾ എഡിഎംകെക്ക് 52 മാത്രമേ ഉള്ളൂ. അതേസമയം, ടിവികെക്ക് ഭരിക്കണമെങ്കിൽ മറ്റ് കക്ഷികളുടെ കൂടി സഹായം അനിവാര്യമാണ്. പതിറ്റാണ്ടുകളായി സംസ്ഥാനത്ത് ഒരു ദ്വന്ദ്വപക്ഷ സമവാക്യം നിലനിൽക്കുന്നുണ്ട്. സംസ്ഥാനത്തെ ത്രികോണ മത്സരം
കണ്ണൂർ: കേരള രാഷ്ട്രീയത്തെ മുൾമുനയിൽ നിർത്തിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ തട്ടകമായ ധർമ്മടത്ത് പിന്നിലോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആറാം റൗണ്ട് പിന്നിടുമ്പോഴും യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് വ്യക്തമായ ലീഡ് നിലനിർത്തുകയാണ്. 1970-ൽ തന്റെ 26-ാം വയസ്സിൽ തുടങ്ങിയ തിരഞ്ഞെടുപ്പ് ജീവിതത്തിൽ പിണറായി വിജയൻ ഇത്രയും വലിയൊരു തിരിച്ചടി നേരിടുന്നത് ഇതാദ്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ എം.വി. ഗോവിന്ദനെതിരെ മത്സരിച്ച് അദ്ദേഹത്തിന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ച വി.പി. അബ്ദുൾ റഷീദാണ് ഇത്തവണ
ചെന്നൈ: തമിഴ് സിനിമാ ലോകത്തെ കീഴടക്കിയ ‘ദളപതി’ വിജയ് ഇനി തമിഴ് രാഷ്ട്രീയത്തിലെ പുതിയ കരുത്തൻ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകൾ പുറത്തുവരുമ്പോൾ, എംജിആറിനും ജയലളിതയ്ക്കും ശേഷം വെള്ളിത്തിരയിൽ നിന്ന് രാഷ്ട്രീയത്തിലെത്തി കന്നിയങ്കത്തിൽ തന്നെ അത്ഭുതം സൃഷ്ടിക്കുകയാണ് വിജയ്. തമിഴക വെട്രി കഴകം തമിഴ് മണ്ണിൽ വലിയ മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം മുതൽ വോട്ടെണ്ണൽ വരെ നിരവധി പ്രതിസന്ധികളാണ് താരം നേരിട്ടത്. കരൂർ ദുരന്തം ഉൾപ്പെടെയുള്ള സംഭവങ്ങൾ വിജയ്‌യുടെ രാഷ്ട്രീയ ഭാവിയെ ബാധിക്കുമെന്ന് കരുതിയവർക്ക് തെറ്റുപറ്റിയെന്ന്
സംസ്ഥാനത്തെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് ഉജ്ജ്വല ലീഡ്. വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുമ്പോൾ പ്രമുഖ മന്ത്രിമാരെല്ലാം വളരെ പിന്നിലാണ്. പാലക്കാട് രമേശ് പിഷാരടിയും, ശോഭ സുരേന്ദ്രനും തമ്മിൽ കടുത്ത പോരാട്ടമാണ്. നാലാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിലാണ്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന്റെ ലീഡ് 15,000ത്തോട് അടുക്കുകയാണ്. പാലായിൽ ജോസ്.കെ.മാണി വളരെ പിന്നിലാണ്. ഇടുക്കിയിലെ മുഴുവൻ സീറ്റുകളിലും യു.ഡി.എഫിന് കനത്ത മുന്നേറ്റമാണ്. അതേസമയം, തമിഴ്നാട്ടിൽ ടി.വി.കെയുടെ ലീഡ് 104 ആയിരിക്കുകയാണ്. പുതുച്ചേരിയിൽ എൻ.ഡി.എക്കാണ്
മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പദവിയിലെത്തണമെന്ന ആഗ്രഹത്തോടെ നെയ്യാറ്റിൻകരയിലെ പ്രമുഖ ക്ഷേത്രങ്ങളിൽ വിശേഷാൽ വഴിപാടുകളും പ്രാർത്ഥനകളും നടത്തി. നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർ ഗ്രാമം പ്രവീണിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ വിവിധ ആരാധനാലയങ്ങളിൽ ഈ പ്രത്യേക പൂജകൾ സംഘടിപ്പിച്ചത്. നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മേലേത്തെരുവ് മുത്താരമ്മൻ ക്ഷേത്രം, രാമേശ്വരം മഹാദേവ ക്ഷേത്രം, കീഴേത്തെരുവ് മുത്താരമ്മൻ ക്ഷേത്രം എന്നിവിടങ്ങളിൽ രമേശ് ചെന്നിത്തലയുടെ പേരിൽ അർച്ചനയും മറ്റ് പ്രധാന വഴിപാടുകളും ഭക്തിപൂർവ്വം ഭാരവാഹികൾ നിർവഹിച്ചു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി
കേരളത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി. വോട്ടെണ്ണൽ തുടങ്ങി ഒരു മണിക്കൂർ പിന്നിട്ടപ്പോൾ യു.ഡി.എഫിന് 90, എൽ.ഡി.എഫിന് 45 എൻ.ഡി.എക്ക് 5 എന്നിങ്ങനെയാണ് ലീഡ് നില. മുഖ്യമന്ത്രി പിണറായി വിജയനെ പിന്നിലാക്കി റഷീദ് മുന്നേറുകയാണ്. പാലായിൽ ആദ്യ റൗണ്ടിൽ മാണി.സി.കാപ്പൻ മുന്നിലാണ് . കായംകുളത്ത് എം.ലിജുവിന് ലീഡ്. പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ ലീഡ് തുടരുകയാണ്. മഞ്ചേശ്വരത്ത് കെ.സുരേന്ദ്രനാണ് ലീഡ് ചെയ്യുന്നത്. പത്തനാപുരത്ത് ഗണേഷ് കുമാർ പിന്നിലാണ്. കൊല്ലത്തു ബിന്ദു കൃഷ്ണ ലീഡ് ചെയ്യുന്നു. കുന്നംകുളത്ത് എ.സി മൊയ്‌ദീൻ










