കോട്ടയം: പുതുപ്പള്ളിയിൽ വീണ്ടും ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ പിണറായി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് ചാണ്ടി ഉമ്മൻ. വികസന മുരടിപ്പും വിശ്വാസികൾക്കെതിരായ നിലപാടുകളുമാണ് ഇടതുമുന്നണിയുടെ കനത്ത പരാജയത്തിന് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ അധികാരമേറ്റ ശേഷം കേരളത്തിൽ പുതിയതായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ ആരോപിച്ചു.”അധികാരമേറ്റ മൂന്നാം മാസം കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്തതല്ലാതെ മറ്റൊരു വികസന പദ്ധതിയും ഈ സർക്കാർ നടപ്പിലാക്കിയിട്ടില്ല. ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാണ് ഈ
തിരുവനന്തപുരം: തിരുവനന്തപുരം തുറമുഖം അന്താരാഷ്ട്ര സമുദ്രവ്യാപാര ഭൂപടത്തിൽ ചരിത്രപരമായ ഒരു നാഴികക്കല്ല് കൂടി പിന്നിട്ടു. തുറമുഖത്തിന്റെ ചരിത്രത്തിലാദ്യമായി കപ്പലുകൾക്കിടയിൽ നേരിട്ടുള്ള ഇന്ധന കൈമാറ്റം അഥവാ ഷിപ്പ്-ടു-ഷിപ്പ് ബങ്കറിംഗ് അധികൃതർ വിജയകരമായി പൂർത്തിയാക്കി. അന്താരാഷ്ട്ര കപ്പൽച്ചാലുകൾക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന തിരുവനന്തപുരം തുറമുഖത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിനും തുറമുഖത്തെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിനും ഈ നേട്ടം വലിയ കരുത്തുപകരും. സാധാരണയായി കപ്പലുകൾ ബർത്തിൽ അടുത്തുനിൽക്കുമ്പോൾ ഇന്ധനം നിറയ്ക്കുന്ന രീതിക്ക് വിപരീതമായി, കടലിൽ വെച്ചുതന്നെ മറ്റൊരു കപ്പലിൽ നിന്നും ഇന്ധനം കൈമാറുന്ന
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ സി.പി.എമ്മില്‍ പടലപ്പിണക്കവും ആശയക്കുഴപ്പവും അണപൊട്ടുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രാജിവെക്കണമെന്ന ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉന്നയിച്ചു കഴിഞ്ഞു. നാളെ നടക്കാനിരിക്കുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഗോവിന്ദന്റെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുമെന്നാണ് സൂചന. സ്വന്തം തട്ടകമായ കണ്ണൂരില്‍ പോലും പാര്‍ട്ടിക്കുണ്ടായ വന്‍ തകര്‍ച്ച ഗോവിന്ദന്റെ കസേരയ്ക്ക് ഭീഷണിയായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിയോടെ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ട പിണറായി വിജയന് പ്രതിപക്ഷ നേതാവ്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രണ്ടാം ദിവസവും മാധ്യമങ്ങൾക്ക് മുന്നിൽ മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചൊവ്വാഴ്ച രാവിലെ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. രാവിലെ 8.40-ന്റെ വിമാനത്തിൽ കുടുംബത്തോടൊപ്പം തിരുവനന്തപുരത്തേക്ക് പുറപ്പെട്ട അദ്ദേഹം തലസ്ഥാനത്ത് വെച്ച് പ്രതികരണം നടത്തിയേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ തിങ്കളാഴ്ച രാത്രി തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് അയച്ചിരുന്നു. ഇതോടെ സർക്കാരിന്റെ കാലാവധി
തിരുവനന്തപുരം: കേരളത്തിന്റെ ഭരണസിംഹാസനത്തില്‍ ആര് ഇരിക്കണമെന്ന ചോദ്യത്തിന് ഉത്തരമിടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്നിറങ്ങും. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തുടര്‍ച്ചയെന്ന ചരിത്രവിജയം യുഡിഎഫ് സ്വന്തമാക്കിയെങ്കിലും, മുഖ്യമന്ത്രി പദത്തെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട ത്രികോണയുദ്ധം ഹൈക്കമാന്‍ഡിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി എംഎല്‍എമാരുടെയും എംപിമാരുടെയും മനമറിയാന്‍ എഐസിസി നിയോഗിക്കുന്ന പ്രത്യേക നിരീക്ഷകര്‍ ഇന്ന് തലസ്ഥാനത്തെത്തും. ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനമെടുക്കാനാണ് രാഹുല്‍ ഗാന്ധിയുടെ കര്‍ശന നിര്‍ദ്ദേശം. കഴിഞ്ഞ അഞ്ചുവര്‍ഷം നിയമസഭയ്ക്കുള്ളിലും പുറത്തും ടീം യുഡിഎഫിനെ നയിച്ച വി.ഡി. സതീശന്‍ തന്നെയാണ് മുഖ്യമന്ത്രി പദത്തിന് ഏറ്റവും കൂടുതല്‍
മലയാള സിനിമയുടെ വിസ്മയ താരം മോഹന്‍ലാലിന്റെ സിനിമാ പ്രവേശനം തൊട്ടുള്ള നിഴല്‍രൂപമായിരുന്ന നടന്‍ സന്തോഷ് നായരുടെ വിയോഗം ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമാവുകയാണ്. അടൂര്‍ ഏനാത്ത് വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിന്റെ നൊമ്പരം മാറും മുന്‍പേ ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെ തട്ടിയെടുക്കുകയായിരുന്നു. അഭിനയ ജീവിതത്തില്‍ നൂറോളം വേഷങ്ങള്‍ കൈകാര്യം ചെയ്ത സന്തോഷ് യഥാര്‍ത്ഥ ജീവിതത്തില്‍ ലാലിന്റെ പ്രിയപ്പെട്ട ചങ്ങാതിയായിരുന്നു. എംജി കോളേജിന്റെ തിരുമുറ്റത്ത് തുടങ്ങിയ ആ ആത്മബന്ധം വെള്ളിത്തിരയിലെ ‘ലോറന്‍സ്’ എന്ന മാസ്സ് വേഷം വരെ നീണ്ട സുവര്‍ണ്ണ
അടൂർ: മലയാള ചലച്ചിത്ര ലോകത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പ്രമുഖ നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ അന്തരിച്ചു. അടൂർ എം.സി. റോഡിലെ പുതുശ്ശേരി ഭാഗത്തുവെച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ കാർ എതിർദിശയിൽ വന്ന ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ ഉടൻതന്നെ അടൂരിലെ ലൈഫ് ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടസമയത്ത് സന്തോഷിനൊപ്പമുണ്ടായിരുന്ന ഭാര്യ
തിരുവനന്തപുരം: യു ഡി എഫിന്റെ ഉജ്വലവിജയത്തിൽ വൈകാരിക ഫേസ്ബുക്ക് കുറിപ്പുമായി കെ കെ രമ. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊളളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞതായി ധർമ്മടം നിയമ സഭാമണ്ഡലത്തിലെ വോട്ടെണ്ണൽ വേളയിലെ പിണറായി വിജയന്റെ പിന്നിൽ പോക്കിനെ പരാമർശിച്ചു രമ ചൂണ്ടിക്കാട്ടി. “പിന്നിട്ട ആറ് റൗ ണ്ടുകൾ, മതി കേരളമേ! ഇതു മതി !! രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ.” എന്നുപറഞ്ഞാണ് രമ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായിരിക്കുകയാണ് . ദേശീയ രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങൾ പുറത്ത് വന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ വ്യക്തമാണ്. തിരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളായ പശ്ചിമ ബംഗാളിലെ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് (എഐടിസി), തമിഴ്‌നാട്ടിലെ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), കേരളത്തിലെ സിപിഐ (എം) എന്നിവയ്ക്കേറ്റ കനത്ത തിരിച്ചടി ഇന്ത്യൻ രാഷ്ട്രീയത്തിൽ കൈവന്നിരിക്കുന്ന വ്യക്തമായ മാറ്റത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. പതിനഞ്ച് വർഷം നീണ്ട ഭരണത്തിന് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രാദേശിക ശക്തികളിൽ ഒന്നായിരുന്ന എ.ഐ.ടി.സി
സംസ്ഥാനത്ത് മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എം.എല്‍.എയായി ഫാത്തിമ തഹ്‌ലിയ. പേരാമ്പ്ര മണ്ഡലത്തിൽ 5087 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി വിജയിച്ചത്. പ്രധാന എതിരാളികളായ എല്‍.ഡി.എഫിന്റെ ടി.പി രാമകൃഷ്‍ണൻ 76342 വോട്ടുകളും, എൻ.ഡി.എയുടെ എം.മോഹനൻ മാസ്റ്റർ 13042 വോട്ടുകളും നേടിയപ്പോൾ ഫാത്തിമ തഹ്‌ലിയയ്ക്ക് 81429 വോട്ടുകളാണ് ലഭിച്ചത് . ലീഗിൻ്റെ ആദ്യ വനിതാ എംഎല്‍എ ആയതിനെ നിയോഗമായി കാണുന്നുവെന്നാണ് ഫാത്തിമ തഹ്‌ലിയയുടെ ആദ്യ പ്രതികരണം . പേരാമ്പ്രയിലേത് സർക്കാരിൻ്റെ അധികാര മോഹത്തിനും, വർഗീയ പ്രചരണങ്ങൾക്കുമേറ്റ തിരിച്ചടിയാണെന്നും,










