ഫലം വരാനിരിക്കെ പിണറായിക്കായി വെട്ടിക്കോട്ട് നാഗരാജ സ്വാമി ക്ഷേത്രത്തിൽ വഴിപാട്; വോട്ടെണ്ണൽ ദിനത്തിൽ കണ്ണൂരിലെ വീട്ടിൽ മുഖ്യമന്ത്രി

ആലപ്പുഴ: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി രാഷ്ട്രീയ കേരളം വലിയ ആകാംക്ഷയിലാണ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി വഴിപാട് നടത്തിയിരിക്കുകയാണ് ഒരു പാർട്ടി അനുഭാവി. ആലപ്പുഴ വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലാണ് പിണറായി വിജയന് വേണ്ടി വഴിപാട് നടന്നത്. കദളിപ്പഴം നേർച്ചയും പാലും അടക്കമുള്ള വഴിപാടുകളാണ് മുഖ്യമന്ത്രിയുടെ വിജയത്തിനായി ഒരു ആരാധകൻ നടത്തിയത്.  വോട്ടെണ്ണൽ ദിനത്തിൽ പ്രമുഖ നേതാക്കളെല്ലാം വിവിധ കേന്ദ്രങ്ങളിലായി ഫലം തത്സമയം നിരീക്ഷിക്കും.കഴിഞ്ഞ

അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയ്ക്ക് കേസ്; റിസോർട്ടിൽ ഒത്തുകൂടിയത് കവർച്ചയ്ക്കെന്ന് പോലീസ്

കൊച്ചി: കരുതൽ തടങ്കലിലായ സ്വർണ്ണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ ഗൂഢാലോചനയ്ക്ക് കേസെടുത്തു. സംഘടിത കുറ്റകൃത്യത്തിന് പദ്ധതിയിട്ടു എന്നാരോപിച്ച് കോതമംഗലം പോലീസാണ് നടപടിയെടുത്തത്. സുഹൃത്തിന്റെ വിവാഹത്തിനെന്ന വ്യാജേന റിസോർട്ടിൽ ഒത്തുകൂടിയത് വൻ കവർച്ച ലക്ഷ്യമിട്ടാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പുന്നേക്കാടുള്ള റിസോർട്ടിൽ അർജുനും സംഘവും ഒത്തുകൂടിയത് കവർച്ചാ ഗൂഢാലോചനയുടെ ഭാഗമായാണ്. പിടിയിലായവരിൽ പ്രമുഖ കുറ്റവാളി മരട് അനീഷിന്റെ കൂട്ടാളികളുമുണ്ടെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. സ്വർണ്ണക്കടത്ത് നടത്തുന്ന കാരിയർമാരെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും സ്വർണ്ണം തട്ടിയെടുക്കുന്ന ‘പൊട്ടിക്കൽ’ സംഘത്തിലെ പ്രധാനിയാണ് അർജുൻ

സംസ്ഥാനത്തെ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി : യു.ഡി.എഫിന് ലീഡ്

സംസ്ഥാനത്തെ വോട്ടെണ്ണൽ എട്ടു മണിയോടെ ആരംഭിച്ചു. ആദ്യ ഘട്ടമായി പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. കേരളക്കര മുഴുവൻ ആകാംക്ഷയിലാണ്. നിലവിൽ യു.ഡി.എഫിനാണ് ലീഡ്. ഏറ്റുമാനൂരിൽ നാട്ടകം സുരേഷ് ലീഡ് ചെയ്യുന്നു. ഹരിപ്പാട് മണ്ഡലത്തിൽ രമേശ്‌ ചെന്നിത്തല പോസ്റ്റൽ ബാലറ്റിൽ ലീഡ് ചെയ്യുന്നു. അതേസമയം, അമ്പലപ്പുഴ മണ്ഡലത്തിൽ സുധാകരനും, സലാമും തുല്യനിലയിൽ ആണ്. കാസർഗോഡും,ചാത്തന്നൂരും എൻ.ഡി.എ ആണ്ലീ ലീഡ് ചെയ്യുന്നത്. നിലവിൽ 68 ഇടത്തു യു. ഡി. എഫ്,, 59 ഇടത്ത്‌ എൽ.ഡി. എഫ്, 5 ഇടത്ത്‌ എൻ. ഡി.

ഭര്‍ത്താവിനേയും പിഞ്ചുകുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ടു; സ്വര്‍ണ്ണവും പണവുമായി മുങ്ങിയ യുവതിയും സുഹൃത്തും പിടിയിലായത് പഴുതടച്ചുള്ള അന്വേഷണത്തില്‍

പാലക്കാട്: ഭര്‍ത്താവിനേയും മൂന്നും ഏഴും വയസ്സുള്ള പിഞ്ചുകുഞ്ഞുങ്ങളേയും ഉപേക്ഷിച്ച് സ്വര്‍ണ്ണാഭരണങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും സുഹൃത്തും പിടിയില്‍. വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതി (28), കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് കന്യാകുമാരിയില്‍ നിന്ന് പിടികൂടിയത്. വീട്ടില്‍ നിന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ പ്രതികളായതോടെ ഇവരുടെ നാടകീയ പ്രണയം ഇപ്പോള്‍ അഴികള്‍ക്കുള്ളിലായിരിക്കുകയാണ്. സ്വന്തം അമ്മയുടെ ഏഴരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് ശ്രുതി മോഷ്ടിച്ചത്. വീട്ടുകാര്‍ അറിയാതെ സ്വര്‍ണ്ണവുമായി മുങ്ങിയ ശ്രുതി കാമുകനായ ലിന്റോയ്‌ക്കൊപ്പം തമിഴ്‌നാട്ടിലേക്ക്

ചേച്ചിയെ ചേർത്തുപിടിച്ച് എം.ജി; അകൽച്ചയുടെ പ്രചരണങ്ങൾക്ക് വിരാമം, മേടയിൽ വീട്ടിൽ വീണ്ടും സംഗീത താളലയം

തിരുവനന്തപുരം: സംഗീത പ്രേമികൾക്കും ആരാധകർക്കും ഒരുപോലെ സന്തോഷം നൽകുന്ന ഹൃദ്യമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി. ശ്രീകുമാർ. ദീർഘകാലമായി നിലനിന്നിരുന്ന കുടുംബപരമായ അകൽച്ചയെക്കുറിച്ചുള്ള വാർത്തകൾക്ക് വിരാമമിട്ടുകൊണ്ട്, തന്റെ ജ്യേഷ്ഠസഹോദരിയും പ്രശസ്ത സംഗീതജ്ഞയുമായ കെ. ഓമനക്കുട്ടിക്കൊപ്പമുള്ള ചിത്രമാണ് അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. “എന്തൊരു ചേലാണ്, നെഞ്ചില് നേരാണ്, എന്റെ കിനാവാണ് എന്തിനും നീയാണ്… ഞാനും എന്റെ ചേച്ചിയും, ലക്ഷ്മിയും, ലേഖയും” എന്ന മനോഹരമായ വരികളോടെയാണ് എം.ജി ചിത്രം പങ്കുവെച്ചത്. മലയാള സംഗീത

തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ വി.ഡി. സതീശന്റെ ‘മംഗലാപുരം യാത്ര’ വിവാദത്തിൽ; എൻ.ഡി.എ നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ചയും വിമാനയാത്രയും രാഷ്ട്രീയ ചർച്ചയാകുന്നു

കൊച്ചി/മംഗലാപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആകാംക്ഷയിൽ നിൽക്കെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മംഗലാപുരത്തേക്ക് നടത്തിയ ചാർട്ടേഡ് വിമാനയാത്ര രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ കൊടുങ്കാറ്റ് ഉയർത്തുന്നു. മൂകാംബിക ക്ഷേത്ര ദർശനത്തിന്റെ മറവിൽ കർണാടകയിലെ എൻ.ഡി.എ നേതാക്കളുമായി സതീശൻ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. യാത്രയിൽ സതീശനോടൊപ്പമുണ്ടായിരുന്നവരുടെ പശ്ചാത്തലം കൂടി വെളിപ്പെട്ടതോടെ കോൺഗ്രസ് നേതൃത്വം പ്രതിരോധത്തിലായിരിക്കുകയാണ്. മെയ് ഒന്നിനാണ് വി.ഡി. സതീശൻ കൊച്ചിയിൽ നിന്ന് പ്രത്യേക ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പറന്നത്. അവിടെ ബി.ജെ.പിയുടെ

ദ്രാവിഡക്കോട്ടയില്‍ പടയൊരുക്കം; തമിഴകം ആര്‍ക്കൊപ്പം? നിര്‍ണ്ണായകമായി ‘വിജയ് ഫാക്ടര്‍’

ചെന്നൈ: ആവേശത്തിന്റെ കടലലകള്‍ തീര്‍ക്കുന്ന തമിഴ് രാഷ്ട്രീയത്തില്‍ നാളെ വിധിദിനം. ആര് തമിഴകം ഭരിക്കുമെന്ന ചോദ്യത്തിന് നാളെ ഉച്ചയോടെ ഉത്തരമാകുമ്പോള്‍, ചെന്നൈയിലെ പനയൂര്‍ മുതല്‍ കന്യാകുമാരി വരെ നെഞ്ചിടിപ്പിലാണ്. ഡിഎംകെയും എഐഎഡിഎംകെയും മാറിമാറി ഭരിച്ചിരുന്ന തമിഴ് മണ്ണില്‍ ഇക്കുറി രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിമറിക്കാന്‍ നടന്‍ വിജയിന്റെ തമിഴക വെട്രി കഴകം (ടിവികെ) എത്തിയത് ചതുരംഗക്കളത്തിലെ നീക്കങ്ങളെ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം ഉണ്ടായാല്‍ രാഷ്ട്രീയ ചതുരംഗത്തിലെ ‘കിംഗ് മേക്കര്‍’ സ്ഥാനത്തേക്ക് വിജയ് ഉയരുമോ

യുദ്ധഭീതിയുടെ കടലാഴങ്ങളില്‍നിന്ന് ജെറിന്‍ ജീവിതത്തിലേക്ക്; കാത്തിരിപ്പിന് വിരാമം, പ്രാര്‍ത്ഥന സഫലം

ആലപ്പുഴ: നിശ്ചലമായ കപ്പല്‍യന്ത്രങ്ങള്‍ക്കും യുദ്ധകാഹളം മുഴങ്ങുന്ന കടല്‍ത്തിരമാലകള്‍ക്കുമിടയില്‍ എരിഞ്ഞുതീര്‍ന്ന 46 ദിവസങ്ങള്‍. മരണത്തിന്റെ നിഴല്‍ വീണ ഇറാനിയന്‍ തീരത്തുനിന്ന് പള്ളിപ്പാട് സ്വദേശി ജെറിന്‍ ജോര്‍ജ് ഒടുവില്‍ ജീവിതത്തിന്റെ പച്ചപ്പിലേക്ക് തിരിച്ചെത്തി. ഒന്നര മാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും കുടുംബത്തിന്റെ കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ക്കും വിരാമമിട്ട് ഞായറാഴ്ച രാവിലെയാണ് ജെറിന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയത്. മകനെ നെഞ്ചോട് ചേര്‍ക്കുമ്പോള്‍ ജെറിന്റെ മാതാപിതാക്കളുടെ കണ്ണുകളില്‍ ആശ്വാസത്തിന്റെ നനവുണ്ടായിരുന്നു. ദുബായ് ആസ്ഥാനമായുള്ള സീ സ്റ്റാര്‍ ഷിപ്പിംഗ് കമ്പനിയുടെ ചരക്കുകപ്പലില്‍ എന്‍ജിന്‍ ടെക്‌നീഷ്യനായി ജോലി പ്രവേശിക്കുമ്പോള്‍

ആദ്യം മടിച്ചുനിന്നു, പിന്നെ കൂട്ടുകാരെ തിരഞ്ഞെത്തി; പതങ്കയത്ത് കൗമാരക്കാരന് ദാരുണാന്ത്യം

കോടഞ്ചേരി: സന്തോഷം പങ്കുവെക്കാനെത്തിയ സുഹൃത്തുക്കളുടെ കണ്‍മുന്നില്‍ വച്ച് പതങ്കയം വെള്ളച്ചാട്ടം ഒരു കൗമാരക്കാരന്റെ ജീവനപഹരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ കൊളത്തറ സ്വദേശി നാസറിന്റെ മകന്‍ ഷബീല്‍ (17) ആണ് മുങ്ങിമരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ഫറോക്ക് കോളേജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് ഷബീല്‍. അവധി ദിവസത്തിന്റെ ആവേശത്തില്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഷബീല്‍ പതങ്കയം വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കുന്നതിനിടെ സുഹൃത്തുക്കള്‍ കുളിക്കാനായി വെള്ളത്തിലിറങ്ങി. എന്നാല്‍, ആദ്യം വെള്ളത്തിലിറങ്ങാന്‍ ഷബീല്‍ മടിച്ചുനില്‍ക്കുകയായിരുന്നു.

പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടി; മുഖ്യമന്ത്രിയുടെ യാത്രയില്‍ ‘വഴിതെറ്റി’ പൈലറ്റ് വാഹനങ്ങള്‍; സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സന്നാഹങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂര്‍, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളില്‍ മുഖ്യമന്ത്രി നടത്തിയ യാത്രകളിലാണ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടത്. പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടിയെന്നും ഏകോപനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ വീഴ്ച പറ്റിയെന്നും ഇന്റലിജന്‍സ് മേധാവി ഡിഐജിമാര്‍ക്കും എസ്പിമാര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടും കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് നാടകീയമായ സുരക്ഷാ പാളിച്ചകള്‍ ഉണ്ടായത്. മാര്‍ച്ച്