ആലപ്പുഴ: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ദിനത്തിന് മുന്നോടിയായി രാഷ്ട്രീയ കേരളം വലിയ ആകാംക്ഷയിലാണ്. ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിജയത്തിനായി വഴിപാട് നടത്തിയിരിക്കുകയാണ് ഒരു പാർട്ടി അനുഭാവി. ആലപ്പുഴ വെട്ടിക്കോട് നാഗരാജ സ്വാമി ക്ഷേത്രത്തിലാണ് പിണറായി വിജയന് വേണ്ടി വഴിപാട് നടന്നത്. കദളിപ്പഴം നേർച്ചയും പാലും അടക്കമുള്ള വഴിപാടുകളാണ് മുഖ്യമന്ത്രിയുടെ വിജയത്തിനായി ഒരു ആരാധകൻ നടത്തിയത്.
വോട്ടെണ്ണൽ ദിനത്തിൽ പ്രമുഖ നേതാക്കളെല്ലാം വിവിധ കേന്ദ്രങ്ങളിലായി ഫലം തത്സമയം നിരീക്ഷിക്കും.കഴിഞ്ഞ ദിവസം കണ്ണൂരിലെ പിണറായിലെ വീട്ടിലെത്തിയ മുഖ്യമന്ത്രി അവിടെ വെച്ചാകും ഫലം അറിയുക. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീടിന് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എ.കെ.ജി സെന്ററിലും, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.എൻ സ്മാരകത്തിലുമുണ്ടാകും. കോൺഗ്രസിലെ മുതിർന്ന നേതാക്കളെല്ലാം തിരുവനന്തപുരത്ത് തന്നെ തമ്പടിച്ചിരിക്കുകയാണ്. പത്ത് വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്തെ പാർട്ടി ആസ്ഥാനമായ മാരാർജി ഭവനിലാകും ഉണ്ടാവുക.
പെരിയ കേസ് പ്രതികളുടെ പരോൾ: അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമാണെങ്കിലും യുഡിഎഫ് ജാഗ്രതയിലാണ്. എന്നാൽ സർവ്വേ ഫലങ്ങളെ തള്ളിക്കളയുന്ന എൽഡിഎഫ്, നേരിയ ഭൂരിപക്ഷത്തിലെങ്കിലും മൂന്നാം പിണറായി സർക്കാർ അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ഇത്തവണ കേരളത്തിൽ അക്കൗണ്ട് തുറന്ന് നിർണ്ണായക ശക്തിയാകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് ലൈംഗിക പീഡനം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ





