കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയില്‍ പ്രായപൂർത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. പാലങ്ങാട് ഹിദായത്തുല്‍ സോബിയാന്‍ മദ്രസയിലെ അധ്യാപകനായ മുഹമ്മദ് ഷെരീഫാണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത് . ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ലൈംഗിക ഉദ്ദേശത്തോടെ പതിനാലുകാരിയായ പെൺകുട്ടിയെ പ്രതി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുമായിരുന്നു. രണ്ടുതവണയാണ് ഇയാൾ വിദ്യാർഥിനിയെ അതിക്രമത്തിന് ഇരയാക്കിയത്. കഴിഞ്ഞ ഓഗസ്റ്റില്‍ മദ്രസയ്ക്കുള്ളിലെ നിസ്‌കാര മുറിയില്‍ വച്ചായിരുന്നു ആദ്യ അതിക്രമം. ഇതിന് ശേഷവും പെൺകുട്ടിയെ ശല്യം ചെയ്ത പ്രതി, സെപ്റ്റംബര്‍ 22-ന് പള്ളിയിലെ വാട്ടര്‍ പ്യൂരിഫയറിന് സമീപം വച്ച് വീണ്ടും ലൈംഗിക അതിക്രമം നടത്തുകയായിരുന്നു.
കുട്ടി നേരിട്ട മാനസിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ നടന്ന കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ശിശുസംരക്ഷണ ഓഫീസില്‍ നിന്നും പോലീസിന് പരാതി കൈമാറുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ കൊടുവള്ളി പോലീസ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തി. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


കല്യാണദിവസം വരാതെ കള്ളം പറഞ്ഞു; മറ്റൊരു രജിസ്റ്റർ വിവാഹത്തിന് ശ്രമിക്കവെ 32കാരൻ വിഴിഞ്ഞം പോലീസിന്റെ വലയിൽ
കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സ്ത്രീയെ പീഡിപ്പിച്ച കേസ്: കുപ്രസിദ്ധ ഗുണ്ട ‘ബ്രൂസിലി ഷിബു’ ഒടുവില്‍ പിടിയില്‍; തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കവെ അതിര്‍ത്തിയില്‍ വെച്ച് കാട്ടാക്കട പോലീസ് പൊക്കി; ലഹരി മാഫിയാ തലവന്‍ കുടുങ്ങി





