ഇനി കളി മാറും! അക്രമികളെ കീഴ്‌പ്പെടുത്താൻ ആധുനിക പരിശീലനവുമായി പത്തനംതിട്ട പോലീസ്

പത്തനംതിട്ട: അക്രമികളെ നേരിടാൻ നൂതന പരിശീലനവുമായി പത്തനംതിട്ട ജില്ലാ പോലീസ്. പൊതുസ്ഥലത്തും  പൊതുപരിപാടികൾക്കിടയിലും ഉത്സവ സ്ഥലങ്ങളിലും മറ്റും പൊതുജനങ്ങളെയും പോലീസിനെയും ആക്രമിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്യുന്ന അക്രമികളെ നേരിടാനാണ് പ്രത്യേക പരിശീലന പരിപാടി നടപ്പിലാക്കുന്നത്. ജില്ലാ പോലീസ്മേധാവി ആർ ആനന്ദ് ഐ പി എസ് ആണ് പരിശീലനപരിപാടിയുടെ പിന്നിൽ. ജില്ലാ പോലീസ് ആസ്ഥാനത്താണ്  പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചത്.  അക്രമികളെ നേരിടുന്നതിനായി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന പരിശീലനങ്ങൾ കാലഹരണപ്പെട്ടതാണ് എന്ന ബോധ്യത്തിൽ നിന്നാണ് നൂതന

ഹൈദരാബാദിൽ മലയാളി ടെക്കി ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചു; 19 പേജുള്ള ആത്മഹത്യാക്കുറിപ്പ് പുറത്ത്; ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണം

ഹൈദരാബാദ്: ഹൈദരാബാദിൽ സോഫ്റ്റ്‌വെയർ എൻജിനീയറായ യുവാവ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി ജീവനൊടുക്കി. സീതാറാം (36) എന്ന യുവാവാണ് മരിച്ചത്. മരണത്തിന് ഉത്തരവാദി ഭാര്യയാണെന്ന് ആരോപിച്ച് സീതാറാമിന്റെ കുടുംബം രംഗത്തെത്തി. താൻ എന്തിനാണ് ജീവിതം അവസാനിപ്പിക്കുന്നത് എന്ന് വിശദമാക്കുന്ന 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പ് സീതാറാം എഴുതിവെച്ചിരുന്നു.  ഭാര്യ രേണുക തന്നെ വഞ്ചിച്ചതാണ് മരണത്തിന് കാരണമെന്ന് കുറിപ്പിൽ സീതാറാം വ്യക്തമാക്കുന്നു. ഭാര്യയ്ക്ക് മൂന്ന് പുരുഷന്മാരുമായി രഹസ്യബന്ധമുണ്ടായിരുന്നുവെന്ന് കുറിപ്പിൽ ആരോപിക്കുന്നു. കഴിഞ്ഞ ഒന്നര വർഷമായി ഇത് തുടരുകയായിരുന്നു. ഭാര്യയുമായി അടുപ്പമുണ്ടായിരുന്ന

എടച്ചേരി ജമീല കൊലക്കേസ്: 24 വർഷമായി ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ

കോഴിക്കോട്: എടച്ചേരിയിൽ 35-കാരിയായ ജമീലയെ കൊലപ്പെടുത്തി മുങ്ങിയ പ്രതി 24 വർഷത്തിന് ശേഷം പിടിയിലായി. ജമീലയുടെ ഭർത്താവ് ഹമീദിനെയാണ് കാസർകോട് ആദൂരിൽ നിന്ന് പോലീസ് പിടികൂടിയത്. 2001-ൽ നടന്ന കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെക്കുറിച്ച് രണ്ട് പതിറ്റാണ്ടിലേറെയായി യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.  2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി വേങ്ങോളി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെത്തുടർന്ന് ജമീലയെ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. കൃത്യത്തിന് പിന്നാലെ നാടുവിട്ട ഹമീദ് മറ്റ് സംസ്ഥാനങ്ങളിലും

മൈസൂരിലെ നഴ്സിങ് ഹോസ്റ്റലുകളില്‍ ‘വിഷാഹാരം’: കെ.സി. വേണുഗോപാലിന്റെ ഇടപെടലില്‍ നടപടി; ഏജന്‍സിയുടെ ലൈസന്‍സ് റദ്ദാക്കി

മൈസൂരു: മൈസൂരിലെ വിവിധ നഴ്സിങ് കോളേജ് ഹോസ്റ്റലുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ പുഴുവും പാറ്റയും പ്ലാസ്റ്റിക്കും കണ്ടെത്തിയ സംഭവത്തില്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്റെ കടുത്ത നടപടി. കെ.സി. വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഭക്ഷ്യവിതരണ ഏജന്‍സിയുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. അഞ്ച് പ്രമുഖ നഴ്സിങ് കോളേജുകളിലേക്ക് ഭക്ഷണം എത്തിച്ചിരുന്ന ‘ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസസ്’ എന്ന ഏജന്‍സിക്കെതിരെയാണ് നടപടി. സംഭവം മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ കെ.സി. വേണുഗോപാല്‍ എംപി കര്‍ണാടക ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവുമായി നേരിട്ട് സംസാരിച്ചിരുന്നു.

വിധി നിര്‍ണ്ണയിക്കുന്ന കിംഗ് മേക്കറായോ അതോ നേരിട്ട് ഭരണത്തിലേറുന്ന കിംഗായോ ദളപതി മാറുമോ? തമിഴകത്ത് വിജയ് തരംഗം: തമിഴ്നാട് രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ സംസ്ഥാനത്ത് ‘വിജയ് ഇഫക്ട്’ ശക്തമാകുന്നു. നടന്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനവും തമിഴക വെട്രി കഴകത്തിന്റെ സ്വാധീനവും പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളുടെ ഉറക്കം കെടുത്തുന്ന രീതിയിലാണ് വളരുന്നത്. വിജയ്യുടെ രാഷ്ട്രീയ നീക്കങ്ങളെ നിസ്സാരമായി കണ്ടിരുന്ന ദ്രാവിഡ പാര്‍ട്ടികള്‍ ഇപ്പോള്‍ കടുത്ത ആശങ്കയിലാണ്. എക്സിറ്റ് പോളുകള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം യുവാക്കളുടെയും സ്ത്രീകളുടെയും വോട്ടുകള്‍ വന്‍തോതില്‍ വിജയ് പക്ഷത്തേക്ക് മറിയാന്‍ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ഗോദയില്‍ വിജയ് ഒരു

റെക്കോര്‍ഡുകള്‍ തകര്‍ത്ത് ‘പേട്രിയറ്റ്’; ആദ്യദിനം വാരിയത് 29 കോടി; എമ്പുരാന് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തിയിട്ടും ആരാധകര്‍ക്ക് തൃപ്തിയില്ലേ? ഹൈപ്പിനെച്ചൊല്ലി തര്‍ക്കം മുറുകുന്നു

കൊച്ചി: മലയാളത്തിന്റെ രണ്ട് ഇതിഹാസ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിച്ചെത്തിയ ‘പേട്രിയറ്റ്’ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റാവുന്നു. ആഗോളതലത്തില്‍ ആദ്യദിനം 29.37 കോടി രൂപ ഗ്രോസ് കളക്ഷന്‍ നേടിയ ചിത്രം മലയാള സിനിമയിലെ ഏറ്റവും വലിയ ഓപ്പണിംഗുകളില്‍ ഒന്നായി മാറി. എന്നാല്‍, ഈ വമ്പന്‍ നേട്ടത്തിനിടയിലും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ക്കിടയില്‍ ‘ഹൈപ്പി’നെച്ചൊല്ലിയുള്ള വാക്‌പോര് മുറുകുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ മാത്രം ആദ്യദിനം 8.30 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ മോഹന്‍ലാല്‍ ചിത്രം ‘ഒടിയന്റെ’ (7.25 കോടി)

തിരുവനന്തപുരം മൃഗശാലയിൽ ചികിത്സയിലായിരുന്ന പെൺകടുവ ചത്തു;മരണകാരണം ന്യുമോണിയ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പുനരധിവാസത്തിനായി എത്തിച്ച പെൺകടുവ ചത്തു. വയനാട് അമരികുനി മേഖലയിൽ നിന്ന് ജനവാസ മേഖലയിൽ ഭീതി പരത്തിയതിനെ തുടർന്ന് പിടികൂടിയ കടുവയാണ് ശനിയാഴ്ച രാവിലെ ആറുമണിയോടെ ചരിഞ്ഞത്. ഏകദേശം 11 വയസ്സ് പ്രായമുണ്ട്.  2025 ജനുവരിയിലാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഈ കടുവയെ തിരുവനന്തപുരത്ത് എത്തിച്ചത്. പിടികൂടുമ്പോൾ ഉണ്ടായിരുന്ന പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയിരുന്നുവെങ്കിലും, കോമ്പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കാട്ടിലേക്ക് തിരിച്ചുവിടാൻ സാധിച്ചിരുന്നില്ല.കഴിഞ്ഞ രണ്ടാഴ്ചയായി ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. നേരത്തേ തന്നെ കരൾ രോഗബാധ

മുഖ്യമന്ത്രി പദം: ചര്‍ച്ചകള്‍ക്ക് തടയിട്ട് ലീഗ്; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ എം.കെ. മുനീര്‍, ‘തമാശ’യെന്ന് സതീശന്‍

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രി പദത്തിലേക്ക് ആരുടെയും പേര് മുസ്ലീം ലീഗ് നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് നേതാവ് എം.കെ. മുനീര്‍. പാണക്കാട് സാദിഖ് അലി തങ്ങളുടെ പ്രസ്താവനകളെ ചില കേന്ദ്രങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫില്‍ അനാവശ്യ ഭിന്നതയുണ്ടാക്കാനും സമൂഹത്തില്‍ ‘ലീഗ് ഫോബിയ’ വളര്‍ത്താനുമുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് മുനീര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നതാണ് ലീഗിന്റെ എക്കാലത്തെയും നിലപാട്. പക്വതയുള്ള നേതാക്കള്‍ കോണ്‍ഗ്രസിനുണ്ട്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന ഘട്ടത്തില്‍ ലീഗുമായി

പുനലൂരില്‍ ആറാം ക്ലാസുകാരനോട് ക്രൂരത; പണം മോഷ്ടിച്ചെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കി; വാര്‍ഡനും പാചകക്കാരനും പോലീസ് കസ്റ്റഡിയില്‍

പുനലൂര്‍: കൊല്ലം പുനലൂര്‍ വെട്ടിത്തിട്ടയിലെ ‘ലിവിങ് വാട്ടര്‍’ എന്ന ചാരിറ്റി സ്ഥാപനത്തില്‍ ആറാം ക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചത് അതിക്രൂരമായി. 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് സ്ഥാപനത്തിലെ പാചകക്കാരനും വാര്‍ഡനും ചേര്‍ന്നാണ് 12 വയസ്സുകാരനോട് ഈ ക്രൂരത കാട്ടിയത്. സംഭവത്തില്‍ സ്ഥാപനത്തിലെ വാര്‍ഡനെയും സഹായിയെയും പുനലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മകനെ കാലില്‍ കയര്‍ കെട്ടി ഫാനിന്റെ ഹൂക്കില്‍ തലകീഴായി തൂക്കിയിട്ടെന്നാണ് കുട്ടിയുടെ പിതാവ് പോലീസിനോട് പറഞ്ഞത്. പണം എടുത്തില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും ഇവര്‍ കുട്ടിയെ വിട്ടയച്ചില്ല. കുട്ടിയുടെ

വിധിദിനത്തിന് കാത്തുനിന്ന് കേരളം; ഇനി രണ്ടു പകലുകള്‍ മാത്രം; ആത്മവിശ്വാസത്തില്‍ മുന്നണികള്‍; അപ്രതീക്ഷിത കുതിപ്പിന് എന്‍ഡിഎ; അങ്കലാപ്പൊഴിയാതെ രാഷ്ട്രീയ കേന്ദ്രങ്ങള്‍

തിരുവനന്തപുരം: പ്രവചനാതീതമായ രാഷ്ട്രീയ ചലനങ്ങള്‍ക്കൊടുവില്‍ കേരളം ആര് ഭരിക്കുമെന്നറിയാന്‍ ഇനി വെറും രണ്ട് പകലുകളുടെ കാത്തിരിപ്പ് മാത്രം. ഏപ്രില്‍ മാസത്തില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഞായറാഴ്ച നടക്കാനിരിക്കെ, തികഞ്ഞ വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ അനുകൂലമായതിന്റെ ആവേശത്തില്‍ യുഡിഎഫ് ഭരണമാറ്റം ഉറപ്പിക്കുമ്പോള്‍, സര്‍വ്വേകളെ തള്ളി ഭരണത്തുടര്‍ച്ചയുടെ ഹാട്രിക് ലക്ഷ്യമിടുകയാണ് എല്‍ഡിഎഫ്. വോട്ടുവിഹിതം 20 ശതമാനത്തിന് മുകളിലെത്തിച്ച് നിര്‍ണ്ണായക ശക്തിയാകുമെന്ന അവകാശവാദത്തിലാണ് ബിജെപി നേതൃത്വം. ഭൂരിഭാഗം എക്‌സിറ്റ് പോള്‍ സര്‍വ്വേകളും യുഡിഎഫിന് ഭരണം പ്രവചിച്ചതോടെ