പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടി; മുഖ്യമന്ത്രിയുടെ യാത്രയില്‍ ‘വഴിതെറ്റി’ പൈലറ്റ് വാഹനങ്ങള്‍; സുരക്ഷയില്‍ വന്‍ വീഴ്ചയെന്ന് ഇന്റലിജന്‍സ്

തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ സന്നാഹങ്ങളില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂര്‍, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളില്‍ മുഖ്യമന്ത്രി നടത്തിയ യാത്രകളിലാണ് സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിക്കപ്പെട്ടത്. പൈലറ്റ് വാഹനങ്ങള്‍ ലക്ഷ്യബോധമില്ലാതെ ഓടിയെന്നും ഏകോപനത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വന്‍ വീഴ്ച പറ്റിയെന്നും ഇന്റലിജന്‍സ് മേധാവി ഡിഐജിമാര്‍ക്കും എസ്പിമാര്‍ക്കും നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കണ്ണൂരിലും മലപ്പുറത്തും കോഴിക്കോട്ടും കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് നാടകീയമായ സുരക്ഷാ പാളിച്ചകള്‍ ഉണ്ടായത്. മാര്‍ച്ച്

ദ്വീപ് സമൂഹങ്ങളെ സൈനിക കേന്ദ്രങ്ങളാക്കി മാറ്റുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ‘നെറ്റ് സെക്യൂരിറ്റി പ്രൊവൈഡര്‍’ എന്ന പദവി ഇന്ത്യയ്ക്ക് ഉറപ്പിക്കാനാകും; കടലിലെ ചൈനീസ് കോട്ടയ്ക്ക് ഇന്ത്യയുടെ മറുപടി; ലക്ഷദ്വീപും ആന്‍ഡമാനും വന്‍ സൈനിക കേന്ദ്രങ്ങളാകുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ നീക്കങ്ങള്‍ക്ക് സമുദ്രാതിര്‍ത്തിയില്‍ തന്നെ തടയിടാന്‍ പ്രതിരോധ നയം ഉടച്ചുവാര്‍ത്ത് ഇന്ത്യ. ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളാക്കി മാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കരസേനയ്ക്ക് മാത്രം മുന്‍ഗണന നല്‍കുന്ന പരമ്പരാഗത പ്രതിരോധ രീതികളില്‍ നിന്ന് മാറി, നാവിക കരുത്തിന് ഊന്നല്‍ നല്‍കുന്ന പുതിയ തന്ത്രമാണ് രാജ്യം ആവിഷ്‌കരിക്കുന്നത്. രണ്ടായിരമാണ്ടിന്റെ തുടക്കത്തില്‍ തന്നെ ചൈന തങ്ങളുടെ സൈനിക മുന്‍ഗണനകള്‍ സമുദ്ര കേന്ദ്രീകൃതമാക്കി മാറ്റിയിരുന്നു. നിലവില്‍ ശരാശരി ആറോ

നിര്‍ണ്ണായക ജനവിധി; കേരളം വിറങ്ങലിച്ചു നില്‍ക്കുന്ന മണിക്കൂറുകള്‍; സതീശന്‍ തലസ്ഥാനത്ത്, പിണറായി ധര്‍മ്മടത്ത്; ആവേശം കടലിലെത്തിച്ച് പാര്‍ട്ടികള്‍; പന്തലിട്ട് കെപിസിസി, വിജയാഘോഷത്തിനു പായസവും ലഡുവും; പൂഴിക്കുന്ന് ആശാന്റെ പടക്കം പൊട്ടിക്കാന്‍ സിപിഎം

തിരുവനന്തപുരം: കേരളത്തിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ തീരുമാനിക്കുന്ന ആ നിര്‍ണ്ണായക ദിനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. അഞ്ചു വര്‍ഷത്തെ ഭരണത്തിന് ജനം മാര്‍ക്കിടുന്നത് എങ്ങനെയെന്നറിയാന്‍ കേരളം കണ്ണുതുറന്നിരിക്കുമ്പോള്‍, മുന്നണി ആസ്ഥാനങ്ങള്‍ ആവേശത്തിലും ആധിയിലുമാണ്. വിജയമുറപ്പിച്ച യു.ഡി.എഫ് പായസവും ലഡുവും കരുതി വെക്കുമ്പോള്‍, തുടര്‍ഭരണത്തിന്റെ ആത്മവിശ്വാസത്തില്‍ പടക്കം പൊട്ടിക്കാന്‍ സി.പി.എമ്മും സജ്ജമായിക്കഴിഞ്ഞു. എന്നാല്‍, വിധി അറിയുന്ന നേരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്തുണ്ടാകില്ലെന്നത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. എല്ലാ നിര്‍ണ്ണായക ഘട്ടങ്ങളിലും തലസ്ഥാനത്തെ കേന്ദ്രീകരിച്ച് നീങ്ങുന്ന പതിവ് രീതിയില്‍ നിന്ന്

അമേരിക്കന്‍ ഉപരോധക്കോട്ട തകര്‍ത്ത് ഇറാന്റെ ‘ഭീമന്‍’ കുതിപ്പ്; ഏഷ്യന്‍ വിപണിയിലേക്ക് എണ്ണക്കപ്പല്‍ എത്തി

ടെഹ്റാന്‍/വാഷിംഗ്ടണ്‍: അമേരിക്കന്‍ നാവികസേന അറബിക്കടലിലും പേര്‍ഷ്യന്‍ ഗള്‍ഫിലും തീര്‍ത്ത കടുത്ത ഉപരോധക്കോട്ട ഭേദിച്ച് ഇറാന്റെ ഭീമന്‍ എണ്ണക്കപ്പല്‍ ഏഷ്യ-പസഫിക് മേഖലയിലെത്തി. അന്താരാഷ്ട്ര വിപണിയില്‍ 220 ദശലക്ഷം ഡോളര്‍ (ഏകദേശം 1800 കോടി രൂപ) വിലമതിക്കുന്ന 19 ലക്ഷം ബാരല്‍ അസംസ്‌കൃത എണ്ണയുമായാണ് ഇറാന്റെ നാഷണല്‍ ടാങ്കര്‍ കമ്പനിയുടെ ‘ഹ്യൂജ്’ എന്ന കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്നത്. അമേരിക്കന്‍ കണ്ണുവെട്ടിച്ച് നടത്തിയ ഈ നീക്കം ആഗോള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ടാങ്കര്‍ ട്രാക്കേഴ്സ് ഡോട്ട് കോം

പൂഞ്ഞാറില്‍ താന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കാര്യത്തില്‍ പി.സി. ജോര്‍ജിന് തരിമ്പും സംശയമില്ല. ‘ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഒരു കോടി രൂപ പന്തയം വെക്കാന്‍ തയ്യാറാണ്’; ഒരു കോടി പന്തയം, തൂക്കുമന്ത്രിസഭ പ്രവചനം; കേരള രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച് പി.സി. ജോര്‍ജിന്റെ വെല്ലുവിളി

കോട്ടയം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, ഒരു കോടി രൂപയുടെ പന്തയം വെച്ച് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ് മുതിര്‍ന്ന നേതാവും പൂഞ്ഞാറിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പി.സി. ജോര്‍ജ്. തന്റെ വിജയത്തില്‍ സംശയമുള്ളവര്‍ക്ക് പന്തയത്തിന് വരാമെന്ന ജോര്‍ജിന്റെ പ്രഖ്യാപനം ദേശീയ മാധ്യമങ്ങളില്‍ വരെ ചര്‍ച്ചയായിക്കഴിഞ്ഞു. കേവലം ഒരു തിരഞ്ഞെടുപ്പ് പ്രവചനത്തിനപ്പുറം കേരളത്തിന്റെ രാഷ്ട്രീയ സമവാക്യങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്. പൂഞ്ഞാറില്‍ താന്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കാര്യത്തില്‍ പി.സി. ജോര്‍ജിന് തരിമ്പും

യുഎസ് നാവികസേനയുടേത് ‘കടല്‍ക്കൊള്ള’; ട്രംപിന്റേത് കുറ്റസമ്മതമെന്ന് ഇറാന്‍, ഐക്യരാഷ്ട്രസഭയുടെ ഇടപെടല്‍ തേടി ടെഹ്റാന്‍; പശ്ചിമേഷ്യയില്‍ അനിശ്ചിതത്വം മാത്രം

ടെഹ്‌റാന്‍: അമേരിക്കന്‍ നാവികസേനയുടെ നടപടികളെ കടല്‍ക്കൊള്ളയോട് ഉപമിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ അതിശക്തമായ പ്രതിഷേധവുമായി ഇറാന്‍ രംഗത്തെത്തി. ട്രംപിന്റെ വാക്കുകള്‍ വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ലെന്നും, മറിച്ച് അന്താരാഷ്ട്ര നിയമലംഘനത്തിന്റെ ‘നേരിട്ടുള്ള കുറ്റസമ്മതം’ ആണെന്നും ഇറാന്‍ ആരോപിച്ചു. യുഎസ് നാവികസേന ഇറാനിയന്‍ കപ്പലുകള്‍ക്കെതിരെ നടത്തുന്ന നീക്കങ്ങളെ ട്രംപ് വിശേഷിപ്പിച്ചത് തങ്ങള്‍ കടല്‍ക്കൊള്ളക്കാരെപ്പോലെ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു. ഈ പരാമര്‍ശം സമുദ്രമേഖലയിലെ അമേരിക്കയുടെ നിയമവിരുദ്ധമായ പെരുമാറ്റത്തിന്റെ വ്യക്തമായ തെളിവാണെന്ന് ടെഹ്റാന്‍ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇയാണ്

അമ്മയുടെ സ്വർണവുമായി കാമുകനൊപ്പം മുങ്ങി; യുവതിയും സുഹൃത്തും കന്യാകുമാരിയിൽ പിടിയിൽ

പാലക്കാട്: സ്വന്തം അമ്മയുടെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയും സുഹൃത്തും പൊലീസിന്റെ വലയിലായി. വടക്കഞ്ചേരി മണപ്പാടം പാട്ടോല സ്വദേശിനി ശ്രുതി, കിഴക്കഞ്ചേരി സ്വദേശി ലിന്റോ കുര്യാക്കോസ് എന്നിവരെയാണ് വടക്കഞ്ചേരി പൊലീസ് കന്യാകുമാരിയിൽ നിന്ന് പിടികൂടിയത്.  വീട്ടിലുണ്ടായിരുന്ന അമ്മയുടെ ഏഴരപ്പവൻ സ്വർണാഭരണങ്ങളുമായാണ് ശ്രുതിയും ലിന്റോയും നാടുവിട്ടത്. തുടർന്ന് ഇരുവരും തമിഴ്നാട്ടിലെ കന്യാകുമാരിയിൽ ഒളിവിൽ കഴിയുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വടക്കഞ്ചേരി പൊലീസ് സംഘം കന്യാകുമാരിയിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തത്.ശ്രുതിക്കെതിരെ അതീവ ഗുരുതരമായ

നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നാളെ; വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. ഇത്തവണ 79.70 ശതമാനം പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. വോട്ടെണ്ണൽ ദിനമായ നാളെ രാവിലെ എട്ട് മണിക്ക് വരണാധികാരികളുടെ മേൽനോട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. ഇതിനുശേഷം എട്ടരയോടെ വോട്ടിംഗ് മെഷീനുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങും. ഇന്ന് വരെ സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ ജോലികൾ സുഗമമായി നടത്തുന്നതിനായി 15,465 ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഭരണം എൽഡിഎഫിനെന്ന് വെള്ളാപ്പള്ളി നടേശൻ; ബിജെപിയെ ചെറുതായി കാണരുത്, തിരുവനന്തപുരത്ത് അക്കൗണ്ട് തുറക്കുമെന്ന് പ്രവചനം

ആലപ്പുഴ: സംസ്ഥാനത്ത് വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ രാഷ്ട്രീയ പ്രവചനങ്ങളുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിലാണെങ്കിലും എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നാണ് തന്റെ വിശ്വാസമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. യുഡിഎഫിനെതിരെയും കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെയും രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.പിണറായി സർക്കാർ പാവപ്പെട്ടവർക്കായി ചെയ്ത കാര്യങ്ങൾ വോട്ടായി മാറും. ഏകദേശം 60 ലക്ഷത്തോളം പേർക്ക് സർക്കാരിന്റെ ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ട്. എക്‌സിറ്റ് പോളുകൾ എപ്പോഴും ശരിയാകണമെന്നില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ബിജെപിയെ ആരും എഴുതിത്തള്ളരുത്. അവർ

പുണെയിൽ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി; മൃതദേഹവുമായി ദേശീയപാത ഉപരോധിച്ച് ബന്ധുക്കൾ; ഗതാഗതം തടസ്സപ്പെട്ടത് 4 മണിക്കൂർ

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മൂന്ന് വയസ്സുകാരിയെ 65-കാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ജനരോഷം ഇരമ്പുന്നു. കുഞ്ഞിന്റെ മൃതദേഹവുമായി മാതാപിതാക്കളും നൂറുകണക്കിന് നാട്ടുകാരും ശനിയാഴ്ച പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിഷേധത്തെത്തുടർന്ന് മുംബൈ-ബെംഗളൂരു ദേശീയപാതയിൽ നാല് മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. നവാല ബ്രിഡ്ജ് പ്രദേശത്തെ റോഡിൽ കുഞ്ഞിന്റെ മൃതദേഹം വെച്ചുകൊണ്ടായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. പ്രതി ഭീംറാവു കാംബ്ലെയ്ക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും കേസ് വേഗത്തിൽ തീർപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇതോടെ കിലോമീറ്ററുകളോളം നീളത്തിൽ വാഹനങ്ങളുടെ വലിയ നിരയാണ് ദേശീയപാതയിൽ