കൊല്ലത്ത് സഹോദരിക്ക് ‘കിൻഡർ ജോയ്’ വാങ്ങി നൽകിയതിൽ പ്രകോപിതനായി സഹോദരൻ; പതിനേഴുകാരനെ നേരെ വധശ്രമം

കൊല്ലം: സഹോദരിക്ക് മിഠായി വാങ്ങി നൽകിയതിലുള്ള വിരോധം തീർക്കാൻ പതിനേഴുകാരനെ ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ചു. കൊല്ലം മങ്ങാട് സ്വദേശിയായ പതിനേഴുകാരനാണ് വധശ്രമത്തിനിരയായത്. സംഭവത്തിൽ മങ്ങാട് സ്വദേശികളായ ഷോൺ, ഷിനോ മാത്യു എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. മെയ് 27-ന് രാത്രി 12 മണിയോടെയാണ് സിനിമാ സ്‌റ്റൈലിനെ വെല്ലുന്ന ആക്രമണം നടന്നത്. വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനേഴുകാരനെ പ്രതികൾ വിളിച്ചിറക്കി പുറത്തെത്തിക്കുകയായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് വാരിയെല്ലിന് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഒന്നാം പ്രതിയായ ഷോണിന്റെ സഹോദരിക്ക് പതിനേഴുകാരൻ ‘കിൻഡർ ജോയ്’

കെ.സി. വേണുഗോപാല്‍ വീണ്ടും പി.എ.സി അധ്യക്ഷന്‍; മുഖ്യമന്ത്രി പദത്തിനായുള്ള ‘യുദ്ധത്തില്‍’ നിന്ന് കെ.സി പുറത്തേക്ക്? ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; കേരളത്തില്‍ സതീശന്‍-ചെന്നിത്തല പോര് മുറുകുന്നു

കൊച്ചി/ന്യൂഡല്‍ഹി: കേരളത്തില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നതിനിടെ, എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി അധ്യക്ഷനായി പുനര്‍നിയമിച്ചു. 2026-27 വര്‍ഷത്തേക്കുള്ള സമിതിയുടെ അധ്യക്ഷനായി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് കെ.സിയെ നിയമിച്ചത്. ഈ നീക്കത്തോടെ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് കെ.സി. വേണുഗോപാല്‍ പിന്മാറിയെന്ന സൂചനകളാണ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഉയരുന്നത്. വി.ഡി. സതീശനെയും രമേശ് ചെന്നിത്തലയെയും പിന്തുണയ്ക്കുന്നവര്‍ തമ്മിലുള്ള പിടിവലി മുറുകിയാല്‍, ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി കെ.സി. വേണുഗോപാല്‍

ബംഗാള്‍ വോട്ടെണ്ണല്‍: തൃണമൂലിന് സുപ്രീം കോടതിയില്‍ തിരിച്ചടി; കേന്ദ്ര ഉദ്യോഗസ്ഥരെ മാറ്റില്ല; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ് രേഖപ്പെടുത്തി ഹര്‍ജി തള്ളി

TMC

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍-പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെ ഒഴിവാക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഹർജി സുപ്രീം കോടതി തള്ളി. മെയ് നാലിന് വോട്ടെണ്ണല്‍ നടക്കാനിരിക്കെ ശനിയാഴ്ച ചേര്‍ന്ന പ്രത്യേക ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേന്ദ്ര ഉദ്യോഗസ്ഥരെ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരായി നിയമിക്കുന്നത് തടയണമെന്ന തൃണമൂലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഏപ്രില്‍ 13-ന് പുറപ്പെടുവിച്ച സര്‍ക്കുലര്‍ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പിലാക്കുമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉറപ്പ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മാല്യ ബാഗ്ചി

ആദിത്യന്റെ മരണം: അഡ്മിഷനില്‍ പോലും ചതി; നീതി അകലെയെന്ന് കുടുംബം; സന്ദീപ് പാണ്ഡ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് പിതാവ്; കര്‍ണാടകയില്‍ നിന്ന് നീതി കിട്ടില്ലെന്ന് ആശങ്ക; ദുരൂഹത നീങ്ങാത്ത മരണം

തിരുവനന്തപുരം: ബെംഗളൂരുവിലെ ബിടിഎല്‍ നഴ്‌സിങ് കോളേജ് വിദ്യാര്‍ത്ഥിയായ ആദിത്യന്റെ മരണത്തില്‍ കോളേജ് അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് പ്രദീപ്. ആദിത്യന്റെ അഡ്മിഷന്‍ ഘട്ടത്തില്‍ പോലും വലിയ ചതിയാണ് നടന്നതെന്നും മറ്റൊരു പ്രമുഖ കോളേജിന്റെ പേര് പറഞ്ഞാണ് തങ്ങളെ വിശ്വസിപ്പിച്ച് ഇവിടെ ചേര്‍ത്തതെന്നും പ്രദീപ് വെളിപ്പെടുത്തി. തന്റെ മകന്റെ മരണം വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ കോളേജ് മാനേജ്മെന്റ് ബോധപൂര്‍വ്വം ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കോളേജിലെ അധ്യാപകനായ സന്ദീപ് പാണ്ഡ്യയില്‍ നിന്ന് നേരിടേണ്ടി വന്ന കടുത്ത മാനസിക-ശാരീരിക ഉപദ്രവങ്ങളെക്കുറിച്ച്

വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം; വി.ഡി. സതീശനായി ഇടുക്കിയിലും ഫ്ലക്സ് ബോർഡുകൾ; അതൃപ്തിയുമായി കോൺഗ്രസ് നേതൃത്വം

ഇടുക്കി: കേരളം ഉറ്റുനോക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെ, കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പോസ്റ്റർ യുദ്ധം പുതിയ തലങ്ങളിലേക്ക്. വി.ഡി. സതീശനെ അനുകൂലിച്ച് ഇടുക്കി തൊടുപുഴയിൽ കൂറ്റൻ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രിയോടെ വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചുള്ള ബോർഡുകൾ ഉയർന്നത്. ‘പട നയിച്ചവൻ നാടു നയിക്കും’, ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യങ്ങൾ’ എന്നിങ്ങനെയാണ് ബോർഡിലെ വാചകങ്ങൾ. ‘ടീം യുഡിഎഫ് തൊടുപുഴ’ എന്ന പേരിലാണ്

മേയ് മാസത്തില്‍ രാജ്യത്ത് കനത്ത മഴയ്ക്ക് സാധ്യത; കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട് കൂടും; ഉഷ്ണതരംഗ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ന്യൂഡല്‍ഹി: ഇത്തവണ മേയ് മാസത്തില്‍ രാജ്യത്ത് സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ശരാശരി ലഭിക്കേണ്ട മഴയുടെ 110 ശതമാനത്തിലധികം മഴ ഇത്തവണ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ വടക്കുകിഴക്കന്‍ ഇന്ത്യയിലും കിഴക്കന്‍ മധ്യ ഇന്ത്യയിലും മഴ കുറയാനാണ് സാധ്യത. മഴയ്‌ക്കൊപ്പം തന്നെ ചില സംസ്ഥാനങ്ങളില്‍ കടുത്ത ചൂടും ഉഷ്ണതരംഗവും തുടരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും പകല്‍ താപനില സാധാരണ നിലയിലോ അതില്‍ താഴെയോ ആയിരിക്കുമെങ്കിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചൂട്

വൈഭവ് സൂര്യവംശിയെ പുറത്താക്കി ആക്രോശിച്ച് കൈൽ ജാമിസൺ; 15-കാരനോട് ഇത്രയും വേണോ എന്ന് സോഷ്യൽ മീഡിയ

ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് – ഡൽഹി ക്യാപ്പിറ്റൽസ് മത്സരത്തിനിടെ അരങ്ങേറിയ വിക്കറ്റ് ആഘോഷം വിവാദമാകുന്നു. രാജസ്ഥാന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ഡൽഹി താരം കൈൽ ജാമിസൺ നടത്തിയ അമിത വൈകാരിക പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  മത്സരത്തിന്റെ രണ്ടാം ഓവറിലായിരുന്നു സംഭവം. ജാമിസൺ എറിഞ്ഞ ഓവറിലെ നാലാം പന്തിൽ വൈഭവ് ഒരു തകർപ്പൻ ബൗണ്ടറി നേടിയിരുന്നു. തൊട്ടടുത്ത പന്തിൽ മനോഹരമായ ഒരു ഇൻസ്വിങ് യോർക്കറിലൂടെ ജാമിസൺ വൈഭവിനെ ക്ലീൻ ബൗൾഡാക്കി

ഇന്ധനവിലയില്‍ വന്‍ കുതിപ്പിന് സാധ്യത; ലിറ്ററിന് 28 രൂപ വരെ വര്‍ധിച്ചേക്കാം; എണ്ണക്കമ്പനികളുടെ നഷ്ടം കുമിഞ്ഞുകൂടുന്നു; പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ രാജ്യം വിയര്‍ക്കുന്നു

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവിന് സാധ്യതയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. അന്താരാഷ്ട്ര വിപണിയിലെ വിലവര്‍ധനവ് പ്രതിഫലിപ്പിക്കാത്തതിനാല്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ നേരിടുന്ന കനത്ത സാമ്പത്തിക പ്രതിസന്ധിയാണ് വില കൂട്ടാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടാകാനാണ് സാധ്യത. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ബാരലിന്

തൃശ്ശൂർ അരിമ്പൂരിൽ കിണറ്റിൽ ചാക്കിൽ കെട്ടിത്താഴ്ത്തിയ നിലയിൽ അസ്ഥികൂടം; കൂടെ സ്ത്രീയുടെ വസ്ത്രങ്ങളും; പോലീസ് അന്വേഷണം ആരംഭിച്ചു

തൃശ്ശൂർ: അരിമ്പൂരിലെ ഒരു വീടിന്റെ കിണറ്റിൽ നിന്നും സംശയാസ്പദമായ രീതിയിൽ അസ്ഥികഷ്ണങ്ങളും സ്ത്രീയുടെ വസ്ത്രവും കണ്ടെത്തിയത് . പ്ലാസ്റ്റിക് ചാക്കിൽ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. അരിമ്പൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന ബാലൻ എന്ന വ്യക്തിയാണ് തന്റെ വീട്ടിലെ കിണറ്റിൽ നിന്ന് അസ്ഥികൾ കണ്ടെത്തിയത്. വേനൽക്കാലമായതിനാൽ കിണറ്റിൽ വെള്ളം കുറവായിരുന്നു. ഈ സമയം വെള്ളം കോരാൻ ശ്രമിച്ചപ്പോഴാണ് കല്ലുകെട്ടി താഴ്ത്തിയ നിലയിലുള്ള പ്ലാസ്റ്റിക് ചാക്ക് ബാലന്റെ ശ്രദ്ധയിൽപ്പെട്ടത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് നടുക്കുന്ന

ബെംഗളൂരുവിലെ മലയാളി വിദ്യാർഥി ആദിത്യൻ്റെ മരണം: അധ്യാപകന്റെ പീഡനം കാരണം പഠനം ഉപേക്ഷിച്ചത് 18 പേരെന്ന് സഹപാഠികൾ

തിരുവനന്തപുരം: ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയായ മലയാളി യുവാവ് ആദിത്യൻ ജീവനൊടുക്കിയ സംഭവത്തിൽ കോളേജ് അധികൃതർക്കെതിരെയും അധ്യാപകനെതിരെയും ഗുരുതര ആരോപണങ്ങളുമായി സഹപാഠികളും കുടുംബവും. സന്ദീപ് പാണ്ഡെ എന്ന അധ്യാപകന്റെ നിരന്തരമായ മാനസിക പീഡനവും ശാരീരിക ഉപദ്രവുമാണ് ആദിത്യനെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആരോപണം.                          അധ്യാപകനായ സന്ദീപ് പാണ്ഡെയുടെ ക്രൂരതകൾ സഹപാഠികൾ ബന്ധുക്കൾക്ക് അയച്ച സന്ദേശത്തിലൂടെയാണ് പുറംലോകമറിഞ്ഞത്. സന്ദീപിന്റെ പീഡനം സഹിക്കാനാവാതെ ഇതിനോടകം